ഓണം സ്‌പെഷ്യല്‍; രുചികരമായ ഓലന്‍ തയ്യാറാക്കാം എളുപ്പത്തിൽ
ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടി എത്തുന്നത് സദ്യം തന്നെയാകും.
സദ്യയുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ഓലൻ. മലയാളിയുടെ തനതായ വിഭവമാണ് ഇത്. ഈ തിരുവോണ സദ്യയ്ക്ക് സ്പെഷ്യൽ ഓലൻ തയാറാക്കിയാലോ? ഓണസദ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവമാണ് ഓലൻ. എങ്ങനെയാണ് ഓലൻ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
വേണ്ട ചേരുവകൾ…
കുമ്പളങ്ങ ഒരു ചെറിയ കഷ്ണം
പച്ചമുളക്- 2 എണ്ണം
വൻപയർ ഒരു പിടി
എണ്ണ ഒരു സ്പൂൺ
കറിവേപ്പില ആവശ്യത്തിന്
തേങ്ങ പാൽ അരമുറി
തേങ്ങയുടെ പാൽ
തയ്യാറാക്കുന്ന വിധം…
തേങ്ങ പാൽ പിഴിഞ്ഞ് ആദ്യത്തെ പാൽ എടുത്തു മാറ്റിവയ്ക്കുക. രണ്ടാംപാലും, മൂന്നാം പാലും എടുക്കുക. വൻപയർ പകുതി വേവാകുമ്പോൾ കുമ്പളങ്ങയും പച്ചമുളക് കീറിയതും ഇട്ടു വേവിക്കുക.
നല്ലപോലെ വെന്തു ഉടയുമ്പോൾ ഉപ്പ് ചേർക്കുക. ചെറു തീയിൽ തേങ്ങാപാൽ ചേർത്തു ഇളക്കുക. ഒന്നു ചൂടാകുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി എണ്ണയും കറിവേപ്പിലയും ചേർക്കുക.