ജോലിക്കായി ദുബായിലെത്തുന്ന ഫ്രഷേഴ്‌സിനായി ചില നുറുങ്ങുകൾ
ജോലിക്കായി ദുബായിലെത്തുന്ന ഫ്രഷേഴ്‌സിനായി ചില ടിപ്സ് ഇവിടെ കുറിക്കുന്നു. ഇതിലൂടെ നിങ്ങൾക്ക് ദുബായിൽ ഒരു ജോലി എന്ന സ്വപ്നം യാഥാർഥ്യമാക്കാം
1. Linkedin പോലുളള പ്രൊഫഷണൽ ഓൺലൈൻ പ്ലാറ്റ് ഫോം ഉപയോഗിച്ച് നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ ദാതാവിനെ കണ്ടെത്താനും ജോലി ഒഴിവുകളെ കുറിച്ചും, ജോലി സാധ്യതകളെ കുറിച്ചും അറിയാനും ശ്രമിക്കുക
2. ജോലി പരിചയം ആവശ്യമില്ലാത്ത തുടക്കക്കാരെ മാത്രം ലക്ഷ്യം വച്ചുള്ള റിക്രൂട്ട്മെന്റ് ദുബായിൽ ധാരാളമുണ്ട് . അവ കണ്ടെത്തുകയാണ് വേണ്ടത്.
3. വിദ്യാഭ്യാസപരമായ യോഗ്യത കൂടാതെ കലാപരമായോ, കായികപരമായോ നിങ്ങൾക്ക് എന്തെങ്കിലും കഴിവുകളുണ്ടെങ്കിൽ അതുകൂടി നിങ്ങളുടെ ബയോഡാറ്റയിൽ കാണിക്കേണ്ടതാണ് . അത് ജോലിയുടെ സ്വഭാവമനുസരിച്ച് നിങ്ങൾക്ക് ജോലി ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു
4. പല കമ്പനികളും തുടക്കകാർക്കായി ഇൻേറൺഷിപ്പ് പ്രോഗ്രാമുകളും ട്രെയിനിങ് പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നുണ്ട് . ഇത്തരം കമ്പനികളെ കണ്ടെത്തി പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നത് ജോലി ലഭിക്കാൻ സഹായകരമായിരിക്കും
5. നമ്മുടെ അഭിരുചിക്കനുസരിച്ചുള്ള ജോലി ലഭിച്ചില്ലെങ്കിലും വിവിധ കമ്പനികളിൽ പലവിധ ജോലികൾ ചെയ്തിട്ടുള്ള പരിചയം പിന്നീട് നമുക്കിഷ്ടപ്പെട്ട ജോലി കണ്ടെത്താൻ സഹായകമാകും
6. ഓൺലൈൻ ജോബ് പോർട്ടൽ ( പ്രത്യേകിച്ച് ദുബായ് ) Bayt, GulfTalent, and Naukrigulf എന്നിവ ഫ്രഷേഴ്സിനുള്ള ജോലി കണ്ടെത്താൻ ഉപകരിക്കും
7. നിങ്ങളുടെ ബയോഡാറ്റയും കവർലെറ്ററും സ്ഥാപനത്തിൻെറ നിർദേശാനുസരണം ഭേദഗതി വരുത്തുകയും അവർക്കാവശ്യമായ നിങ്ങളുടെ യോഗ്യതകൾ പെട്ടെന്ന് അവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുക
8. ജോലി കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന ബോധ്യം നമുക്ക് തന്നെ ഉണ്ടാവുകയും വിശ്രമമില്ലാതെ അത് നേടിയെടുക്കാനുള്ള കരുത്ത് ആർജിക്കുകയും തളരാതെ മുന്നോട്ടു പോകുകയുമാണ് വേണ്ടത് . അവസാനം നിങ്ങളത് നേടിയിരിക്കും .