പ്രശസ്ത ചിത്രകാരൻ അച്യുതൻ കൂടല്ലൂർ നിര്യാതനായി

ചെന്നൈ: പ്രശസ്ത ചിത്രകാരൻ അച്യുതൻ കൂടല്ലൂർ (78) ചെന്നൈയിൽ നിര്യാതനായി.ദേഹസ്വാസ്ഥ്യം മൂലം ആശുപത്രിയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് മരിച്ചത്.

പരേതരായ എം.ടി. പരമേശ്വരൻ നായരുടെയും കല്ലേക്കളത്തിൽ പാറുക്കുട്ടി അമ്മയുടെയും മകനായി കൂടല്ലൂരിൽ ജനിച്ച അദ്ദേഹം തൃശ്ശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിട്യൂട്ടിൽ നിന്നും ഡിപ്ലോമ നേടിയശേഷമാണ് ചിത്രകലാരംഗത്തേക്ക് തിരിഞ്ഞത്.ദീർഘകാലമായി ചെന്നൈയിലായിരുന്നു താമസം. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിച്ചു് കൂടല്ലൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.