‘ദുബായ് ഫെസ്റ്റിവല്‍’ ലോക രാജ്യങ്ങളെ അമ്പരപ്പിക്കുന്ന അത്യാകര്‍ഷക ഷോപ്പിംഗ്‌ മേള

ദുബായ് ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമാക്കി എല്ലാവര്‍ഷവും നടത്താറുള്ള “ദുബായ് ഫെസ്റ്റിവലിന്‍റെ” പങ്ക്
നമുക്കറിയാം, “ദുബായ്” എന്ന യുഎഇ യിലെ ഏറ്റവും പ്രമുഖമായ എമിരേറ്റിന്‍റെ കാലിക പ്രസക്തിയും പ്രാധാന്യവും. മൊത്തം ഏഴ്‌ എമിരേറ്റുകളുടെ കൂട്ടായ്മയാണ് യുഎഇ അഥവാ യുനൈറ്റഡ് അറബ് എമിരേറ്റ്സ്. ലോകത്തിലെ മിക്കവാറും എല്ലാ അതിസമ്പന്നര്‍ക്കും (ഇന്ത്യയിലെ മുകേഷ് അംബാനി ഉള്‍പ്പെടെ) അത്യാഡംബര രമ്യഹര്‍മ്യങ്ങളുള്ള ദുബായ് പല കാരണങ്ങള്‍കൊണ്ട് ലോക പ്രശസ്തമാണ്. ധാരാളം വിദേശ നിക്ഷേപകര്‍ പലവിധ ബിസിനസ്
താല്പര്യവുമായി ദുബായില്‍ അനുദിനം വിമാനമിറങ്ങുന്നുണ്ട്. യുഎഇ സര്‍ക്കാര്‍ ദുബായ് നഗരത്തെ ലോകത്തിന്‍റെതന്നെ ഏറ്റവും മികച്ച ബിസിനസ് (വ്യവസായ്) തലസ്ഥാനമാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്, അതിനുവേണ്ടി വന്‍ ടാക്സ് ഇളവുകള്‍ ഉള്‍പ്പെടെ നിരവധി അവിശ്വസനീയമായ ആനുകൂല്യങ്ങളും നല്‍കി, വിദേശ നിക്ഷേപകരെ ദുബായ് ഉള്‍പ്പെടുന്ന യുഎഇ യിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. ഇപ്പോള്‍ യുഎഇ സര്‍ക്കാര്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വിഷയമായ “ദുബായ് ടൂറിസം വികസനം” ലക്ഷ്യമാക്കി ദീര്‍ഘവീക്ഷണത്തോടെ അത്യാകര്‍ഷകമായ പദ്ധതികളിലൂടെ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ (രാജ്യങ്ങളില്‍) നിന്നുമുള്ള വിനോദ സഞ്ചാരികളെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. അനേക വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ദുബായ് ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ അര്‍ഹമായ സ്ഥാനം നേടിയിരുന്നു. ദുബായ് (യുഎഇ ) ടൂറിസം വകുപ്പ് കര്‍ക്കശമായ ഇസ്ലാമിക നിയമങ്ങള്‍ ഒഴിവാക്കി വിനോദ സഞ്ചാര മേഖലയെ പടിഞ്ഞാറന്‍ സംസ്കാരവുമായി കണ്ണിചേര്‍ത്തുകൊണ്ട് കൂടുതല്‍ സ്വതന്ത്രമായ ദൃശ്യവിരുന്നകള്‍ വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു.
ദുബായ് ഫെസ്റ്റിവല്‍ ഒരു അതുല്യമായ ഷോപ്പിംഗ്‌ മേള
ലോക പ്രശസ്തമായ ദുബായ് ഫെസ്റ്റിവലിനു തുടക്കമിടുന്നത് ,ദുബായ് ഫെസ്റ്റിവല്‍ സിറ്റിയുടെ ഉടമസ്ഥാവകാശികള്‍ അല്‍ – ഫുത്തൈം ഗ്രൂപ്പാണ്, ദുബായ് ഫെസ്റ്റിവല്‍ അതിന്‍റെ വശ്യ പ്രതാപവും വര്‍ണ്ണപ്പൊലിയും കൊണ്ട് ലോക രാജ്യങ്ങളെ അമ്പരപ്പിക്കുന്ന അത്യാകര്‍ഷക ഷോപ്പിംഗ്‌ മേളയാണ്. ദുബായ് ഫെസ്റ്റിവല്‍ നേരിട്ടുകാണുന്നതിനും, അതില്‍ പങ്കെടുക്കാനും നിരവധിയായ ഉല്‍പ്പന്നങ്ങള്‍(ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍)
വാങ്ങിക്കൂട്ടുന്നതിനുമായി ആയിരിക്കണക്കിനു വിദേശ (ലോകത്തിലെ
എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍) ടൂറിസ്റ്റുകള്‍എല്ലാ വര്‍ഷങ്ങളിലും നവമ്പര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍
ദുബായിലെത്തുകയും അവിടെ പ്രത്യേക സീസണല്‍ വിസാ ആനുകൂല്യങ്ങളോടെ താമസിക്കുകയും ചെയ്യുന്നു. ലോകത്തില്‍ എല്ലാവര്‍ഷവും നടന്നുവരാറുള്ളതില്‍വച്ച് ഏറ്റവും മികച്ച എക്സ്പോ അഥവാ ഫെസ്റ്റിവല്‍ എന്ന നിലയില്‍ “ദുബായ് ഫെസ്റ്റിവല്‍” അതേ സീസണില്‍ ആയിരക്കണക്കിനു വിനോദ സഞ്ചാരികളെയാണ് ദുബായിലേക്ക് ആകര്‍ഷിക്കുന്നത്. ദുബായ് ഫെസ്റ്റിവല്‍ മാത്രം കോടിക്കണക്കിനു വിദേശ നാണ്യം യുഎഇ ക്ക് നേടിക്കൊടുക്കുന്നുണ്ട്. ഇന്ത്യ പോലുള്ള അവികിസിത, മൂന്നാം ലോക രാജ്യങ്ങള്‍ക്കു കണ്ടുപഠിക്കാനും പ്രാവർത്തികമാക്കാനും ധാരാളം മാതൃകകള്‍ ദുബായ് ലോകത്തിനു മുന്നില്‍ തുറന്നു കാട്ടുന്നു.
ഒരു എക്സ്പോ അഥവാ ഫെസ്റ്റിവല്‍ ഒരു രാജ്യത്തെ ടൂറിസം മേഖലയുടെ വികസനത്തിനായി എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നും അതുവഴി വലിയ തോതില്‍ വിദേശനാണ്യം
നേടിത്തരാന്‍ സജ്ജമാക്കാനാകുമെന്നും ദുബായ് ഫെസ്റ്റിവല്‍, എന്ന അതുല്യമായ ഷോപ്പിംഗ്‌ മേള നമ്മെ മനസിലാക്കിത്തരുന്നു.
ഒരു എക്സ്പോ അഥവാ ഫെസ്റ്റിവല്‍ ഒരു നഗരത്തിനു (ലോകത്തെവിടെയും) എങ്ങിനെ പ്രയോജനപ്പെടും?
കുടുബങ്ങളോടോത്ത് (തനിച്ചായാലും) പ്രദര്‍ശന മേളകള്‍ സന്ദര്‍ശിക്കുന്നത് വളരെ സന്തോഷകരമായ അനുഭവമാണ്‌, മേളയിലെ ഓരോ സ്റ്റാളുകളും (വിഭാഗം) പ്രതിനിധാനം ചെയ്യുന്നത് ഓരോരോ കമ്പനികളെയാണ്. അതുകൊണ്ട് വ്യത്യസ്തമായ കമ്പനികളുടെ അല്ലെങ്കില്‍ വ്യത്യസ്തമായ ബ്രാൻറുകളുടെ ഉല്‍പ്പന്ന ഗുണമേന്മകള്‍ അറിയാം, നമുക്ക്
താല്പര്യം ഉണ്ടെങ്കില്‍ പര്‍ച്ചേസ് ചെയ്യാം, സ്വന്തം നിലയ്ക്ക് അത്തരം ബിസിനസുകള്‍ ചെയ്യാനാകുമോയെന്നു പരിശോധിക്കാം. വാസ്തവത്തില്‍ ദുബായ് ഫെസ്റ്റിവല്‍ പോലെയുള്ള ഒരു കിടിലന്‍ എക്സ്പോ അഥവാ ഫെസ്റ്റിവല്‍ ലോക രാജ്യങ്ങളുടെ ഒരു മിനിയേച്ചര്‍ ലോകമാണ്. ദുബായ് ഫെസ്റ്റിവലില്‍ എന്നു പറയുമ്പോള്‍ അത് വിശാല അര്‍ത്ഥത്തില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളുടെ പ്രതിനിധാന മിനിയേച്ചര്‍ പ്രകാശനമാണ്. ഏതെങ്കിലും ഒരു രാജ്യം ദുബായ് ഫെസ്റ്റിവല്‍ പോലെയുള്ള വമ്പന്‍ എക്സ്പോകള്‍ ഫല്പ്രദമായി പ്രയോജനപ്പെടുത്തുമ്പോള്‍ അത് ബിസിനസിന്‍റെ ആഗോള
പുരോഗതിയുടെയും ചര്‍ച്ചകളുടെയും (പരസ്പര സംഭാഷണം) സൂഷ്മ രൂപമായ, ക്ഷണികമായ മണ്ഡലങ്ങളാണ്. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഒരു മീനിയെച്ചര്‍ ലോകം തന്നെ സൃഷ്ടിക്കാന്‍ ലോകങ്ങളെ അനുവദിക്കുന്നു. ഇവിടെ ആതിഥ്യമരുളുന്ന രാജ്യം ഫലപ്രദമായ സാംസ്‌കാരിക നയതന്ത്രത്തില്‍
ഏര്‍പ്പെടുന്നതുകൊണ്ട് മേളയില്‍ പങ്കെടുക്കുന്ന ഇതര രാജ്യങ്ങള്‍ക്ക് ആശയ വിനിമയത്തിലൂടെ (ചര്‍ച്ചകള്‍) നവീനമായ ബിസിനസ് ആശയങ്ങള്‍ പരസ്പരം കൈമാറാന്‍സാധ്യമാകുന്നു. ദുബായ് ഫെസ്റ്റിവല്‍ പോലെയുള്ള എക്സ്പോകള്‍ വാസ്തവത്തില്‍ നല്‍കുന്ന സംഭാവന കേവലം ദൃശ്യ വിരുന്നുകളോ , ഷോപ്പിംഗ്‌ അവസരങ്ങളോ മാത്രമല്ല , അതിനേക്കാളേറെ വിനോദ സഞ്ചാരികള്‍, വ്യാപാരികള്‍, വിദേശ നിക്ഷേപകര്‍ എന്നിവരുമായിപരസ്പര സംവാദത്തില്‍ ഏര്‍പ്പെടുന്നതിനു ഏറ്റവും സവിശേഷവും അന്തര്‍ദ്ദേശീയവുമായ ഘട്ടങ്ങള്‍ നല്‍കുന്നു.                                                                                                                                                              ദുബായുടെ സ്വന്തം ദുബായ് ഫെസ്റ്റിവല്‍
യുഎഇ യുടെ അഭിമാനമായി ദുബായ് നഗരത്തെ ലോകത്തിന്‍റെ മുഴുവനും ശ്രദ്ധാകേന്ദ്രമാക്കിയ, ലോകത്തിലെ ഏറ്റവും മികച്ച എക്സ്പോകളിലോന്നായ “ദുബായുടെ സ്വന്തം ദുബായ് ഫെസ്റ്റിവല്‍” ആദ്യമായി തുടക്കമിട്ടത്‌ 1996 ഫെബുവരി മാസം 16 –നാണ്. ദുബായ്
ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഉല്‍ഘാടനങ്ങളില്‍ ഒന്നായി അത്
വിലയിരുത്തപ്പെടുന്നു. ഫെസ്റ്റിവല്‍ സിറ്റിയുടെ നിര്‍മാണത്തിനു കോടിക്കണക്കിനു ദുബായ് ദിര്‍ഹം ചിലവായി. ദുബായ് ഫെസ്റ്റിവല്‍ എന്ന ആശയം ആദ്യം സൃഷ്ടിച്ചത് ഷെയ്ഖ് മുഹമ്മദ്‌ ബിന്‍ റാഷിദ് അല മക്തൂം ആണ്. ദുബായ് ഫെസ്റ്റിവല്‍ സിറ്റി നിര്‍മാണത്തിനു ഏകദേശം ഒന്നരമാസക്കാലം (45 ദിവസം) വേണ്ടി വന്നു. ദുബായ് ഫെസ്റ്റിവല്‍ എല്ലാ
വര്‍ഷവും തുടര്‍ച്ചയായി നടന്നു വരുന്നു, ഇപ്പോള്‍ 27 വര്‍ഷങ്ങളായി, ഓരോ വര്‍ഷം കഴിയുംതോറും ദുബായ് ഫെസ്റ്റിവല്‍ കൂടുതല്‍ മികവോടെ, വളരെ ആസ്വാദ്യകരമായ ദൃശ്യവിരുന്നുകളോടെ വീണ്ടും പുനര്‍ജനിക്കുന്നു. ഇത് ഉറപ്പായും ദുബായ് ടൂറിസം വകുപ്പിന്‍റെ വിജയമാണ്, ദുബായ് ഫെസ്റ്റിവല്‍ കാണാന്‍ മാത്രമായി ലോകത്തിലെ എല്ലാരാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ദുബായിലേക്ക് വിമാനമിറങ്ങുന്നത്. സീസണിലെ ഏറ്റവും ഉജ്ജ്വലമായ “ദുബായ് ഫെസ്റ്റിവലിനു” അഥവാ ഏറ്റവും വലിയ ഷോപ്പിംഗ്‌ ഷോപീസിലെക്കുള്ള കൗണ്ട് ഡൗൺ ആരംഭിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം. ദുബായ് ഫെസ്റ്റിവല്‍ 2022 ഡിസംബര്‍ 15 മുതല്‍ തുടങ്ങും. പിന്നെ 46 ദിവസത്തോളം ആഘോഷ ദിനങ്ങളാണ്, ശരിക്കും പറഞ്ഞാല്‍ ദുബായുടെ ഉത്സവകാലം. അത് 2023 ജനുവരി 29 വരെ നീളും. ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍
ദുബായിലേക്കൊഴുകും. ഒഴിവാക്കാനാകാത്ത തല്‍സമയ വിനോദങ്ങള്‍, തോല്പ്പിക്കാനാകാത്ത ഷോപ്പിംഗ്‌ ഡീലുകള്‍, അവിശ്വസനീയമായ സൗജന്യ കാര്യങ്ങൾ (അധികവും ഉത്പന്ന പര്‍ച്ചേസിനോടൊപ്പം) എന്നിവയ്ക്കായി ഒരുങ്ങിക്കൊള്ളൂക, , ഇപ്രാവശ്യം ദുബായ് ഫെസ്റ്റിവലില്‍ 190 രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ 250 ഷോപ്പുകളും ഉണ്ടാകും
26 ഗ്ലോബല്‍ വില്ലേജ് പവിലിയനുകള്‍
ദുബായ് ഫെസ്റ്റിവലിനെ പലതരം വിശേഷണങ്ങള്‍കൊണ്ട് നിര്‍വചിക്കാം,വാസ്തവത്തില്‍ ദുബായ് നഗരം ഒരു ഉത്സവം പോലെ കൊണ്ടാടുന്ന ദുബായ് ഫെസ്റ്റിവല്‍ അതി വിശാലമായ മള്‍ട്ടി കള്‍ച്ചറല്‍ തീം പാര്‍ക്ക് തന്നെയാണ് . ഗ്ലോബല്‍ വില്ലേജ് ദുബായ് കാണാനും മനസ്സിലാക്കാനും പര്‍ച്ചേസ് ചെയ്യാനും ഉതകുന്ന വിധത്തില്‍ വളരെയധികം കാര്യങ്ങള്‍ ഉണ്ട്. ഉജ്ജ്വല പ്രദര്‍ശന സ്വഭാവം കൊണ്ട് ദുബായ് ഫെസ്റ്റിവല്‍ പ്രൌഡ ഗംഭീരം എന്നേ പറയാന്‍ സാധിക്കൂ.26 ആഗോള പവിലിയനുകള്‍, കള്‍ച്ചറല്‍ ഷോകളുടെ അതി വൈപുല്യം കാര്‍ണിവല്‍ റൈഡുകള്‍, സ്ട്രീറ്റ് ഫുഡ്‌ സ്റ്റാന്‍ഡുകള്‍, ഈ മേഖലയിലെ ആദ്യത്തെ വിചിത്ര മ്യൂസിയം,റിപ്ലീസ് ബിലിവ് ഇറ്റ്‌ ഓര്‍ നോട്ട്, കൂടാതെ നിങ്ങളുടെ പ്രതീക്ഷകള്‍ക്കും അപ്പുറം കൂടുതല്‍ ലോഡുകളും ഉണ്ട്, വരുക, ദുബായ് ഫെസ്റ്റിവല്‍ നിങ്ങളെ മാടി വിളിക്കുന്നു.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.