പഴനിക്ക് പോകാൻ കേരളത്തിൽ നിന്ന് നേരിട്ട് അമൃത എക്സ്പ്രസ്സ്ട്രെയിൻ
പഴനിക്ക് പോകാൻ കേരളത്തിൽ നിന്ന് നേരിട്ട് ട്രെയിൻ ഉണ്ടെന്ന് ഇപ്പോഴും പലർക്കും അറിയില്ല . രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന അമൃത എക്സ്പ്രസ്സ് (16343) രാവിലെ 7.15 ന് പഴനിയിൽ എത്തും. കോട്ടയത്ത് രാത്രി 11.15നും എറണാകുളം നോർത്തിൽ 12.45നും ആണ്. (എറണാകുളത്ത് നിന്ന് ടിക്കറ്റ് എടുക്കുന്നവർ തീയതി സൂക്ഷിച്ച് കൊടുക്കണം.. പിറ്റേന്നത്തെ). വലിയ തിരക്കില്ല. ഒരാഴ്ച മുൻപേ ഒക്കെ ടിക്കറ്റ് കിട്ടും. തത്കാൽ ആണെങ്കിൽ മിക്കവാറും ഏത് ദിവസവും ഉണ്ട്. (ചാർജ് : സ്ലീപ്പർ 190, 3A 505, 2A 710 എറണാകുളത്ത് നിന്ന്).
പഴനി റെയിൽവേ സ്റ്റേഷൻ ടൗണിന്റെ ഒരറ്റത്താണ്. അമ്പലത്തിൽ നിന്ന് ഏകദേശം 2km. ഓട്ടോയ്ക്ക് 100രൂപ ആകും. വല്ല സമയത്തും ഓടുന്ന ബസ് ഉണ്ട്. അത്യാവശ്യം ആരോഗ്യമുള്ളവർക്ക് നടക്കാവുന്നതേ ഉള്ളൂ.. 20 മിനിറ്റിൽ എത്തും.
തിരിച്ചുള്ള അമൃത (16344) സന്ധ്യയ്ക്ക് 6.15 ന് പഴനി വിട്ട് രാത്രി 12.30ന് എറണാകുളം. വെളുപ്പിന് 5 മണിക്ക് തിരുവനന്തപുരം.
(പാലക്കാട് നിന്ന് വേറെ രണ്ട് വണ്ടികൾ പഴനി വഴി ഉണ്ട്).