എനിക്കിഷ്ടം ഒരു രൂപ നോട്ടുകൾ; ഒരു ലക്ഷത്തിൽപരം സമാഹരിച്ചു റെക്കോർഡും നേടി
അർവിന്ദ് കുമാർ പൈക്ക് ഒരു രൂപാ നോട്ടുകളോട് വല്ലാത്ത ഇഷ്ടം. അങ്ങനെ നാലുകൊല്ലം മുമ്പ് ഒരു ലക്ഷത്തിൽപരം ഒരു രൂപ സമാഹരിച്ച് റെക്കോർഡ് നേടി ആലപ്പുഴയിലെ ചേർത്തലയിൽ ജനിച്ച ഈ പ്രൈമറി സ്കൂൾ അധ്യാപകൻ. 1949-2020 കാലഘട്ടത്തിലെ ഒരു രൂപ നോട്ടുകൾ ആണ് ഈ 36 കാരൻ സമാഹരിച്ചത്. മൂന്നു ഒറ്റ രൂപ നോട്ടുകളാണ് തന്റെ ആദ്യത്തെ സമാഹാരം. പിന്നീടത് ഒരു ലക്ഷത്തോളം ആയി ഉയർന്നു.
1949 ലെ ഫിനാൻസ് സെക്രട്ടറിയായിരുന്ന കെ. ആർ. കെ മേനോൻ ഒപ്പുവച്ച ഒരു രൂപാ നോട്ടിൽ തുടങ്ങി 2020ലെ അതനുചക്രവർത്തി കൈയൊപ്പ് ചാർത്തിയ ഒരു രൂപ നോട്ട് വരെ ഈ അദ്ധ്യാപകന്റെ സമ്പാദ്യത്തിലുണ്ട്. നല്ലൊരു ഫിലാറ്റലിസ്റ്റ് കൂടിയായ ഇദ്ദേഹം തന്റെ കൈവശമുള്ള സ്റ്റാമ്പുകൾ കൈമാറിയും ഒരു രൂപ നോട്ടുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഏകദേശം 70,000 രൂപ വരെ ഇത്തരത്തിൽ ഒരു രൂപ കൂട്ടി വയ്ക്കുന്നതിന് ചെലവാക്കി കഴിഞ്ഞു.ഫിനാൻസ് സെക്രട്ടറി ഭൂതലിംഗം ഒപ്പിട്ട 1964ലെ ഒരു രൂപ നോട്ട് ലഭിക്കാൻ ചിലവാക്കിയത് 10000 രൂപ എന്നുള്ളത് ഒരു ഉദാഹരണം. 1928-ലെ രാമൻ ഇഫക്ട്, 1949 ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ എന്നീ ചരിത്ര സംഭവങ്ങളിൽ പുറത്തിക്കിയ ഒരു രൂപ നോട്ടും ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. ഇനിയും ഒരു രൂപ നോട്ടുകൾ സമ്പാദിച്ചു കൂടുതൽ ഉയരങ്ങളും റെക്കോർഡുകളും കീഴടക്കാനാണ് ഈ ചെറുപ്പക്കാരന്റെ ഉദ്ദേശം.