ഓണസദ്യ സ്റ്റൈല്‍ പുളി ഇഞ്ചി; റെസിപ്പി
ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് ഓരോ മലയാളികളും. ഓണക്കോടി കഴിഞ്ഞാൽ പ്രധാനം ഓണസദ്യ തന്നെയാണ്. ഓണസദ്യയിലെ പ്രധാനിയാണ് പുളി ഇഞ്ചി . ഇതിനു പുളിയും എരിവും മധുരവും കലർന്ന രുചിയാണ്. ഇനി എങ്ങനെയാണ്പുളി ഇഞ്ചി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
വേണ്ട ചേരുവകൾ…
ഇഞ്ചി 100 ഗ്രാം
പച്ചമുളക് 4 എണ്ണം
വാളൻപുളി 250 ഗ്രാം
മഞ്ഞൾ പൊടി ഒരു ടീസ്പൂൺ
കായപ്പൊടി ഒരു നുള്ള്
ശർക്കര ഒരു കഷ്ണം
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ
കറിവേപ്പില ഒരു തണ്ട്
കടുക് കാൽ ടീസ്പൂൺ
ഉലുവപ്പൊടി കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം…
ആദ്യം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും കൊത്തിയരിഞ്ഞത് ചേർക്കുക. അത് ഇളംചുവപ്പ് നിറമാകുന്നതുവരെ ചൂടാക്കുക.
വാളൻപുളി ഒരു ലിറ്റർ വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് അരിച്ചെടുത്ത് വറുത്ത ഇഞ്ചിയിൽ ഒഴിച്ച് തിളപ്പിക്കുക. ഇതിൽ മുളകുപൊടി, മഞ്ഞൾപൊടി, കായപ്പൊടി, ശർക്കര, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കുക. അത് കുറുകുമ്പോൾ വാങ്ങി വയ്ക്കുക. കറിവേപ്പിലയും കടുകും താളിച്ച് ചേർത്ത് ഉലുവപ്പൊടി വിതറുക.