പി. ടി. ഉഷ ഇനി മുതൽ രാജ്യസഭാംഗം; സത്യപ്രതിജ്ഞ ചെയ്തത് ഹിന്ദിയിൽ
ദില്ലി: കായികതാരമായ പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ ഹിന്ദി ആയതുകൊണ്ടാണ് ഇത് തെരഞ്ഞെടുത്തതെന്ന് പി.ടി ഉഷ പറഞ്ഞു. കായികമേഖലക്കായി ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്ന് സത്യപ്രതിജ്ഞക്ക് മുമ്പായി പി.ടി ഉഷ പറഞ്ഞിരുന്നു.ദക്ഷിണേന്ത്യയിൽ നിന്ന് നാല് പേരെയാണ് രാജ്യസഭയിലേക്ക് കഴിഞ്ഞാഴ്ച നാമനിർദേശം ചെയ്തത്