തൃശൂരിൽ സ്വകാര്യ ബസ്സിന് പിന്നിൽ ചരക്കുലോറിയിടിച്ച് അപകടം; പത്തുപേർക്ക് പരിക്ക്

തൃശൂർ : പുന്നയൂർക്കുളം പെരിയമ്പലത്ത് വാഹനാപകടം. അപകടത്തിൽ പത്തുപേർക്ക് പരിക്കേറ്റു. സ്വകാര്യ ബസ്സിന് പിന്നിൽ ചരക്കുലോറിയിടിച്ച് ആണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിയമ്പലം ബസ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസ്സിന് പുറകിൽ ചരക്കുലോറി ഇടിക്കുകയായിരുന്നു.

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റായ www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും എന്തെങ്കിലും തിരുത്തലുണ്ടെങ്കിൽ അതും തിങ്കളാഴ്ചയ്ക്കകം പൂർത്തിയാക്കണം. അടുത്ത മാസം മൂന്നിനാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. ട്രയൽ അലോട്ട്മെന്റ് … Read More

വടകര കസ്റ്റഡി മരണം: സജീവന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്; മരണകാരണം ഹൃദയാഘാതം

കോഴിക്കോട് : കോഴിക്കോട് വടകരയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച കല്ലേരി സ്വദേശി സജീവന്‍റെ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടുന്നത്. … Read More

ബഫർ സോൺ ഉത്തരവ് തിരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം : ബഫർ സോൺ ഉത്തരവ് തിരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ എന്ന ഉത്തരവാണ് തിരുത്തുന്നത്. പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും. ബഫർ സോണിൽ സുപ്രിം കോടതയിൽ തുടർനടപടി … Read More

ദുബായിലും ബഹ്റൈനിലും വികസനത്തോടൊപ്പം ജോലി സാധ്യതയും കൂടുന്നു

ദുബായ്: വിവിധ മേഖലകളിൽ നടക്കുന്ന വികസനങ്ങൾ കാരണം ദുബായിലും ബഹ്റൈനിലും ജോലിക്കായി എത്തുന്നവരുടെ എണ്ണവും കൂടുന്നുവെന്ന് കണക്കുകൾ ബോധ്യപ്പെടുത്തുന്നു. ജോലിയിൽ പരിചയമുള്ളവർക്കും അല്ലാത്തവർക്കും നിരവധി അവസരങ്ങളാണ് വരുംകാലങ്ങളിൽ ഉള്ളത്. വിസിറ്റിംഗ് വിസ നേടി അവിടെ എത്തിയ ശേഷം മറ്റാരുടെയും ആശ്രയമില്ലാതെ പെട്ടെന്ന് … Read More

മിൽമ ഉത്പന്നങ്ങളുടെ വര്‍ധിപ്പിച്ച വില ഉടൻ കുറയ്ക്കില്ല; മിൽമ ചെയര്‍മാന്‍

പാലക്കാട്: മിൽമ ഉത്പന്നങ്ങളുടെ വര്‍ധിപ്പിച്ച വില ഉടൻ കുറയ്ക്കില്ലെന്ന്  ചെയര്‍മാന്‍ കെ എസ് മണി. കട്ടി മോര്, തൈര് എന്നിവയ്ക്ക് അധിക നിരക്ക് തുടരും. ജിഎസ്ടി കൗൺസിലിൽ നിന്നും  കേന്ദ്ര സർക്കാരിൽ നിന്നും അനുകൂല നിലപാട് ഉണ്ടായാൽ വില കുറയ്ക്കുമെന്നും മില്‍മ … Read More

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. മൂന്ന് യാത്രക്കാരിൽ നിന്നായി 2 കിലോ 183 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. അനധികൃതമായി കടത്തിയ സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.  ഒരു കോടി പത്ത് ലക്ഷം രൂപയോളം … Read More

ആഫ്രിക്കന്‍ പന്നിപ്പനി:ഇന്ന് മൂന്ന് ഫാമുകളിലെ നൂറോളം പന്നികളെ കൊല്ലും

വയനാട് : ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് മൂന്ന് ഫാമുകളിലെ നൂറോളം പന്നികളെ കൊല്ലും. പന്നികള്‍ കൂട്ടത്തോടെ ചത്ത മാനന്തവാടി നഗരസഭയിലെ ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ഫാമുകളിലെ പന്നികളെ സംസ്‌ക്കരിക്കാനുളള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും നടപടികള്‍ തുടങ്ങുക. അതേസമയം … Read More

സില്‍വര്‍ ലൈനുമായി സര്‍ക്കാര്‍ മുന്നോട്ട്; സാമൂഹികാഘാതപഠനം തുടരും

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. സാമൂഹികാഘാതപഠനം തുടരാന്‍ നടപടികള്‍ സ്വീകരിച്ചു. നിലവില്‍ കാലവധി കഴിഞ്ഞ ജില്ലകളില്‍ പുനര്‍വിജ്ഞാപനം നടത്താനാണ് നീക്കം. പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കേന്ദ്ര അനുമതിക്ക് മുന്‍പ് … Read More

ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു

ആലപ്പുഴ : മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ രേണുരാജിൽ നിന്നാണ് ചുമതലയേറ്റത്. ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് പതിനൊന്നരയോടെ … Read More