മലേഷ്യ: പ്രകൃതിയൊരുക്കിയ ദൃശ്യവിരുന്നിൻെറ മാസ്മരികലോകം

മാസ്മരം തുടിക്കുന്ന വശ്യസുന്ദരമായ പ്രകൃതിയും ആധുനിക വാസ്തുവിദ്യാ കെട്ടിട സമുച്ചയങ്ങളും സംഗമിക്കുന്ന മലേഷ്യ, ഒരു വിസ്മയം തന്നെ.

ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രകൃതിയുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ മലേഷ്യ എന്നും സന്ദർശകർക്കും ടൂറിസ്റ്റുകൾക്കും ദൃശ്യവിരുന്നിൻെറ മാസ്മരികത നിർലോഭം പകർന്നു നൽകുന്നു. താരതമ്യേനെ കുറഞ്ഞ ചിലവില്‍ ലോകത്തിലെ ഏതു രാജ്യത്തു (ഇന്ത്യ ഉൾപ്പെടെ) നിന്നും സഞ്ചാരികൾക്ക് സന്ദർശിക്കാനാകുന്ന രാജ്യമാണ് മലേഷ്യ. അവിടെ നിങ്ങൾക്ക് വ്യത്യസ്തമായ ദൃശ്യപ്പൊലിമയുള്ള കാഴ്ചകളുടെ ഘോഷയാത്ര അനുഭവവേദ്യമാകും. മലേഷ്യ സുന്ദരമാണ്, വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ്, തീർച്ചയായും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട രാജ്യമാണ്. എല്ലാവർക്കും അറിയാവുന്നതുപോലെ കോലാലംപൂരാണ് മലേഷ്യയുടെ തലസ്ഥാനം, എന്നുമാത്രമല്ല മലേഷ്യയിലെ ഏറ്റവും വലിയ നഗരവും കോലാലംപൂരാണ്. അനുദിനം ലോകത്തിൻെറ പല ഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ സന്ദർശിക്കുന്ന സ്ഥലമാണ് കോലാലംപൂര്‍. ലോക പ്രശസ്തമായ പെട്രോനാസ് ഇരട്ട ടവറുകള്‍ നിലകൊള്ളുന്നത് കോലാലംപൂരാണ്. നിങ്ങള്‍ ഒരിക്കലെങ്കിലും എന്തുകൊണ്ടാണ് മലേഷ്യ ലോകത്തിലെ പ്രശസ്തമായൊരു ടൂറിസ്റ്റ് കേന്ദ്രമായി മാറിയെന്നു ചിന്തിച്ചിട്ടുണ്ടോ? വളരെ സമ്പന്നമായൊരു സംസ്കാരം നെഞ്ചേറ്റുന്ന ഇസ്ലാമിക രാജ്യമാണ് മലേഷ്യ, എന്നാല്‍ ഇസ്ലാമികമായ കർക്കശ നിയമങ്ങള്‍ മലേഷ്യയില്‍ ഇല്ല. പൊതുവേ സമാധാനമായി ജനങ്ങള്‍ വസിക്കുന്ന ഒരു സ്ഥലമാണ്‌ മലേഷ്യ. യാത്രകളിലൂടെ ഒരു സത്യാന്വേഷിയെപ്പോലെ മുന്നേറുന്ന ഏതൊരാൾക്കും മനസ്സിലാക്കാനും, പഠിക്കാനും, ഉൾകൊള്ളാനും സാധ്യമാകുന്ന വ്യത്യസ്ത കാഴ്ചകള്‍ കണ്ണുകൾക്ക് ‌ വിരുന്നേകുന്ന രാജ്യമാണ് മലേഷ്യ. ഏതൊരു പ്രകൃതി സ്നേഹിക്കും മനസിനു കുളിർമയേകുന്ന പച്ചപ്പു നിറഞ്ഞ മനോഹരമായ ധാരാളം പ്രദേശങ്ങള്‍ മലേഷ്യയില്‍ ഉണ്ട്. ന്യൂ ജെന്‍ എന്നു വിളിക്കപ്പെടുന്ന പുതിയ തലമുറയ്ക്ക് അനുയോജ്യമായ നൂറുകണക്കിന് ട്രെൻഡ് സെറ്റിംഗ് ഹോട്ട് സ്പോട്ടുകള്‍ മലേഷ്യയിലുണ്ട്. നഗരത്തിലെ ഉയർന്ന ഫാഷന്‍ ശൈലികളെ അന്ധമായി പിന്തുടരുന്ന യുവതീ,യുവാക്കള്‍ ആയിരക്കണക്കിനുള്ള രാജ്യമാണ് മലേഷ്യ. ഇവിടെ ആധുനിക പാചക രീതിയും ആധുനിക ഭക്ഷണ വിഭവങ്ങളും പലപ്പോഴും പരീക്ഷിക്കപ്പെടുന്നു. കണ്ണുകൾക്ക് ‌ വിരുന്നേകുന്ന അനേകം ദൃശ്യമനോഹാരിതകള്‍ തിടമ്പേറ്റിയ നാട്. മലേഷ്യയിലെ മണല്‍ ബീച്ചുകള്‍, ഹൈ ലാൻഡ് മഴക്കാടുകള്‍, മലേഷ്യയിലെ നിരവധിയായ സ്പാകള്‍, അല്ലെങ്കില്‍ രാജ്യത്തെ റിസോർട്ടു കള്‍ തുടങ്ങിയവയെല്ലാം മലേഷ്യയുടെ പെരുമയ്ക്ക് മാറ്റുകൂട്ടുന്നു.

മലേഷ്യയില്‍ സന്ദർശകരെ അത്ഭുത സ്തബ്ദരാക്കുന്ന ബടു ഗുഹകള്‍ ഉണ്ട്, ടൂറിസ്റ്റുകൾക്ക് ബടു ഗുഹകള്‍ സംബന്ധമായ മുന്നറിവുകള്‍ ലഭിക്കാന്‍ 10 മികച്ച സൈറ്റുകള്‍ ഉണ്ട്. ബടു ഗുഹകളുടെ സ്ഥാനം കോലാലംപൂരില്‍ നിന്ന് 13 കിലോമീറ്റര്‍ വടക്കാണ് സ്ഥിതി ചെയ്യുന്നത്. വാസ്തവത്തില്‍ ഇത് ചുണ്ണാമ്പുകല്‍ ഗുഹകളുടെ ഒരുതരം കണ്ണികള്‍ അഥവാ പരമ്പരയാണ്. ഇന്നത്തെ സാഹചര്യത്തില്‍ അവയില്‍ പലതും ഹിന്ദു ക്ഷേത്രങ്ങളായി പരിണമിച്ചിരിക്കുന്നു. ഇപ്പോള്‍ മലേഷ്യ എന്നു കേൾക്കുമ്പോൾത്തന്നെ ഇന്ത്യ ഉള്‍പ്പെടെ ഏതൊരു ലോകരാജ്യത്തുള്ളവർക്കും  ആദ്യമേ അവരുടെ മനസില്‍ കടന്നു വരുന്നത് കോലാലംപൂരിലെ പെട്രോനാസ് ട്വിന്‍ ടവറുകള്‍ ആണ്. ലോകരാജ്യങ്ങള്‍ മലേഷ്യയെ തിരിച്ചറിയുന്ന ഏറ്റവും ഐക്കണിക് ആയിട്ടുള്ള ലാൻഡ് മാർക്കു കളില്‍ ഒന്നാണ് കോലാലംപൂരിലെ പെട്രോനാസ് ട്വിന്‍ ടവറുകള്‍. 452 മീറ്റര്‍ ഉയരമുള്ള ഈ കൂറ്റന്‍ ടവറുകള്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള ഇരട്ട ഗോപുരങ്ങള്‍ ആണ്. മലേഷ്യ എന്ന രാജ്യത്തിന് മാറ്റു കൂട്ടുന്ന വേറെയും പല കാര്യങ്ങള്‍ ഉണ്ട്, അതിനെക്കുറിച്ച് പറയുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ഷൂ ഡിസൈനര്‍ ജിമ്മി ചൂ മലേഷ്യയിലാണ്‌ ജനിച്ചത്‌, മലേഷ്യയാണ് ലോകത്തിൻെറ ഭക്ഷ്യ തലസ്ഥാനം, തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ വ്യത്യസ്ത സംസ്കാരങ്ങളുടെ (ഏറ്റവും കൂടുതല്‍) സംഗമഭൂമിയെന്നു പറയുന്നത് മലേഷ്യ എന്ന രാജ്യമാണ്.

അകൃത്രിമ സുന്ദരമായ പ്രകൃതി സൌന്ദര്യം നിറഞ്ഞ മലേഷ്യ
പച്ചപ്പു നിറഞ്ഞ വന സ്വഭാവമുള്ള, ഭൂമിയുടെ ഐശ്വര്യം സ്ഫുരിക്കുന്ന പ്രദേശങ്ങള്‍ അനേകമുള്ള രാജ്യമാണ് മലേഷ്യ. ലോകത്ത് മറ്റൊരു രാജ്യത്തും പതിവില്ലാത്ത വിധത്തില്‍ മലേഷ്യയിലെ സമ്പൂർണ  അധികാരമുള്ള രാജാക്കന്മാര്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും ദുർഗന്ധമുള്ള പഴം വളരുന്നത്‌ മലേഷ്യയിലാണ്. മലേഷ്യ ടൂറിസം മേഖലയില്‍ നിന്നും ധാരാളം വിദേശ നാണ്യം നേടുന്ന ഒരു രാജ്യമാണ്.എന്നുവച്ചാല്‍ മലേഷ്യയുടെ സമ്പത്ത് വ്യവസ്ഥയില്‍ ടൂറിസം പ്രധാന പങ്കു വഹിക്കുന്നുണ്ട്. ലോകത്തിൽ ത ന്നെ ടൂറിസം മേഖലയില്‍ ഏറ്റവും വലിയ തൊഴില്‍ വിപുലതയുള്ള രാജ്യമാണ് മലേഷ്യ. അവിടെയുള്ള മൊത്തം തൊഴിലാളികളുടെ എണ്ണമെടുത്താല്‍ അതില്‍ നാലിലൊന്നു ശതമാനവും ജോലിചെയ്യുന്നത് ടൂറിസം മേഖലയിലാണ്. മലേഷ്യയില്‍ വളരെ അറിയപ്പെടുന്നൊരു ഹിന്ദു ക്ഷേത്രമുണ്ട്, അവിടെ എല്ലാ വർഷങ്ങളിലും പതിനായിരക്കണക്കിനു ഹിന്ദു വിശ്വാസികള്‍ ദർശനം നടത്തുന്നു. ആ ക്ഷേത്രം അറിയപ്പെടുന്നത് “മാറന്‍ മുരുക” ക്ഷേത്രമെന്നാണ്. ഹിന്ദു ദൈവമായ മുരുകനെ ആരാധിക്കുന്ന ക്ഷേത്രമാണ് മാറന്‍ മുരുക ക്ഷേത്രം. മുന്‍ പറഞ്ഞതു പോലെ മലേഷ്യ എല്ലാ അർത്ഥ ത്തിലും വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ്‌. കലയിലൂടെയും സംഗീതത്തിലൂടെയും ഭക്ഷണ രീതീ വൈവിധ്യങ്ങളിലൂടെയും വേറിട്ട ഒരു സംയുക്ത സംസ്കാര സംഗമത്തിലേക്കു ജനതയെ നയിക്കുന്ന ഒരു സവിശേഷ രാജ്യമാണ് മലേഷ്യ. മലേഷ്യയിലെ എല്ലാ വിഭാഗം ജനങ്ങളും (ജാതി, മത, വർഗ, ഉപ ജാതി വ്യത്യാസമില്ലാതെ) പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്നു.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.