സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ
കൊച്ചി : എറണാകുളം പെരുമ്പാവൂരിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ.
കൊല്ലം തടിക്കാട് സ്വദേശി ശബരിയാണ് പൊലീസിന്‍റെ പിടിയിലായത്. ആറ് വർഷം മുമ്പാണ് പ്രതി സമൂഹ മാധ്യമത്തിലൂടെ യുവതിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.
ഇതിനിടെ യുവതിയിൽ നിന്ന് പ്രതി രണ്ട് ലക്ഷം രൂപ വാങ്ങിയെടുത്തു. പണം തിരിച്ച് നൽകാതെ മുങ്ങിയതോടെയാണ് യുവതി പ്രതിയ്‍ക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.