ദുബായില്‍ ഇനി കടലിലൂടെ കാർ ഓടിക്കാം

ദുബായില്‍ ഇനി ഉല്ലാസ യാത്രയ്ക്ക് ജെറ്റ് കാറുകളില്‍ കറങ്ങാം. എമിറേറ്റിലെ തീരത്തെ ഉല്ലാസയാത്രയ്ക്ക് ജെറ്റ് കാറുകള്‍ സജ്ജമായി. വെള്ളത്തില്‍ സഞ്ചരിക്കാവുന്ന ഏഴ് ജെറ്റ് കാറുകളാണ് ദുബായ് മറീനയില്‍ വിനോദസഞ്ചാരികള്‍ക്കായി ദുബായ് ടൂറിസം കടലില്‍ ഇറക്കിയിരിക്കുന്നത്.
ജലവിനോദങ്ങളൊരുക്കുന്ന വാട്ടര്‍ലൈന്‍ കമ്പനിയാണ് മറീനയില്‍ സഞ്ചാരികള്‍ക്കായി ഏഴ് തരം ജെറ്റ് കാറുകള്‍ കടലിലിറക്കിയത്. സഞ്ചാരികള്‍ക്ക് 15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയത്തേക്ക് ജെറ്റ് കാറുകള്‍ വാടകയ്‌ക്കെടുത്ത് കടലില്‍ ഉല്ലസിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. നഗരത്തിലെ അംബരചുംബികളുടെ കാഴ്ചകള്‍ ആസ്വദിച്ച് കടലിലൂടെ കാറോടിക്കാം എന്നതാണ് പ്രത്യേകത.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.