10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി കോഴിക്കോട് രണ്ട് പേർ പിടിയിൽ
കോഴിക്കോട് : 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. പാലക്കാട് സ്വദേശി മുഹമ്മദ് ഷാഫി, കോഴിക്കോട് മായനാട് സ്വദേശി വിനീത് എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് സംഘം പറഞ്ഞു. കുന്ദമംഗലത്ത് വച്ചാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്.