അബുദാബിയില്‍ നിന്ന് ദുബായിലേക്ക് ഇൻറര്‍സിറ്റി ബസ് ആരംഭിച്ചു
അബുദാബിയില്‍ നിന്ന് ദുബായിലേക്ക് 24 മണിക്കൂറും സര്‍വീസ് നടത്തുന്ന ഇൻറര്‍സിറ്റി ബസ് ആരംഭിച്ചു. COP28 ൻെറ പ്രതിനിധികള്‍ക്ക് സേവനം നല്‍കുന്നതിനാണ് ആദ്യമായി ഇത്തരത്തിലുള്ള ബസ് സര്‍വീസ് നടത്തുന്നത്. അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ എ മുതല്‍ എക്സ്പോ സിറ്റി ദുബായിലെ COP28 വേദി വരെ യാത്രക്കാരെ എത്തിക്കുന്ന ഒമ്പത് ബസുകളുള്ള ഓള്‍-ഇലക്ട്രിക് ഫ്‌ലീറ്റ് പ്രതിദിനം 44 ട്രിപ്പുകള്‍ നടത്തുന്നുണ്ട്. അബുദാബിയിലെ മുനിസിപ്പാലിറ്റി ആൻറ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിൻെറ ഇൻറഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെൻറര്‍ (ഐടിസി) ഗ്രീന്‍ ബസ് പ്രോഗ്രാമിന് കീഴിലാണ് ഈ സംരംഭം തുടങ്ങിയത്. ”ആദ്യമായാണ് എമിറേറ്റുകള്‍ക്കിടയില്‍ ഇൻറര്‍സിറ്റി ബസ് ഗതാഗതം നടത്തുന്നതെന്നാണ് ഈ സേവനത്തെ വ്യത്യസ്തമാക്കുന്നത്. ദിവസത്തില്‍ 24 മണിക്കൂറും ഓടുന്ന ബസാണിത്. പ്രതിദിനം 520 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന ഈ ഇലക്ട്രിക് ബസുകള്‍ പ്രതിദിനം 3.7 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ സഹായിക്കുന്നു.