ഫുട്ബോൾ ലോകകപ്പ്: ദുബായ് ഹോട്ടലുകൾ നിറയും

ദുബായ്: ഖത്തറിൽ ഈ വർഷാവസാനം നടക്കുന്ന
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാരണം ദുബായിലെ ഹോട്ടലുകൾക്കും നല്ലകാലമാകും. ഹോട്ടലുകളിൽ ബുക്കിംഗി ന് ഇപ്പോൾ തന്നെ നല്ല തിരക്ക് ആരംഭിച്ചിരിക്കുകയാണ്. യു.എ.ഇയിൽ നിന്ന് ഓരോ ദിവസവും കളി കാണാൻ പോകാൻ വിമാനകമ്പനികൾ ഷട്ടിൽ സർവീസുകൾ ഏർപ്പെടുത്തിയതോടെയാണ് തിരക്ക് വർധിച്ചത്. വിവിധ രാജ്യക്കാരുടെ ആരാധകർ കൂട്ടമായി തന്നെ ഹോട്ടൽ ബുക്ക് ചെയ്യുന്നുണ്ട്. പശ്ചിമേഷ്യൻ രാജ്യത്ത് ആദ്യമായി ലോകകപ്പ് എത്തുന്നതിനാൽ മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനും ഈ അവസരം അവർ ഉപയോഗിക്കും. സുപ്രധാന ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയിലാണ് ദുബായ് പലരും താമസത്തിന് തെരഞ്ഞെടുക്കുന്നത്. നഗരത്തിലെ കാഴ്ചകൾ കാണാൻ ഇവിടുത്തെ ഹോട്ടലുകളിൽ തങ്ങുന്നത് സഹായകരമാകുമെന്ന് പലരും കണക്കുകൂട്ടുന്നു. കൂടാതെ, ലോകത്തെ ഏതു ഭാഗത്തേക്കും സുഗമമായ സഞ്ചാര സൗകര്യമുള്ളതും മറ്റു ആകർഷണങ്ങളിൽ ഒന്നാണ്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.