മൊബൈല്‍ ഷോപ്പില്‍ നിന്ന് ഫോണുകള്‍ മോഷ്ടിച്ചയാള്‍ പിടിയിൽ
കോഴിക്കോട് : കൊടുവള്ളി ടൗണിലെ ‘വീ ചാറ്റ്’ മൊബൈല്‍ ഷോപ്പില്‍ നിന്ന് ഫോണുകള്‍ മോഷ്ടിച്ചയാള്‍ പിടിയിൽ. കൊടുവള്ളി ഉള്ളിയാടൻ കുന്നുമ്മൽ സ്വദേശി മുനീർ (38) ആണ് പിടിയിലായത്.
കടയുടമ മനാഫ് രാവിലെ കട തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടന്‍ തന്നെ കൊടുവള്ളി പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിനു പിന്നാലെ ഇയാൾ മൊബൈലുകളുമായി കോഴിക്കോട്ടെ ഗള്‍ഫ് ബസാറിലെത്തി.
സംശയം തോന്നിയ വ്യാപാരികള്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.