ദേശീയപാതയിലെ കുഴിയിൽ വീണ് എസ് ഐക്ക് പരുക്ക്
കായംകുളം : ദേശീയപാതയിലെ കുഴിയിൽ വീണ് എസ് ഐക്ക് പരുക്ക്. കായംകുളം എസ് ഐ വി ഉദയകുമാറിനാണ് പരുക്ക് പറ്റിയത്.
ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ കെ പി എ സി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം.
ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായാണ് അപകടമുണ്ടായത്. അപകടത്തിൽ കൈക്കും കാലിനും മുറിവേറ്റ എസ്.ഐയെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.