വടകരയിൽ നാലുപേർക്ക് കുറുക്കന്‍റെ കടിയേറ്റു; പത്ത് വയസ്സുകാരൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
വടകര : ഒഞ്ചിയത്ത് നാലുപേർക്ക്കുറുക്കന്‍റെ കടിയേറ്റു. സാരമായി കടിയേറ്റ പത്ത് വയസ്സുകാരൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ. ധർമ സ്കൂൾ പരിസരം വെൺമണി ഭാഗത്ത് കുറുക്കന്‍റെ കടിയേറ്റ് നാലുപേർ ചികിത്സതേടിയത്.
പുതുശ്ശേരി താഴകുനി ഇബ്രാഹിം (55), നടുവിലെ കല്ലേരി ഉമ്മർ (60), ആവട്ട്യത്ത് ബാലകൃഷ്ണൻ (62), ഹരിഹന്ദ് (10) എന്നിവർക്കാണ് കടിയേറ്റത്. ഗുരുതരമായി കടിയേറ്റ ഹരിഹന്ദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.