യു.എ.ഇ യിൽ നിന്ന് ബസ് മാർഗം കുറഞ്ഞ ചെലവിൽ ഒമാനിലെത്താം
മനോഹരമായ ബീച്ചുകളും കുന്നുകളും നിറഞ്ഞ ഒമാനിലെ പ്രദേശങ്ങൾ കാണാനും ആസ്വദിക്കാനും യു .എ.ഇയിൽ നിന്ന് വരുന്നവർ ഏറെയാണ്. യു .എ.ഇയിൽ നിന്ന് കാർ മാർഗം ഒമാനിലെത്താൻ വളരെ ദൂരം യാത്ര ചെയ്യണം. വിമാനത്തിലാവട്ടെ വലിയ ഒരു തുക മുടക്കി ഒരു മണിക്കൂർ യാത്ര ചെയ്താലേ ഒമാനിലെത്തുകയുള്ളൂ . ഇതിനൊരു ആശ്വാസമായി ബസ് സർവിസുകൾ മാറിക്കഴിഞ്ഞു . യു.എ.ഇ എമിറേറ്റ്‌സ് ആയ ദുബായിൽ നിന്നും ഷാർജയിൽ നിന്നും ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തിലേക്ക് ബസ് സർവീസുണ്ട് . ഗള്‍ഫ് മേഖലയിലെ വ്യവസായ ഹബ്ബായ യു.എ.ഇയിലേക്ക് കൂടുതല്‍ ബസ് സര്‍വീസ് ഇനിയും തുടങ്ങാനുള്ള പദ്ധതിയുണ്ട് . ബിസിനസ്കാർക്കും ഇത് നേട്ടമായി മാറും . മലയാളി പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള യാത്രയില്‍ ഒമാനിൽ നിന്ന് വിമാന ടിക്കറ്റ് നിരക്ക് കുറവാണ്. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനും ബസ് സര്‍വീസ് ഉപകരിക്കും.ബസ് സർവീസിന് മറ്റ് യാത്രാസൗകര്യങ്ങളെക്കാൾ ചാർജ് കുറവായതിനാൽ യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത് ബസ് സർവീസുകളെ തന്നെയാണ്
ഒമാനിലേക്ക് ഒരു ദിവസം നാല് യാത്രകളാണ് . രണ്ട് സര്‍വീസുകള്‍ ഒമാനില്‍ നിന്ന് ഷാര്‍ജയിലേക്കും രണ്ടെണ്ണം തിരിച്ചും. ഒമാനിലെ ഷിനാസ് വഴിയാണ് ബസ് സര്‍വീസ് എന്നതും ശ്രദ്ധിക്കണം. ഷാര്‍ജയില്‍ നിന്നുള്ള ബസ് അല്‍ ജുബൈന്‍ ബസ് സ്‌റ്റേഷനില്‍ നിന്ന് രാവിലെ 6.30നാണ് പുറപ്പെടുക. ഉച്ചയ്ക്ക് 2.30 ആകുമ്പോള്‍ അസൈബയില്‍ എത്തും.
ഷാര്‍ജയില്‍ നിന്നുള്ള രണ്ടാമത്തെ പ്രതിദിന ബസ് വൈകീട്ട് നാല് മണിക്ക് പുറപ്പെട്ട് മസ്‌ക്കത്തില്‍ രാത്രി 11.50ന് എത്തും. അതേസമയം, മസ്‌ക്കത്തില്‍ നിന്നുള്ള ആദ്യ ബസ് രാവിലെ 6.30ന് പുറപ്പെടും. ഉച്ചയ്ക്ക് ശേഷം 3.40ന് ഷാര്‍ജയിലെത്തും. രണ്ടാമത്തെ ബസ് വൈകീട്ട് നാലിന് പുറപ്പെട്ട് പുലര്‍ച്ച 1.10ന് അല്‍ ജുബൈലിലെത്തും. ദിവസവും സര്‍വീസുള്ളത് യാത്ര കൂടുതല്‍ എളുപ്പമാക്കുന്നു.
യാത്രക്കാര്‍ക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം. 23 കിലോ ചെക്ക് ഇന്‍ ബാഗേജും ബാക്കി കൈയ്യില്‍ കരുതാവുന്നതും. 10 ഒമാന്‍ റിയാല്‍ ആണ് ഒരു ഭാഗത്തേക്കുള്ള ടിക്കറ്റ് നിരക്ക്. മടക്ക യാത്ര കൂടി ഉള്‍പ്പെടുമ്പോള്‍ 29 ഒമാന്‍ റിയാല്‍ ചെലവാകും. അതായത് 276.66 ദിര്‍ഹം. ജിസിസിയിലെ കൂടുതല്‍ രാജ്യങ്ങളിലേക്ക് ബസ് സര്‍വീസ് സാധ്യമാക്കുക എന്നതാണ് ലക്ഷ്യം . റാസൽ ഖൈമയിൽ നിന്നും മുസാൻഡയിലേക്കും അബുദാബിയിൽ നിന്ന് മസ്കറ്റിലേക്കും ദുബായിൽ നിന്ന് മസ്കറ്റിലേക്കും ഇപ്പോൾ ബസ് സർവീസുണ്ട്.
Documents required
UAE residents entering Oman via bus require the following documents:
1.Passport (with at least six months of validity)
2.Emirates ID (with at least six months of validity)
3. For entry into Oman, UAE residents can get a visa at the Oman border
Fees, visa costs
At the UAE border, residents leaving the country must pay the exit fee of Dh36. An Oman visa may be obtained at the Oman border by paying Dh50.
For UAE tourists with a single-entry visit visa:
An Oman visit visa must be obtained before the journey
To return to the UAE, a visa application must be submitted while in Oman and must be obtained before starting the return journey
For tourists with multiple-entry visit visas:
An Oman visa before departure is required. Re-entry can be facilitated with a multiple-entry visa. However, their passport should be valid for six months to enter Oman.
ജിസിസിയിലെ ആറ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍വെ ശൃംഖല അധികൃതരുടെ ചര്‍ച്ചയിലാണ്. അതിനിടെയാണ് വിവിധ രാജ്യങ്ങളിലേക്ക് ഒമാനില്‍ നിന്ന് ബസ് സര്‍വീസ് തുടങ്ങിയിരിക്കുന്നത്. കൂടുതല്‍ പേരെ രാജ്യത്തേക്ക് അടുപ്പിക്കുക, യാത്ര സുഗമമാക്കുക എന്നിവ വഴി വരുമാനം ഇരട്ടിയാക്കാമെന്നാണ് ഒമാന്‍ അധികൃതരുടെ കണക്കുകൂട്ടല്‍.