ഹോട്ടൽ മുറിയിൽ നടി തൂങ്ങി മരിച്ച നിലയിൽ

മുംബൈ:  നടിയും മോഡലുമായ ആകാംക്ഷയെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ അന്ധേരിയിലെ ഹോട്ടൽ മുറിയിൽ 30കാരിയായ മോഡലും നടിയുമായ ആകാൻഷയെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി എട്ട് മണിയോടെ  അത്താഴത്തിന് ഓർഡർ നൽകയിരുന്നു.വ്യാഴാഴ്ച ഹൗസ് കീപ്പിംഗ് സ്റ്റാഫ് പലതവണ വിളിച്ചിട്ടും വാതിൽ തുറന്നിരുന്നില്ല. ഇതേത്തുടർന്ന് ഹോട്ടൽ മാനേജർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഹോട്ടലിലെത്തി മാസ്റ്റർ താക്കോൽ ഉപയോഗിച്ച് പൊലീസ് മുറി തുറന്നപ്പോൾ മോഡലിനെ മരിച്ച നിലയിൽ കാണുകയും തന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.ക്ഷമിക്കണം, ആരും ഇതിന് ഉത്തരവാദികളല്ല, എനിക്ക് സന്തോഷമില്ല, എനിക്ക് സമാധാനം മാത്രം മതിയെന്നാണ് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.