വിദ്യാർഥിയുടെ കാലിലൂടെ പാമ്പ് ഇഴഞ്ഞു കയറി
പാലക്കാട് : നാലാം ക്ലാസ് വിദ്യാർഥിയുടെ കാലിലൂടെ പാമ്പ് ഇഴഞ്ഞു കയറി. പാലക്കാട് മങ്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ക്ലാസ് മുറിയിൽ വെച്ചാണ് നാലാം ക്ലാസ് വിദ്യാർഥിയുടെ കാലിലൂടെ പാമ്പ് കയറിയത്.പാമ്പ് കടിച്ചുവെന്ന സംശയത്തിൽ കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ സ്കൂൾ പരിസരം വൃത്തിയാക്കാൻ നിർദേശം നൽകി. സ്‌കൂൾ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.