സ്വദേശിവത്കരണം ശക്തമാക്കി ഒമാൻ; 207 തസ്തികകളില്‍ വിദേശികൾക്ക് വിലക്ക്
മസ്കത്ത്: രാജ്യത്ത് സ്വദേശിവത്കരണം വീണ്ടും ശക്തമാക്കി തൊഴിൽ മന്ത്രാലയം. 200ൽ അധികം തസ്തികകളിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തി കഴിഞ്ഞ ദിവസം മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
ഈ മേഖലകളില്‍ വിദേശികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല. 207 തസ്തികകളാണ് സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തി തൊഴിൽ മന്ത്രി പ്രഫ. മഹദ് ബിൻ സെയ്ദ് ബിൻ അലി ബാവയ്ൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ ഇത് എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല. സ്വദേശികൾക്ക് മാത്രമായി മാറ്റിവെക്കപ്പെട്ട തസ്തികകളിൽ നിരവധി മലയാളികൾ ജോലിയെടുക്കുന്നുണ്ട്.