ദുബൈയിൽ ടാക്സിയിൽ സാധനങ്ങൾ മറന്നുവെച്ചാൽ എന്ത് ചെയ്യണം?

ദുബൈയിൽ യാത്ര ചെയ്യുന്നതിനിടെ കൈവശമുള്ള വസ്തുക്കൾ ടാക്സിയിൽ വെച്ച് മറന്നാൽ എന്ത് ചെയ്യണമെന്നറിഞ്ഞ്  വിഷമിക്കേണ്ടതില്ല .

ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് ദുബായ് എന്ന് മറക്കരുത്. ഇവിടെ നിങ്ങൾക്ക് മറന്നു വെച്ചതിനെ കുറിച്ചൊരു ആധിയും വേണ്ട. മണിക്കൂറുകൾക്കകം നിങ്ങളുടെ വസ്തുക്കൾ എവിടെ വെച്ച് ഏത് വണ്ടിയിലാണോ മറന്നത്, അതിനി നിങ്ങളുടെ അടുത്തേക്ക് തന്നെ തിരിച്ചു വരും. എത്ര മനോഹരമായ സംവിധാനങ്ങളല്ലേ? എന്നാലെ അങ്ങനെ മറന്നു വെച്ച വസ്തു നിങ്ങളുടെ അടുത്തേക്ക് തിരിച്ചു വരാൻ ചുമ്മാ റോഡിലിറങ്ങി കാത്തു നിന്നിട്ടൊന്നും കാര്യമില്ല. അതിനായി   ചില നടപടിക്രമങ്ങളൊക്കെയുണ്ട്. മാത്രമല്ല തികച്ചും സത്യസന്ധമാണെങ്കിലേ ഇതൊക്കെ നടപ്പാവൂ. ഇനി നഷ്ട്ടപെട്ടു കഴിഞ്ഞാൽ എന്തൊക്കെ, എപ്പോ, എങ്ങനെ ചെയ്യണമെന്ന് വിശദമായി നോക്കാം.

Advertisements
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

1.ഉടനടി ആർ.ടി.എ കസ്റ്റമേഴ്സ് സർവീസിലേക്ക് വിളിക്കുക

ഓൺലൈനിൽ ബുക്ക് ചെയ്ത ഹാല ടാക്സിയിലാണ് നിങ്ങളുടെ സാധനം നഷ്ട്ടപെട്ടതെങ്കിൽ ആർ.ടി.എ കോൾ സെൻററായ 800 9090 എന്ന നമ്പറിലേക്ക് വിളിച്ച് നിങ്ങളുടെ യാത്രയുടെ സമയവും തീയതിയും പിക്ക്-അപ്പ് ആൻഡ് ഡ്രോപ്പ്-ഓഫ് ലൊക്കേഷനുകൾ, ബുക്കിംഗ് നമ്പർ എന്നീ കാര്യങ്ങൾ വിശദമായി നൽകുക.

2.ഇ-മെയിൽ വഴി ഒരു റിപ്പോർട്ട് ഫയൽ ചെയ്യുക
നിങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങളാണ് ടാക്‌സിയുടെ പിൻസീറ്റിൽ വച്ച് മറന്നതെങ്കിൽ, ഒരു ഫോൺ കോൾ മാത്രം ചെയ്താൽ പോരാ. നഷ്ടപെട്ടത് എന്താണോ അതിൻെറ നിറം, രൂപം, വലിപ്പം, അതുപോലെ തിരിച്ചറിയാനാകുന്ന കാര്യങ്ങൾ വളരെ കൃത്യമായി  വിശദീകരിച്ചു  കൊണ്ടൊരു റിപ്പോർട്ട്   ask@rta.ae  എന്ന വിലാസത്തിലേക്ക് ഇ-മെയിൽ  ചെയ്യുക.
3.ആർ.ടി.എ ആപ്പിൽ സംഭവത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യുക

നിങ്ങൾ ആർ.ടി.എ ആപ്പ് ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ, ടാക്സി ബുക്ക് ചെയ്ത ഡീറ്റെയിൽസ് വഴി വാഹനത്തിൻെറ നമ്പർ ലഭ്യമാവുന്നതായിരിക്കും. അത് ഉപയോഗിച്ച് നിങ്ങൾക്ക് നഷ്ടപ്പെട്ട വസ്തു വച്ചു മറന്ന വാഹനത്തിൻെറ ലൊക്കേഷൻ ട്രാക്ക് ചെയ്യാവുന്നതാണ്.  തുടർന്ന് വാഹനം എവിടെയാണോ നിൽക്കുന്നത് അതിനോട് ചേർന്നുള്ള ആർ.ടി.എ സ്റ്റേഷൻ നിങ്ങൾ ആപ്പിൽ നിന്നും തിരഞ്ഞെടുക്കുക, ശേഷം സൈറ്റിൽ കാണുന്ന നമ്പർ ഉപയോഗിച്ച് സ്റ്റേഷനിലേക്ക് വിളിച്ചു കാര്യങ്ങൾ പറയുക.

4.ആർ.ടി.എ സ്റ്റേഷൻ സന്ദർശിക്കുക

നിങ്ങൾ ഫയൽ ചെയ്ത റിപ്പോർട്ട് സ്റ്റേഷനിൽ സമർപ്പിച്ച ശേഷം യാത്ര ചെയ്ത ടിക്കറ്റ് നൽകുക. നിങ്ങളുടെ വസ്തുവാണെന്ന് തെളിയിക്കുന്ന അടയാളങ്ങൾ പറയുക, റിപോർട്ടുകൾ സത്യസന്ധമാണെന്ന് ഓഫീസർക്ക് ബോധ്യപ്പെട്ടാൽ, ഉടൻ തന്നെ നിങ്ങൾ യാത്ര ചെയ്ത വാഹനം ഓഫീസിലേക്ക് എത്തിച്ചു നിങ്ങൾ മറന്നു വെച്ച വസ്തു എന്താണോ അത് കൈമാറുന്നതായിരിക്കും.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.