വീട്ടിൽ ഇരുന്ന് മിഠായി രുചിക്കുന്ന ജോലി, ശമ്പളമോ…? ലക്ഷങ്ങൾ

നാഡയിൽ പ്രവർത്തിക്കുന്ന കാൻഡി ഫൺഹൗസ് ‘ചീഫ് കാൻഡി ഓഫിസർ’ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. വർക്ക് ഫ്രം ഹോം ആയിട്ടാണ് ജോലി.

വീട്ടിലിരുന്ന് കമ്പനി നിർമിക്കുന്ന മിഠായികൾ രുചിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നതാണ് ജോലി. 1,00,000 കനേഡിയൻ ൻ ഡോളർ, കൃത്യമായി പറഞ്ഞാൽ 61,14,447 ലക്ഷം ഇന്ത്യൻ രൂപയാണ് ശമ്പളമായി ലഭിക്കുക.

ലിങ്ക്ഡിനിൽ ജൂലൈയിൽ പോസ്റ്റ് ചെയ്ത ജോലിക്കായി നിരവധി പേരാണ് ഇതിനോടകം തന്നെ അപേക്ഷിച്ചിരിക്കുന്നതെന്ന് കമ്പനി സിഇഒ ജമാൽ ഹെജാസി പറഞ്ഞു. നോർത്ത് അമേരിക്കയിൽ താമസിക്കുന്ന അഞ്ച് വയസ് പിന്നിട്ട ആർക്കും ഈ ജോലിക്കായി അപേക്ഷിക്കാം.

പാർട്ട് ടൈം ആയും ഈ ജോലി ചെയ്യാവുന്നതാണ്. ഫുഡ് അലർജിയില്ലാത്ത, നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവർക്കാണ് മുൻഗണന. ഓഗസ്റ്റ് 31 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. ലിങ്ക്ഡിൻ വഴി അപേക്ഷ സമർപ്പിക്കാം.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.