ഭ്രാന്തൻനായയുടെ വിളയാട്ടം: 5 പേർക്ക് കടിയേറ്റു

കോഴിക്കോട് : വടകര മണിയൂർ പഞ്ചായത്തിലെ മന്തരത്തൂരും പരിസരങ്ങളിലും ഭ്രാന്തൻനായയുടെ വിളയാട്ടം.മന്തരത്തൂരും, അരീക്കൽമുക്ക്, പള്ളി പരിസരം, വളിയാണ്ടി മുക്ക്, തോടന്നൂർ ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിൽ 5 പേർക്ക് കടിയേറ്റു.മുഖത്തും കൈക്കും കടിയേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെരുവുനായ്ക്കൾ കൂട്ടമായി വളർത്തുമൃഗങ്ങളെയും കാൽനടയാത്രക്കാരെയും മറ്റും കടിച്ചു പരിക്കേൽപ്പിക്കുന്നത് പതിവായിമാറുകയാണ്.ജനങ്ങൾക്ക് പേടിയില്ലാതെ പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ.

മദ്രസകളിലും സ്കൂളുകളിലും പോകുന്ന കൊച്ചുകുട്ടികൾ ധാരാളം ഉണ്ട് ഈ മേഖലയിൽ. പലപ്പോഴും ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.തെരുവുനായ ശല്യം കാരണം കാൽനട ഏറെ ഭീതി നിറഞ്ഞതായി മാറിയിരിക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.