NOL കാർഡ്: സുഗമമായ യാത്രയ്ക്കൊപ്പം മറ്റ് ആനുകൂല്യങ്ങളും

ദുബായിൽ പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റം 7 സോണുകളായി തിരിച്ചിരിക്കുന്നു . NOL കാർഡ് ഉപയോഗിച്ച് ഇവിടെ യാത്ര നടത്താം യു.എ.ഇയിൽ താമസിക്കുന്നവർക്കെല്ലാം സുപരിചിതമാണ് NOL കാർഡ്. 24 മണിക്കൂറും  മെട്രോ, ബസ്, ടാക്സി, ട്രാം, ഫെറി എന്നിവയിൽ യാത്ര ചെയ്യാനാണ് മുഖ്യമായും നാം ഈ കാർഡ് ഉപയോഗിക്കുന്നത്. മെട്രോ സ്റ്റേഷനിൽ നിന്നാണ് നമുക്ക് നോൽ കാർഡ് കിട്ടുക. സിൽവർ , ഗോൾഡൻ ബ്ലൂ, റെഡ് നിറത്തിലുള്ള കാർഡുകളുണ്ട്. 25 ദിർഹമാണ് സിൽവർ , ഗോൾഡൻ നോൽ കാർഡ് ലഭിക്കാൻ കൊടുക്കേണ്ടത്. ബ്ലൂ കാർഡിന് 70 ദിർഹവും റെഡ് കാർഡിന് 2 ദിർഹവും. സിൽവർ, ഗോൾഡൻ കാർഡിൽ 1000 ദിർഹം വരെ ലോഡ് ചെയ്തു ഉപയോഗിക്കാം. ബ്ലൂ കാർഡിൽ 5000 ദിർഹം വരെയും.റെഡ് കാർഡ്‌ പേപ്പർ ബേസ്ഡ് ടിക്കറ്റ് ആണ്. 10 സിംഗിൾ ട്രിപ്പ് വരെ ഇതിൽ പ്ലാൻ ചെയ്യാം.  കാർഡുകൾ   ആവശ്യത്തിനനുസരിച്ച് റീചാർജ് ചെയ്തു ഉപയോഗിക്കാം .മിനിമം 7. 5 ദിർഹം ബാലൻസ് വേണം. യാത്രാവേളകളിൽ ഒരു കാരണവശാലും സിഗരറ്റ് വലിക്കുകയോ, ഭക്ഷണം കഴിക്കാനോ, ചൂയിങ്ങ്ഗം ചവക്കാനോ പാടുള്ളതല്ല . സി. സി ടി.വി ക്യാമറയിലൂടെ നിങ്ങൾ എല്ലാ സമയത്തും നിരീക്ഷണത്തിലായിരിക്കും. പിടിക്കപ്പെട്ടാൽ നല്ലൊരു തുക തന്നെ പെനാൽറ്റിയായി അടക്കേണ്ടി വന്നേക്കാം. കൂടാതെ ചെക്കറുടെ ചെക്കിങ്ങും ഉണ്ടാകും. ജോലി തേടി വരുന്നവർക്കും വിനോദ സഞ്ചാരികൾക്കും സൗകര്യമായ വിധത്തിലുള്ള ഡെയിലി, വീക്കിലി, മാസ കാർഡുകൾ ലഭ്യമാണ് 
7 ഡേയ്സ് അൺലിമിറ്റഡ് പാക്കേജ്
വിസിറ്റിംഗ് വിസയിൽ ദുബായിലെത്തുന്നവർക്ക് സിൽവർ, ഗോൾഡൻ കാർഡുകളിൽ 7 ഡേയ്സ് അൺലിമിറ്റഡ് പാക്കേജ് സൗകര്യമുണ്ട്. എല്ലാ സോണുകളിലും യാത്ര ചെയ്യാൻ ഈ കാർഡുകളിൽ ആവശ്യത്തിനനുസരിച്ചുള്ള പാക്കേജ് തിരഞ്ഞെടുത്ത് റീചാർജ് ചെയ്ത് 7 ദിവസം യാത്ര ചെയ്യാവുന്നതാണ്. സിൽവർ കാർഡിൽ ഒരു സോണിൽ യാത്ര ചെയ്യാൻ 50 ദിർഹവും രണ്ട് സോണിൽ 80 ദിർഹവും എല്ലാ സോണിലും യാത്ര ചെയ്യാൻ 110 ദിർഹവും ഗോൾഡ് കാർഡിൽ ഒരു സോണിൽ യാത്ര ചെയ്യാൻ 100 ദിർഹവും രണ്ട് സോണിൽ 160 ദിർഹവും എല്ലാ സോണിലും യാത്ര ചെയ്യാൻ 220 ദിർഹവും വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും 25, 40, 55 എന്നീ നിരക്കിലുമാണ് ചാർജ്. 
വൺ ഡേ അൺലിമിറ്റഡ് പാസ്
ദുബായിലെ 30 ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ നിന്നും വേണ്ടവ തിരഞ്ഞെടുത്ത ശേഷം അവിടെ യാത്ര ചെയ്യാനും 60 % യാത്രാ ചെലവ് കുറക്കാനും കഴിയും. നമ്മുടെ ബഡ്ജറ്റിനനുസരിച്ചു ട്രിപ്പ് പ്ലാൻ ചെയ്യാനും സമയം നഷ്ടപ്പെടാതെ തന്നെ അവിടെ പ്രവേശിക്കാനും കഴിയും Dubai Flexi Attractions Pass, Dubai Select Attractions Pass, Dubai Theme Park Pass, Dubai Stopover Pass തുടങ്ങിയവയെല്ലാം ഈ ഗണത്തിൽ പെടുന്നതാണ്.
വൺ ഡേ പാസ്
വൺ ഡേ പാസ് റെഗുലർ, ഗോൾഡ് ക്ലാസ്സിൽ ലഭിക്കുന്നു. റെഗുലറിന് 20 ദിർഹവും ഗോൾഡിന് 40 ദിർഹവുമാണ് ചാർജ്. ഒരു ദിവസം രാത്രി 12 മണി വരെ Metro, Tram, Bus, Waterbus എന്നിവയിൽ നിങ്ങൾക്കിഷ്ടമുള്ള സ്ഥലത്തേക്ക് യാത്ര ചെയ്യാൻ ഉപകരിക്കുന്നതാണിത് 
പാർക്കിങ്ങിനും എൻട്രൻസ് ഫീസിനും കാർഡ് ഉപയോഗിക്കാം
പൊതുഗതാഗത സംവിധാനങ്ങളില്‍ മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ട ഗ്രോസറികളിലും ഷോപ്പിംഗ് സെൻററുകളിലും പൊതു പാര്‍ക്കുകളിലും മ്യൂസിയത്തിലും പ്രവേശിക്കുന്നതിനും നോല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാം. കൂടാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നോൽ കാർഡ് ഉപകാരപ്രദമാണ് .
റീചാര്‍ജിംഗ് സംവിധാനം
എല്ലാ ബസ്‌സ്റ്റോപ്പുകളിലും മെട്രോ സ്റ്റേഷനുകളിലും ബാലൻസ് ചെക്ക് ചെയ്ത് ദിർഹം ലോഡ് ചെയ്തോ കാർഡ് വഴിയോ ചാർജ് ചെയ്യാം. നോല്‍ യാത്രാ കാര്‍ഡുകള്‍ റീ ചാര്‍ജ് ചെയ്യാന്‍ കിയോസ്‌ക്കുകള്‍ക്കും കൗണ്ടറുകള്‍ക്കും മുന്നില്‍ ക്യൂ നിന്ന് ബസ്സും ട്രെയിനും കിട്ടാതെ പോകുന്ന സ്ഥിതിയുണ്ടാവില്ല.  സൂം സ്റ്റോറുകളിലും റീചാര്‍ജ് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്‌ ദുബായ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഇനോക്കിന്റെയും എപ്‌കോയുടെയും സ്വയം പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡ് എലോണ്‍ സ്റ്റോറുകളിലും ഈ സൗകര്യം ലഭ്യമാണ്. സൂം സ്റ്റോറുകള്‍ വഴി 24 മണിക്കൂറും സേവനം ലഭിക്കും. സൂം, ഇനോക്, എപ്‌കോ സ്റ്റോറുകളിലും റീചാര്‍ജിംഗ് സംവിധാനം ഏർപ്പെടുത്തിയതോടെ യാത്രക്കാര്‍ക്ക് സ്റ്റേഷനുകളില്‍ എത്താതെ റീചാര്‍ജ് ചെയ്യാനുള്ള കൂടുതല്‍ സൗകര്യം ലഭിക്കുന്നുണ്ട് .
ബസിൽ കയറുമ്പോൾ ശ്രദ്ധിക്കേണ്ടത്
ബസിൽ കയറുമ്പോൾ കാർഡ് ഇടതും വലതും കാണുന്ന പഞ്ചിങ് മെഷീനിലൊന്നിൽ പഞ്ച് ചെയ്ത് ചെക്ക് ഇന്നായി ബസിൽ കയറാവുന്നതാണ്. ബസിൽ വച്ച ടി.വി സ്‌ക്രീനിലൂടെ ബസിന്റെ യാത്രാ വിവരങ്ങൾ അറിയാവുന്നതാണ്. നിങ്ങൾക്കു ഇറങ്ങേണ്ട സ്ഥലമെത്തിയാൽ stop ബട്ടൺ അമർത്തിയാൽ ബസ് നിർത്തുന്നതായിരിക്കും. ബസിൽ നിന്ന് ഇറങ്ങുമ്പോൾ നിർബന്ധമായും പഞ്ചിങ് മെഷീനിൽ പഞ്ച് ചെയ്ത് ചെക്ക് ഔട്ട് ചെയ്യണം. അല്ലാത്തപക്ഷം കാർഡിലുള്ള പണം നഷ്ടപെടുന്നതായിരിക്കും.
ഡെബിറ്റ് കാർഡായും ഉപയോഗിക്കാം
എന്നാൽ, കാർഡിൽ 200 ദിർഹം ഡെപ്പോസിറ്റുണ്ടെകിൽ ഈ കാർഡ് ഒരു ഡെബിറ്റ് കാർഡായും നമുക്ക് ഉപയോഗിക്കാം. ഷോപ്പിംഗ് നടത്താനും മരുന്നുകൾ വാങ്ങാനും പെട്രോൾ അടിക്കാനും കുട്ടികളുമായി പാർക്കിലോ, മ്യൂസിയത്തിലോ പോകുമ്പോൾ അവിടത്തെ ചാർജ് അടയ്ക്കാനും  ഡോക്ടറുടെ അപ്പോയ്മെന്റ് എടുക്കാനുംനമുക്ക് ഈ. കാർഡ് ഉപയോഗിക്കാം. കാർഡുകളുടെ കാലാവധി അഞ്ച് വർഷമാണ്. അതിനു ശേഷം പുതിയ കാർഡ് എടുക്കവുന്നതാണ് . പാർക്കുകൾ സന്ദർശിക്കാനും നിലവിലുള്ള ഓഫറുകളെ കുറിച്ച് മനസ്സിലാക്കാനും പാസ്സുകളെ പറ്റി അറിയാനും  rta.ae സൈറ്റ് സന്ദർശിക്കേണ്ടതാണ് 
കാർഡുകൾ നാല് തരം
സിൽവർ , ബ്ലൂ, ഗോൾഡൻ , റെഡ് നിറത്തിലുള്ള കാർഡുകളുണ്ട്. സിൽവർ കാർഡീൽ ആവശ്യമുള്ള ദിർഹം റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്‌. ഒരു നിശ്ചിത സ്ഥലത്തേക്ക് സ്ഥിരമായി യാത്ര ചെയ്യേണ്ടവർക്ക് ബ്ലൂ കാർഡ് ഉപയോഗിക്കാം. നമ്മുടെ നാട്ടിലെ സീസൺ ടിക്കറ്റ് പോലെ നിശ്ചിത തുക അടച്ചു ഒരേ റൂട്ടിൽ ഉപയോഗിക്കാം. നിരക്കിലും ഇളവുണ്ട്.ഗോൾഡൻ കാർഡുള്ളവർക്ക് വി. ഐ. പിയായി യാത്ര ചെയ്യാം. അവർക്ക് ബസിലും മെട്രോയിലും സ്പെഷ്യൽ സീറ്റുണ്ട് . റെഡ് കാർഡ് ഒരു പേപ്പർ ബേസ്ഡ് കാർഡാണ്. ഒരു ദിവസത്തെ യാത്രക്കാണ് റെഡ് കാർഡ് ഉപയോഗിക്കുന്നത്. കാർഡിന് 2 ദിർഹവും 20 ദിർഹത്തിന് സ്റ്റാൻഡേർഡ് ക്ലാസ്സിലും 40 ദിർഹത്തിന് ഗോൾഡ് ക്ലാസ്സിലും യാത്ര ചെയ്യാം 
സൈറ്റ് സന്ദർശിച്ച് നിലവിലെ പ്രയോജനങ്ങൾ കണ്ടെത്താം
`N O L’  കാർഡിൻെറ ചാർജുകളും ഉപയോഗത്തിൻെറ കൂടുതൽ വിവരങ്ങൾ അറിയാനും കൂടുതൽ പ്രയോജനങ്ങൾ അറിയാനും  rta.ae എന്ന വെബ്സൈറ്റിൽ കയറി explore or about click ചെയ്ത് public transport കാറ്റഗറിയിൽ കടന്നാൽ  കാർഡ് കൊണ്ടുള്ള നിലവിലുള്ള പ്രയോജനങ്ങളുടെ യഥാർത്ഥ രൂപം നിങ്ങൾക്ക് ലഭിക്കും. ദുബായില്‍ സ്മാര്‍ട്ട് സംവിധാനങ്ങള്‍ വ്യാപകമാക്കുന്നതിൻെറയും അതിൻെറ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിൻെറയും ഭാഗമായാണ് നോല്‍ കാർഡുകളിൽ കൂടുതൽ പ്രയോജനങ്ങൾ ചേർക്കപ്പെടുന്നത് .
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.