മലയാളവും ഇംഗ്ലീഷും ബിരുദവും യോഗ്യത; ദുബായില്‍ മലയാളികളെ തേടി അൽ അൻസാരി എക്‌സ്‌ചേഞ്ച്

മലയാളിയുടെ വളർച്ചക്കും സാമ്പത്തിക ഭദ്രതക്കും പിന്നിൽ ഗൾഫ് രാജ്യങ്ങളുടെ പിന്തുണ വളരെ വലുതാണ്. ഇന്നും തൊഴിൽ തേടി യു.എ.ഇയിലേക്കും മറ്റ് ​ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള മലയാളികളുടെ ഒഴുക്ക് തുടരുകയാണ്. ​യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ വലിയൊരു തൊഴിൽ സേന മലയാളികളാണ്. ഇനിയും മലയാളി തൊഴിലാളികളെ സ്വകാര്യ മേഖലയിൽ ആവശ്യമുണ്ടെന്നാണ് ഇവിടത്തെ വിലയിരുത്തൽ .മറുനാട്ടിൽ ചെന്നാൽ എന്ത് പണിയും ചെയ്യാൻ മലയാളി സന്നദ്ധനാണ് എന്നാണല്ലോ പറയാറുള്ളത്. അത് ഏറെക്കുറെ സത്യമായ ഒരു വസ്തുതയാണ് താനും. അതിനാൽ മലയാളിക്ക് ജോലി കൊടുക്കാൻ താല്പര്യമാണ് ഇവിടെയുള്ളവർക്കും. മലയാളം സംസാരിക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകുന്ന സ്ഥാപനങ്ങളുമുണ്ട്. ഇവിടത്തെ മലയാളി സമൂഹത്തെ ആകർഷിക്കാനും അവരുമായി സംസാരിക്കാനും മലയാളം അറിയുന്നവരെ ജോലിക്ക് നിയമിക്കാനുള്ള കാരണവും ഇതുകൊണ്ടുതന്നെ.

യുഎ.ഇയിലെ പ്രമുഖ എക്‌സ്‌ചേഞ്ച് കമ്പനിയാണ് അൽ അൻസാരി എക്‌സ്‌ചേഞ്ച് .  മലയാളം സംസാരിക്കുന്നവർക്ക്പുതിയ തൊഴിലവസരങ്ങൾ പ്രത്യേക പരി​ഗണനയോടെ നൽകുകയാണ്   അൽ അൻസാരി എക്സ്ചേഞ്ച്. കമ്പനി യു.എ.ഇയിലെ വിവിധ ബ്രാഞ്ചുകളിലേക്ക് നിരവധി തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

അൽ അൻസാരി എക്സ്ചേഞ്ച്

യുഎ.ഇയിലെ പ്രമുഖ എക്‌സ്‌ചേഞ്ച് കമ്പനിയാണ് അൽ അൻസാരി എക്‌സ്‌ചേഞ്ച്. 1960-കൾ മുതൽ, അൽ അൻസാരി കുടുംബം യു.എ.ഇയിൽ ബാങ്കിംഗ് രം​ഗത്ത് ബിസിനസ്സ് നടത്തുന്നുണ്ട്. ഇന്ന് അൽ അൻസാരി എക്‌സ്‌ചേഞ്ചിന് യു.എ.ഇയിലുടനീളം 190-ലധികം ശാഖകളുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2500-ലധികം ജീവനക്കാരും കമ്പനിക്കുണ്ട്. പ്രതിമാസം 2.5 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ സേവനമാണ് അൽ അൻസാരി എക്‌സ്‌ചേഞ്ചിൽ നടക്കുന്നത്. പ്രതിദിനം 80,000 ഇടപാടുകളും പ്രോസസ്സ് ചെയ്യുന്നു. ഡൺ ആൻഡ് ബ്രാഡ്‌സ്ട്രീറ്റിന്റെ ‘5A1’ റേറ്റിംഗുുള്ളതും സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇയുടെ നിയന്ത്രണത്തിലുള്ളതുമായ കമ്പനിയാണ് അൽ അൻസാരി എക്സ്ചേഞ്ച്. കുവൈറ്റിൻെറ വിദേശനാണ്യ വിപണിയിലേക്കും കമ്പനി ബിസിനസ് വിപുലീകരിച്ചിട്ടുണ്ട്.

ഒഴിവുകളുടെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു:

ക്യാഷ് സെക്യൂരിറ്റി ഗാര്‍ഡ്

പണവും മറ്റ് വിലപിടിപ്പുള്ള വസ്തുകളുടെയും നീക്കത്തിന് സുരക്ഷ ഉറപ്പാക്കുകയാണ് ക്യാഷ് സെക്യൂരിറ്റി ഗാര്‍ഡ് ചെയ്യേണ്ടത്. ബ്രാഞ്ചുകളിൽ നിന്നും അസൈൻ ചെയ്യുന്ന പണമടങ്ങുന്ന എല്ലാ ഡെലിവറികളിലും സി.ഐ.ടി ഗാർഡിനെ സഹായിക്കുക, പണവും മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളുടെയും ഡെലിവറിയിൽ സുരക്ഷ ഉറപ്പാക്കുക, കവചിത വാഹനങ്ങൾക്കുള്ളിലെ സുരക്ഷിത മുറിയുടെ വൃത്തിയും ക്രമവും നിലനിർത്തുക, അപകടം, സഹപ്രവർത്തകരുടെ ദുരുപയോഗം, വാഹനങ്ങളുടെ തകരാർ തുടങ്ങിയവ ഉണ്ടായാൽ   റിപ്പോർട്ട് തയ്യാറാക്കുക എന്നിവ ജോലി ഉത്തരവാദിത്വമാണ്. ഹയർസെക്കൻഡറി വിദ്യാഭ്യാസമാണ് ജോലിക്ക് ആവശ്യമായ യോ​ഗ്യത. സെക്യൂരിറ്റി ട്രെയിനിം​ഗ് സർട്ടിഫിക്കറ്റുകൾ അധിക യോ​ഗ്യതയായി കണക്കാക്കും. ജോലിക്ക് അപേക്ഷിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

എക്സിക്യൂട്ടീവ്- അഡ്മിൻ ഓപ്പറേഷൻസ്

അൽ അൻസാരി എക്സ്ചേഞ്ചിൻെറ ദുബായ് ബ്രാഞ്ചുകളിലേക്കാണ് അഡ്മിൻ ഓപ്പറേഷൻസിൽ എക്സിക്യൂട്ടീവിനെ നിയമിക്കുന്നത്. പണമിടപാടുമായി ബന്ധപ്പെട്ട ദൈനംദിന അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങളിൽ സഹായിക്കുകയാണ് ജോലി ഉത്തരവാദിത്വം. ഓഫീസിലെ മുഴുവൻ ജോലിയുമായി ബന്ധപ്പെട്ടുള്ള അഡ്മിനിസ്ട്രേറ്റീവ് പിന്തുണ, ഫയലുകളും ഡാറ്റാബേസുകളും പരിപാലിക്കുകയും പ്രധാനപ്പെട്ട സമയപരിധികൾ ട്രാക്ക് ചെയ്യുകയും ചെയ്യുക, ഇൻവോയ്‌സുകൾ, പേയ്‌മെൻറ് ശുപാർശകൾ, പേയ്‌മെൻറുകളുടെ ക്ലിയറൻസ് എന്നിവ തയ്യാറാക്കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുക തുടങ്ങിയവ ജോലിയുടെ ഭാ​ഗമാണ്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം, മികച്ച കമ്മ്യൂണിക്കേഷന്‍, മള്‍ട്ടി ടാക്‌സിംഗ് എന്നിവയുള്ളവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാം. വിശദാംശങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം.

റമിറ്റന്‍സ് ഓഫീസര്‍

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിൻെറ ദുബായ് ഓഫീസിലേക്കാണ് റമിറ്റന്‍സ് ഓഫീസറെ നിയമിക്കുന്നത്. എല്ലാ റെമിറ്റന്‍സ് ഇടപാടുകളും മറ്റു സര്‍വീസ് ഇടപാടുകളും നടത്തുകയാണ് റമിറ്റന്‍സ് ഓഫീസറുടെ ഉത്തരവാദിത്വം. കമ്പനിയുടെ പോളിസിയും എ.എം.എല്‍ നിയമങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുക, ഇടപാട് സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുക, ഇടപാടുകാരുടെ പരാതികള്‍ പരിഹരിക്കുക എന്നി കാര്യങ്ങള്‍ ജോലിയുടെ ഭാഗമാണ്. റമിറ്റന്‍സ് ഓഫീസറുടെ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ബിരുദമാണ് യോഗ്യത. ഇംഗ്ലീഷിനൊപ്പം അറബിക്, ഉറുദു, തഗലോഗ്, ഹിന്ദി, മലയാളം എന്നിവയില്‍ ഏതെങ്കിലും ഭാഷയിലുള്ള  മികച്ച കമ്മ്യൂണിക്കേഷൻ സ്കിൽ അപേക്ഷകന് ഉണ്ടായിരിക്കണം. ക്യാഷ് ഹാന്‍ഡിലിംഗ്, കസ്റ്റമര്‍ സര്‍വീസ് എന്നിവയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. യു.എ.ഇയിലെവിടെയും ജോലി ചെയ്യാനുള്ള സന്നദ്ധതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദാംശങ്ങള്‍ക്കും അപേക്ഷിക്കാനും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.