യു.എ.ഇയില്‍ ഒരു അധിക വരുമാനമാണോ നിങ്ങള്‍ ലക്ഷ്യമിടുന്നത്; എങ്കില്‍ അവസരങ്ങൾ ഇഷ്ടം പോലെ

സമയമുണ്ടെങ്കില്‍ സ്ഥിരം ജോലിക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന മറ്റൊരു ജോലി കൂടി നോക്കുന്നവരായിരിക്കും നമ്മളില്‍ പലരും, പ്രത്യേകിച്ച് പ്രവാസികള്‍. സാധാരണ വലിയ വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത ജോലികളില്‍ മാത്രമാല്ല, സാങ്കേതിക മികവും അറിവും ആവശ്യമുള്ള മേഖലകളിലും അധിക വരുമാനം ലക്ഷ്യമിട്ടുകൊണ്ടുള്ള പാർട്ട് ടൈം ജോലി കണ്ടെത്താന്‍ സാധിക്കുന്നതാണ്.യു.എ,ഇയിലെ പല ബഹുരാഷ്ട്ര കമ്പനികളിലും വലിയ സ്ഥാപനങ്ങളിലും പാർട്ട് ടൈം ജോലികള്‍ ലഭ്യമാണെന്നാണ് റിക്രൂട്ടർമാരേയും ഹ്യൂമൻ റിസോഴ്‌സ് പ്രൊവൈഡർമാരേയും ഉദ്ധരിച്ചുകൊണ്ട്  റിപ്പോർട്ട് ചെയ്യുന്നത്. കമ്പനിയുടെ വലുപ്പം, ജീവനക്കാരുടെ കഴിവുകൾ, അടിയന്തര ആവശ്യകത എന്നിവയെ ആശ്രയിച്ച് 10,000 ദിർഹം വരെ മാസം അധികമായി സമ്പാദിക്കുന്നുണ്ട് പലരും .

വലുതും ചെറുതുമായ ഇടത്തരം സംരംഭങ്ങളായ പ്രാദേശിക, അന്തർദേശീയ കമ്പനികൾ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്യുന്നു. ഫേസ്ബുക്ക്, ഗൂഗിൾ, ആപ്പിൾ തുടങ്ങി സിസ്കോ, അഡ്‌നോക്, എമിറേറ്റ്‌സ് എയർലൈൻ, എമിറേറ്റ്‌സ് ഗ്ലോബൽ അലുമിനിയം തുടങ്ങിയ കമ്പനികളെല്ലാം പാർട്ട് ടൈം ആയി ജോലിക്കാരെ നിയമിക്കാറുണ്ട്.

റീട്ടെയിൽ സെയിൽസ് അസോസിയേറ്റ്, കസ്റ്റമർ സർവീസ് പ്രതിനിധി, കണ്ടൻറ് ക്രിയേറ്റർ, ഫുഡ് ഡെലിവറി ഡ്രൈവർ, സോഷ്യൽ മീഡിയ മാനേജർ, ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, ഇവൻറ് കോർഡിനേറ്റർ, ബ്രാൻഡ് അംബാസഡർ അല്ലെങ്കിൽ പ്രൊമോട്ടർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്, വെബ് ഡെവലപ്പർ, ഗ്രാഫിക് ഡിസൈനർ, ഐ.ടി കൺസൾട്ടൻറ്, നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ, സെയിൽസ് അസോസിയേറ്റ് തുടങ്ങിയ മേഖലകളിലും പാർട്ട് ടൈമായി അവസരം കണ്ടെത്താന്‍ സാധിക്കും.

ബന്ധപ്പെട്ട വ്യവസായം, ജോലി, ജീവനക്കാരുടെ അനുഭവ പരിചയം, കമ്പനിയുടെ സാമ്പത്തിക സ്ഥിരത എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ച് യു,എ,ഇയിലെ ചെറുകിട സ്ഥാപനങ്ങളിലെ പാർട്ട് ടൈം ജീവനക്കാരുടെ ശമ്പളം വ്യത്യാസപ്പെടാം. ഒരു പാർട്ട് ടൈം ജോലിയിൽ നിന്നുള്ള വരുമാനം ഉദ്യോഗാർത്ഥിയുടെ യോഗ്യത, വൈദഗ്ധ്യം, വ്യവസായം അല്ലെങ്കിൽ ഒരു പ്രോജക്റ്റ് പൂർത്തിയാക്കാനുള്ള തൊഴിലുടമയുടെ അടിയന്തിരാവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കും.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.