പു​തി​യൊ​രു സാ​ങ്കേ​തി​ക യു​ഗ​ത്തി​ന് തു​ട​ക്ക​മി​ട്ട് 5ജി ​ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക്  തുടക്കമായി

ന്യൂ​ഡ​ൽ​ഹി; രാ​ജ്യ​ത്തു വി​പ്ല​വ​ക​ര​മാ​യ പു​തി​യൊ​രു സാ​ങ്കേ​തി​ക യു​ഗ​ത്തി​ന് തു​ട​ക്ക​മി​ട്ട് 5ജി ​ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക്  തുടക്കമായി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയാണ്  5ജി അവതതരിപ്പിച്ചത്. രാവിലെ10 മ​ണി​ക്ക് ഡ​ൽ​ഹി പ്ര​ഗ​തി മൈ​താ​നി​യി​ൽ ഇ​ന്ത്യ മൊ​ബൈ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ (ഐ​എം​സി- 2022) ആ​റാം എ​ഡി​ഷ​നിലായിരുന്നു ഉദ്ഘാടനം.

ത​ട​സ​മി​ല്ലാ​ത്ത ക​വ​റേ​ജ്, ഉ​യ​ർ​ന്ന ഡാ​റ്റ ശേ​ഷി, കു​റ​ഞ്ഞ നി​ർ​ജീ​വ​ത, സ​ജീ​വ​വും വി​ശ്വ​സ​നീ​യ​വു​മാ​യ ആ​ശ​യ​വി​നി​മ​യം എ​ന്നി​വ 5ജി ​സാ​ങ്കേ​തി​ക​വി​ദ്യ ന​ൽ​കും. ഇ​ത് ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത, സ്പെ​ക്‌​ട്രം, നെ​റ്റ്‌​വ​ർ​ക്ക് കാ​ര്യ​ക്ഷ​മ​ത എ​ന്നി​വ​യും വ​ർ​ധി​പ്പി​ക്കും. മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റ​ർ​മാ​ർ 5ജി-​യു​ടെ വാ​ണി​ജ്യ വി​പ​ണ​നം തൊ​ട്ടു​പി​ന്നാ​ലെ ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ട്. റി​ല​യ​ൻ​സ് ജി​യോ​യും ഭാ​ര​തി എ​യ​ർ​ടെ​ലും ഈ ​മാ​സം ത​ന്നെ 5ജി ​സേ​വ​നം ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ദീ​പാ​വ​ലി​യോ​ടെ മെ​ട്രൊ ന​ഗ​ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്കും.

വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ശ്ര​മ​ക​ര​മാ​യ ത​യാ​റെ​ടു​പ്പി​നു ശേ​ഷ​മാ​ണു രാ​ജ്യം 5ജി ​നെ​റ്റ്‌​വ​ർ​ക്കി​ലേ​ക്കു ക​ട​ക്കു​ന്ന​ത്. 5ജി ​സ്പെ​ക്‌​ട്രം ലേ​ലം ന​ട​ത്തി 51,236 മെ​ഗാ​ഹെ​ർ​ട്സ് എ​യ​ർ​വേ​വ് ടെ​ലി​കോം ക​മ്പ​നി​ക​ൾ​ക്ക് അ​നു​വ​ദി​ക്കു​ക​യും അ​തി​ലൂ​ടെ 1,50,173 കോ​ടി രൂ​പ​യു​ടെ മൊ​ത്ത വ​രു​മാ​നം സ​ർ​ക്കാ​രി​ന് ല​ഭി​ക്കു​ക​യും ചെ​യ്തു.

പു​ത്ത​ൻ സാ​മ്പ​ത്തി​ക അ​വ​സ​ര​ങ്ങ​ളും സാ​മൂ​ഹി​ക നേ​ട്ട​ങ്ങ​ളും സൃ​ഷ്ടി​ക്കാ​നും രാ​ജ്യ​ത്തി​ന് പ​രി​വ​ർ​ത്ത​ന ശ​ക്തി​യാ​കാ​നു​ള്ള സാ​ധ്യ​ത തു​റ​ക്കാ​നും 5ജി ​വ​രു​ന്ന​തോ​ടെ ക​ഴി​യും. വി​ക​സ​ന​രം​ഗ​ത്തു​ള്ള ത​ട​സ​ങ്ങ​ൾ മ​റി​ക​ട​ക്കാ​നും സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ​യും ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളു​ടെ​യും നൂ​ത​നാ​ശ​യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും “ഡി​ജി​റ്റ​ൽ ഇ​ന്ത്യ’ പ​ദ്ധ​തി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നും ഇ​ത് സ​ഹാ​യി​ക്കും. 2035 ആ​കു​മ്പോ​ഴേ​ക്കും 5ജി-​യു​ടെ സാ​മ്പ​ത്തി​ക സ്വാ​ധീ​നം 450 ബി​ല്യ​ൺ ഡോ​ള​റി​ലെ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.