Indian Jobs Live on 11-12-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. ജോലി ഒഴിവ്.
⭕⭕⭕⭕⭕⭕⭕
പെരുമ്പിലാവ് അക്കിക്കാവിലെ ഫ്രഷ് ഫിഷ് സപ്ലൈ ചെയിൻ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪BILLING STAFF
▪JUNIOR ACCOUNTANT
▪TELE CALLERS
▪DELIVERY RIDERS (2-4 Wheelers)
MORE INFORMATION
9740 61 61 61
Send Your Resume To info@kifionline.com
2. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
പ്രമുഖ കിഡ്സ് വെയർ ബ്രാൻഡിന്റെ തൃശൂർ, പാലക്കാട് ജില്ലകളിൽ MARKETING EXECUTIVE ജോലി ഒഴിവ്. ആകർഷകമായ ശമ്പളവും, കമ്മീഷനും, താല്പര്യമുള്ളവർ ബയോഡാറ്റ WHATSAPP ചെയ്യുക.
9778631554,7034943666
3. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ (COIRFED) മാർക്കറ്റിംഗ് മാനേജർ ജോലിക്കായ് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു.നിലവിൽ രജിസ്ട്രേഷൻ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാം.
സ്ഥാപനം: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (COIRFED)
തസ്തിക : മാർക്കറ്റിംഗ് മാനേജർ
ശമ്പളം : 24,000-51,000/-
ഒഴിവുകളുടെ എണ്ണം : 1 എണ്ണം
കാറ്റഗറി നമ്പർ : 428/2024: പാർട്ട് -1 (ജനറൽ വിഭാഗം).
മേൽപരാമർശിച്ചിരിക്കുന്ന ഒഴിവ് ഈ തസ്തികയുടെ ജനറൽ വിഭാഗത്തിന് ഇപ്പോൾ നിലവിലുള്ളതാണ്.
നിയമനരീതി : നേരിട്ടുള്ള നിയമനം
പ്രായപരിധി 18 – 40. ഉദ്യോഗാർത്ഥികൾ 02/01/1984 – 01/01/2006 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പടെ) മറ്റ് പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർ, എന്നിവർക്ക് നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്.
യോഗ്യത വിവരങ്ങൾ?
1. കേരളത്തിലെ ഏതെങ്കിലും ഒരു സർവ്വകലാശാല അംഗീകരിച്ച മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷൻ ഉള്ള MBA/ MBA തത്തുല്യ യോഗ്യത
2. ഒരു പ്രശസ്തമായ സ്ഥാപനത്തിൽ നിന്നും മാർക്കറ്റിംഗിലുള്ള മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം:
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.n അപേക്ഷിക്കേണ്ടത്.
രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User ID യും password ഉം ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിലെ ‘Apply Now’ ൽ ക്ലിക്ക് ചെയ്യുക. അപേക്ഷ അയക്കേണ്ട മേൽവിലാസം: www.keralapsc.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 01.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 വരെ
നോട്ടിഫിക്കേഷൻ ലിങ്ക് – https://www.keralapsc.gov.in/sites/default/files/2024-12/noti-428-24.pdf
4. കേരള പബ്ലിക് സർവീസ് കമ്മീഷന്‍ (KPSC) കേരള ഫിനാൻഷ്യൽ കോർപ്പറേഷനില്‍ ( KFC – Kerala Financial Corporation ) അസിസ്റ്റന്റ് (Assistant) തസ്തികയില്‍ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.
🔺സ്ഥാപനത്തിന്റെ പേര്: കേരള 🔺ഫിനാൻഷ്യൽ കോർപ്പറേഷൻ
🔺ഉദ്യോഗപ്പേര് : അസിസ്റ്റന്റ്
🔺ശമ്പളം : 15,700-33,400/-
🔺ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ.
🔺കാറ്റഗറി നമ്പർ : 432/2024
🔺നിയമന രീതി : നേരിട്ടുള്ള നിയമനം
🔺പ്രായ പരിധി : 18-36. ഉദ്യോഗാർത്ഥികൾ 02.01.1988-നും 01.01.2006 നുമിടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.
യോഗ്യത: ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും മൊത്തം 60 ശതമാനമോ അതിൽ കൂടുതലോ മാർക്കോടു കൂടിയ ബി.കോം ബിരുദം.
അപേക്ഷ സമർപ്പിക്കേണ്ട രീതി:
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. പുതുതായി പ്രൊഫൈൽ നിർമ്മിക്കുന്ന ഉദ്യോഗാർത്ഥികൾ ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോയാണ് പ്രൊഫൈലിൽ അപ്-ലോഡ് ചെയ്യേണ്ടത്. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 01.01.2025 ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ.
5. നാഷണൽ ആയുഷ് മിഷൻ ജില്ല കരാർ അടി സ്ഥാനത്തിൽ ഫുൾ ടൈം സ്വീപ്പർ തസ്‌തികയിലേക്ക് 20-12-2024 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ച നടത്തുന്നു.
തസ്തിക – ഫുൾ ടൈം സ്വീപ്പർ
യോഗ്യത പത്താം ക്ലാസ്സ്
ഒഴിവുകൾ – 1 ഒഴിവുളള സ്ഥാപനം – ജില്ലാ ആയുർവേദ ആശുപത്രി അനക്സ് പാറേമാവ്
പ്രതിമാസ വേതനം – 12000/- രൂപ.
പ്രായ പരിധി – 40 വയസ്സ് കവിയരുത്
താത്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയി ക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, സർട്ടിഫിറ്റുകളുടെ കോപ്പികളു മായി തൊടുപുഴ ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഓഫീസിൽ എത്തിചേരേണ്ടതാണ്. അഭിമുഖത്തിന് 15 പേരിൽ കൂടുതൽ ഉദ്യോഗാർഥികൾ ഉണ്ടെങ്കിൽ എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
Office of the District Program Manager, National AYUSH Mission, Idukki District Camp Office: District Ayurveda Hospital Building, Thodupuzha, Idukki, PIN-685585 Email: dpmnamidk@gmail.com Mob: 04862-291782
6. പോളിടെക്നിക്ക് കോളേജിൽ താൽക്കാലിക ഒഴിവ്
കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിൽ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. ലക്ചറർ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്സ് എഞ്ചിനീയറിംഗ് , ലക്ചറർ ഇൻ കമ്പ്യൂട്ടർഎഞ്ചിനീയറിംഗ്, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രിക്കൽ എന്നിവയിലാണ് ഒഴിവുകൾ.
യോഗ്യത ലക്ചറർ – ബന്ധപ്പെട്ട വിഷയത്തിൽ ബിടെക്ക് ഫസ്റ്റ് ക്ലാസ്സ്, ഡെമോൺസ്ട്രേറ്റർ – ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ ഫസ്റ്റ് ക്ലാസ്സ്.യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഡിസംബർ 12-ന് രാവിലെ 10.30-ന് അഭിമുഖത്തിന് പ്രിൻസിപ്പാളിന് മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9447488348, 0476-2623597
7. അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ – ബി സ്കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒഴിവിലേക്ക് എ.ഐ.സി.റ്റി.ഇ നിബന്ധനകൾ പ്രകാരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.
അഭിമുഖം ഡിസംബർ 13ന് രാവിലെ 10 മണിക്ക് കിക്മ ക്യാമ്പസിൽ നടക്കും. ക്വാൻടിറ്റേറ്റീവ് ടെക്നിക്സ്, ഓപ്പറേഷൻസ്, മാനേജ്മെന്റ് വിഷയങ്ങളിൽ പരിചയസമ്പത്തുളള എം.ബി.എ ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. പി.എച്ച്.ഡി ഉളളവർക്ക് മുൻഗണന.
8. ഡെപ്യൂട്ടേഷൻ നിയമനം
കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലുള്ള ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് സമാന തസ്തികയിൽ 35,600-75,400 ശമ്പള സ്കെയിലിൽ ജോലി നോക്കുന്ന സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് ഡിസംബർ 18 വരെ അപേക്ഷിക്കാം.
ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കുന്ന ജീവനക്കാരുടെ അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട്, വെൺപാലവട്ടം, ആനയറ പി.ഒ, തിരുവനന്തപുരം വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2743783.
9. ബാർബർ അഭിമുഖം 11 ന്
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്ഡിഎസിന് കീഴിൽ ബാർബർ തസ്തികയിൽ 179 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത ഏഴാം ക്ലാസ്സ് പാസ്സ്.
ബാർബർ തസ്തികയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിർബന്ധം. പ്രായം 55 ൽ താഴെ. അഭിമുഖത്തിനായി ഡിസംബർ 11 ന് രാവിലെ 11 മണിക്ക് എച്ച്ഡിഎസ് ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.
ഫോൺ: 0495-2355900
10. മാർക്കറ്റിങ് എക്സിക്യൂട്ടീവ് നിയമനം
കേര ഉത്പന്നങ്ങളുടെ വിപണനത്തിനായി കേരഫെഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവുകളെ താത്കാലികമായി നിയമിക്കുന്നു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നിയമനം. ബി.കോം ആണ് യോഗ്യത. മാർക്കറ്റിങ്ങിലുള്ള എം.ബി.എ അഭികാമ്യം. അപേക്ഷകൾ 23 നകം എം.ഡി, കേരഫെഡ് ഹെഡ്ഓഫീസ്, വെള്ളയമ്പലം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. ഇമെയിൽ: contact@kerafed.com
11. താൽക്കാലിക ഡ്രൈവർ നിയമനം
കാറഡുക്ക ഗ്രാമപഞ്ചായത്ത് സ്നേഹ ബഡ്സ് സ്കൂളിലേക്ക് താൽക്കാലിക ഡ്രൈവർ നിയമനം നടത്തുന്നു. പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 15 ന് വൈകുന്നേരം അഞ്ച്.
ഫോൺ- 9496049725
12. ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ, പാമ്പാടുംപാറ പഞ്ചായത്ത് പരിധിയിലെ കല്ലാര്‍ (തേര്‍ഡ് ക്യാമ്പ് ) ഗവൺമേൻ്റ് ആയുർവേദ ആശുപത്രിയിൽ ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.ആശുപത്രി മാനേജിംഗ് കമ്മിറ്റി മുഖേനെ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.
ശമ്പള വിവരങ്ങൾ
പ്രതിദിനം 600/- രൂപാ നിരക്കില്‍ പ്രതിഫലം ലഭിക്കും.ഡിസംബർ 16 തിങ്കൾ രാവിലെ 10.30 മണിക്ക് ഇൻ്റർവ്യൂ നടക്കും.
താല്പര്യമുള്ളവര്‍ യോഗ്യത , വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ കോപ്പിയുമായി അന്നേ ദിവസം രാവിലെ 9.30 മണിക്ക് ഹാജരാകുക..അപേക്ഷകർ പാമ്പാടുംപാറ പഞ്ചായത്തിലോ അതിര്‍ത്തി പങ്കിടുന്ന സമീപ പഞ്ചായത്തുകളിലോ സ്ഥിര താമസം ഉള്ളവരായിരിക്കണം.
ഫോൺ: 04868-222185
13. ലബോറട്ടറി ടെക്നിഷ്യൻ അപേക്ഷ ക്ഷണിച്ചു
വാഴത്തോപ്പ്കുടുംബാരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി ടെക്നിഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. ബി എസ് സി എം എൽ ടി കോഴ്സ് സർട്ടിഫിക്കറ്റ് യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
വാഴത്തോപ്പ് പഞ്ചായത്തിൽ സ്ഥിരതാമസമുള്ളവർക്കും ജോലിയിൽ മുൻപരിചയമുള്ളവർക്കും മുൻഗണന. താല്പര്യം ഉള്ളവർ ഡിസംബർ 13ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ബയോഡേറ്റ സഹിതം വാഴത്തോപ്പ് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ മുൻപാകെ അപേക്ഷ സമർപ്പിക്കണം..
ഇൻറർവ്യൂ നടക്കുന്ന തീയതി അർഹരായ ഉദ്യോഗാർത്ഥികളെ അറിയിക്കുന്നതാണ്. ഇൻറർവ്യൂവിന് ഹാജറാകുമ്പോൾ സർട്ടിഫിക്കുകളുടെ അസ്സൽ ഹാജരാക്കണം
14. കുടുംബശ്രീ ജില്ലാ മിഷനില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററുടെ ഒഴിവുകൾ
കുടുംബശ്രീ ജില്ലാ മിഷനില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററുടെ ഒഴിവുകൾ
ഇടുക്കി ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളില്‍ ബ്ലോക്ക് തലത്തില്‍ നിര്‍വ്വഹണത്തിനായി നിലവിലെ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ മാരുടെ (ഐ.ബി.സി.ബി- എഫ് ഐ എം.ഐ.എസ്) അപേക്ഷ ക്ഷണിച്ചു. വായിച്ചു മനസിലാക്കി ആപേക്ഷിക്കുക.
യോഗ്യത വിവരങ്ങൾ?
ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം(എം.എസ് വേര്‍ഡ്, എക്‌സല്‍) വനിതകള്‍ മാത്രം കുടുംബശ്രീ അംഗം/കുടുംബാംഗം/ ഓക്‌സിലറി അംഗം ആയിരിക്കണം 2024 ജൂൺ 6 ന് 35 വയസ്സില്‍ കൂടാന്‍ പാടില്ല, ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
തെരഞ്ഞെടുപ്പ് രീതി
എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും, വെയ്‌റ്റേജിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും, അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍ / ജില്ലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്, കുടുംബശ്രീ അംഗം/ കുടുംബശ്രീ കുടുംബാംഗം/ ഓക്‌സിലറി അംഗം എന്നിവരായ വനിതകള്‍ക്കുമാത്രമേ ടി തസ്തികയില്‍ അപേക്ഷിക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളു. ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ https://www.kudumbashree.org.
എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20 വൈകുന്നേരം 5.00 മണിവരെ. ഭാഗികമായി പൂരിപ്പിച്ച/ അവ്യക്തമായ അപേക്ഷകള്‍ എന്നിവ നിരുപാധികം നിരസിക്കുന്നതാണ്.
പരീക്ഷാഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ഇടുക്കി ജില്ലയുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത ,ഫോട്ടോ വിലാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്എ ന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, അയല്‍ക്കൂട്ട അംഗം/ കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും വെയ്‌റ്റേജ് മാര്‍ക്കിന് അര്‍ഹതപ്പെട്ട അപേക്ഷക ആണെന്നതിനും സി.ഡി.എസിന്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്.
യാതൊരു കാരണവശാലും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതില്ല. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍’കുടുംബശ്രീ ബി.സി.3 ഒഴിവിലേയ്ക്കുള്ള അപേക്ഷ’ എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
അപേക്ഷകള്‍ അയയ്‌ക്കേണ്ട മേല്‍വിലാസം
ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍,കുടുംബശ്രീ, ഇടുക്കി ജില്ല,സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ.,ഇടുക്കി .പിൻ. 685603 ഫോണ്‍: 04862 23222
15. കെ ഫോൺ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
കെ ഫോൺ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ് വർക്ക് – കെ ഫോൺ ( KFON), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ള ജോലി അന്വേഷകർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിക്കുക മനസിലാക്കുക അപേക്ഷിക്കുക.
ചീഫ് സെയിൽസ് ഓഫീസർ
ഒഴിവ്: 1
യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം/ മാനേജ്മെൻ്റിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ
പരിചയം: 15 വർഷം
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 2,00,000 രൂപ.
ഡെപ്യൂട്ടി ജനറൽ മാനേജർ (സർവീസ് ഡെലിവറി)
ഒഴിവ്: 1
യോഗ്യത: ബിരുദം (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻസ് ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ)
അഭികാമ്യം: ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ്
പരിചയം: 10 വർഷം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 1,25,000 രൂപ.
മാനേജർ ( NOC)
ഒഴിവ്: 1
യോഗ്യത: ബിരുദം (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻസ് ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ)
അഭികാമ്യം: സർട്ടിഫിക്കേഷൻ (CCNP, ITIL, PMP)
പരിചയം: 5 വർഷം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 90,000 രൂപ.
നോട്ടിഫിക്കേഷൻ ലിങ്ക് – https://cmd.kerala.gov.in/wp-content/uploads/2024/11/Notification_KFON_05_2024.pdf
അപേക്ഷ ഫോം – https://recruitopen.com/cmd/kfon8.html
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 13ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
16. വീട്ടുജോലി – കുന്നംകുളം
തൃശ്ശൂർ കുന്നംകുളം അമ്മയും അച്ഛനും മാത്രമുള്ള വീട്ടിൽ താമസിച്ചു വീട്ടുജോലിക്ക് 45 വയസ്സിന് താഴെയുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഇന്ന് കയറാൻ പറ്റുന്നവർ വിളിക്കുക.
സാലറി- Rs.20000
Mob No – 9995801743
17. മലപ്പുറം എടപ്പാൾ
മുസ്ലീം വീട്ടിലേക്ക് ക്ലീനിങ്ങിനും ഫുഡ് ഉണ്ടാക്കാനും ഒരാളെ ആവിശ്യം ഉണ്ട് വെരും എന്ന ഉറപ്പ് ഉണ്ടെങ്കിൽ വിളിക്കുക ഫീമെയിൽ സ്റ്റാഫ് ആണ് വേണ്ടത് സാലറി 20 . 000 രൂപ ആണ് 28 day duty ആണ് താൽപ്പര്യം ഉള്ളവർ വിളിക്കുക 9074865748
18. ജോലി ഒഴിവ്.
⭕⭕⭕⭕⭕⭕⭕
പെരുമ്പിലാവ് അക്കിക്കാവിലെ ഫ്രഷ് ഫിഷ് സപ്ലൈ ചെയിൻ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪BILLING STAFF
▪JUNIOR ACCOUNTANT
▪TELE CALLERS
▪DELIVERY RIDERS (2-4 Wheelers)
MORE INFORMATION
9740 61 61 61
Send Your Resume To info@kifionline.com
19. തിരുവനന്തപുരം
പടതലമൂട് പ്രവർത്തിക്കുന്ന ബാറ്ററി ഷോപ്പിലേക് സെയിൽസ് & സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -20000
9176707010
20. കോഴിക്കോട്
കണ്ണഞ്ചേരി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000
9895250327
21. കോഴിക്കോട് ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക്…
SALES STAFF(Male)
▪+2/Degree
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846586038 , 9061037125
22. തിരുവനന്തപുരം
ഓൺലൈൻ കമ്പ്യൂട്ടർ സർവീസ് സെന്ററിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
7034081606
23. കോതമംഗലം
പ്രവർത്തിക്കുന്ന ഭാവനത്തിലേക് ac വാഷിംഗ് മെഷീൻ റഫ്രിജറേറ്റർ ടെക്നിഷ്യൻസിനെ ആവശ്യമുണ്ട് .ട്രെയിനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് .9744344865
24. എറണാകുളം
ജന്റ്സ് സലൂണിലേക് ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്. സാലറി 15000 -18000
7736055215
25. Urgent requirement in a resort in Kasaragod
Call or Msg
9074761679
TIME :1 PM TO 10 PM
FOR BOYS
SALARY:12K
Number : 9746354921
+91 95396 40258
കണ്ണഞ്ചേരി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000
9895250327
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️