സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ ഉറപ്പാക്കണമെന്ന് കേന്ദ്രം
ദില്ലി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച നിർദേശം നൽകിയത്.
കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. രാജ്യത്ത് പ്രതിദിന കേസുകളുടെ എണ്ണം പതിനയ്യായിരത്തോളമായി തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ഓരോ ജില്ലയിലേയും ഒരു പ്രധാന കേന്ദ്രത്തിൽ സ്വച്ഛ്ഭാരത് ക്യാംപെയ്ൻ സംഘടിപ്പിക്കാനും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചിട്ടുണ്ട്. ഇതിനൊപ്പം രണ്ടാഴ്ച മുതൽ ഒരു മാസം വരെ നീണ്ടു നിൽക്കുന്ന ക്യാംപെയിൻ സംഘടിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.