അർദ്ധരാത്രി റോഡിൽ അബോധാവസ്ഥയിൽ കണ്ട യുവാവിൻ്റെ നില ഗുരുതരം

കോഴിക്കോട് : കുറ്റ്യാടി പൊലീസ് പരിധിയിൽ അർദ്ധരാത്രി റോഡരികിൽ അബോധാവസ്ഥയിൽ കണ്ട യുവാവിൻ്റെ നില ഗുരുതരമായി തുടരുന്നു. വധശ്രമമാണെന്ന് സൂചന.

നാദാപുരം വളയം ചുഴലി സ്വദേശി നിലാണ്ടുമ്മൽ പാറയുള്ള പറമ്പത്ത് വിഷ്ണു (26) നാണ് ഗുരുതര പരിക്ക്. പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ച വിഷ്ണു ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

തലയ്ക്കാണ് ഗുരുതരമായ പരിക്ക്. പിറകിൽ നിന്നുള്ള മർദ്ദനമാണെന്നാണ് കരുതുന്നത്. സ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥൻമാർ എത്തി അന്വേഷണമാരംഭിച്ചു.

വിഷ്ണുവിൻ്റെ അമ്മ സുമതി നരിപ്പറ്റ കാവുള്ള കൊല്ലി സ്വദേശിനിയാണ്. പ്രണയ വിവാഹം മായിരുന്നു. ഭാര്യ ഗർഭിണിയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.