കെ.കെ രമ എം.എൽ.എയ്ക്ക് വധഭീഷണിയുമായി കത്ത്

കോഴിക്കോട് : “ഭരണം നഷ്ടമായാലും വേണ്ടില്ല ചിലത് ചെയ്യേണ്ടി വരും ” കെ.കെ രമ എം.എൽ.എയ്ക്ക് വധഭീഷണിയുമായി കത്ത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. എംഎൽഎ ഹോസ്റ്റൽ അഡ്രസ്സിലേക്കാണ് ഭീഷണിക്കത്ത് വന്നത്. ഇത് സംബന്ധിച്ച് തെളിവടക്കം എം.എൽ.എ ഡി.ജി.പി അനിൽ കാന്തിന് നേരിട്ട് പരാതി നൽകി.

എം.എം മണി പറഞ്ഞതിൽ എന്താണ് തെറ്റ്? നിനക്ക് ഒഞ്ചിയം രക്തസാക്ഷികളെ അറിയാമോ? ഇനിയും ഞങ്ങളുടെ പിണറായി വിജയനെ കുറ്റം പറഞ്ഞാൽ ഭരണം നഷ്ടമായാലും വേണ്ടില്ല ചിലത് ചെയ്യേണ്ടി വരും എന്നാണ് എടീ രമേ എന്ന് അഭിസംബോധന ചെയ്തു കൊണ്ടുള്ള കത്തിൽ ഉള്ളത്. കൂടാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.മുരളീധരനും കെ.സി വേണുഗോപാലിനും കത്തിൽ ഭീഷണിയുണ്ട്. പയ്യന്നൂരിൽ വരുമ്പോൾ കാണിച്ചു തരുമെന്നാണ് ഇവരോട് പറയുന്നത്

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.