വിദേശ യാത്രയ്ക്ക് മുൻപുള്ള മുന്നൊരുക്കങ്ങള്‍….
യാത്ര, ഏതൊരാള്‍ക്കും ജീവിതത്തില്‍ അപൂർവ്വ മല്ലാത്ത സഞ്ചാര സുകൃതം. യാത്രകള്‍ രസകരമാണ്, അതു യാത്രികൻെറ അഭിരുചിയനുസരിച്ച് കൂടുതൽ ആസ്വാദ്യകരമാക്കാന്‍ കഴിയും. സ്വദേശ യാത്രകളുടെയും വിദേശ യാത്രകളുടെയും വ്യക്തിഗതമായ അനുഭവങ്ങള്‍ ഏതൊരു യാത്രികനെ സംബന്ധിച്ചും വ്യത്യസ്തമായിരിക്കും. ഒരു വിനോദ യാത്രയില്‍ നിന്നും തീർത്തും വിഭിന്നമാണ് ഒരു തീർത്ഥയാത്ര. എന്നതുപോലെ ഒരാള്‍ ഏർപ്പെുടുന്ന തൊഴിലിനോട് അനുബന്ധമായ യാത്രയും ഏതെങ്കിലും ഒരു ബന്ധുവിൻെറ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും കേരളത്തിനു പുറത്തുള്ള മറ്റൊരു സംസ്ഥാനത്തേക്കുള്ള യാത്രയും തമ്മില്‍ ഒരേ വിലയിരുത്തലോടെയുള്ള താരതമ്യം സാധ്യമല്ല. പറയുമ്പോള്‍ എല്ലാം യാത്രകള്‍ തന്നെയാണ്, അതിനെ നമ്മള്‍ സ്വദേശ യാത്ര അല്ലെങ്കില്‍ വിദേശ യാത്ര എന്നിങ്ങനെയൊക്കെ സാഹചര്യമനുസരിച്ച് പറയുമെങ്കിലും. പക്ഷേ ഇവിടെ പരാമർശിയ്ക്കാന്‍ പോകുന്ന വിഷയം വിദേശ യാത്രയെക്കുറിച്ചാണ്. ഒരു വ്യക്തി വിദേശ യാത്രയ്ക്ക് പോകുമ്പോള്‍ അതിൻെറ മുന്നൊരുക്കമായി ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
വിദേശ യാത്രയ്ക്കു മുൻപേയുള്ള മുന്നൊരുക്കങ്ങള്‍
ആദ്യമേ വേണ്ടത് മാനസികമായി വിദേശ യാത്രയ്ക്ക് തയ്യാറെടുക്കണമെന്നതാണ്. ആദ്യമായി വിദേശയാത്ര നടത്തുന്ന ചിലർക്കെ ങ്കിലും ടെൻഷന്‍ അനുഭവപ്പെടാറുണ്ട്. അതിനു പല കാരണങ്ങള്‍ ഉണ്ട്, അധികവും ആദ്യ വിമാന യാത്രയുടെ പേടിയാണ്. വളരെ ഉയരത്തിലൂടെയുള്ള വിമാന യാത്രയ്ക്കിടെ എന്തെങ്കിലും അപകടം സംഭവിച്ചാലോയെന്നുള്ള പേടി മിക്കവാറും എല്ലാവർക്കും ഉണ്ടാകും, പക്ഷെ പലരും അത് പുറത്ത് കാണിക്കില്ല. (ഇന്‍ലാൻഡ് ഡെമെസ്റ്റിക്ക് ഫ്ലൈറ്റുകള്‍ കേവലം 5000 മുതല്‍ 6000 അടി വരെ മാത്രം ഉയരത്തിലാണ് പറക്കുന്നത്, അതേ സമയം ഇൻറര്‍നാഷണല്‍ ഫ്ലൈറ്റുകള്‍ 35,000 അടി ഉയരത്തിലാണ് പറക്കുന്നത്. ഇതു അന്താരാഷ്ട്ര വ്യോമയാന നിയമമാണ്) ലോകത്തിലെ ഏറ്റവും അപകടം കുറഞ്ഞ യാത്ര വിമാനയാത്രയാണ്. ഭൂമിയിലെ യാത്രകളില്‍ സംഭവിക്കുന്ന വാഹനാപകട ദുരന്തങ്ങളെക്കാളും, വെള്ളം, കടല്‍, പുഴ, നദി, തടാക യാത്രാ ദുരന്തങ്ങളെക്കാളും വളരെ വളരെ കുറവാണു ആകാശ വിമാനയാത്രാ ദുരന്തങ്ങള്‍. അപൂർവ്വമായി മാത്രമേ വിമാനാപകടങ്ങള്‍ സംഭവിക്കാറുള്ളൂ. അതുകൊണ്ടുതന്നെ ചിലവേറുമെങ്കിലും ആകാശ യാത്ര തന്നെയാണ് ഏറ്റവും സുരക്ഷിതം. ഇത് സംബന്ധമായി ആഗോള വ്യാപകമായ ട്രാവല്‍ സേഫ്റ്റി വിലയിരുത്തല്‍ പ്രകാരം വെറും 20% മാത്രമേ ആകാശ ദുരന്തങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളില്‍ സംഭവിക്കുന്നുള്ളൂ. വിദേശ യാത്ര പോകാനൊരുങ്ങുമ്പോള്‍ ചിലർക്കെ ങ്കിലും ഉണ്ടാകാറുള്ള വിമാന യാത്രാ പേടിയെക്കുറിച്ചാണു പറഞ്ഞത്.
മനസിൻെറ സമ്മർദ്ദഠ പലപ്പോഴും അനാവശ്യ ചിന്തകളോട് സന്ധി ചെയ്യും.
ഇനി വേറൊരു കൂട്ടരുണ്ട് അവരുടെ പ്രശ്നം ഉദര സംബന്ധമാണ്, (അധികവും മനസിൻെറ വെറും സാങ്കല്പിക പരിഭ്രമം). ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ ടോയ് ലെറ്റില്‍ പോകണമെന്നു തോന്നിയാല്‍ എളുപ്പം ഓടി ടോയ് ലെറ്റില്‍ കയറാം, അതുപോലുള്ള തോന്നലോ, ഉദര സംബന്ധമായ അസ്വസ്ഥതയോ വിമാന യാത്രയ്ക്കിടയില്‍ സംഭവിച്ചാലെന്തു ചെയ്യും? കാര്യം നടത്താന്‍ പറ്റുമോ? ഇത്തരത്തിലുള്ള സംശയങ്ങളും ടെൻഷനുമെല്ലാം ആദ്യ വിമാന യാത്രയ്ക്കു മുൻപ് പലർക്കും ഉണ്ടാകുന്ന കാര്യമാണ്. അതു ക്രമേണ യാത്രയുടെ എണ്ണം കൂടുഠതോറും മാറിപ്പോകും. ഇനി ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങള്‍ ഒരു വിദേശയാത്രക്കു പോകും മുൻപേ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചു പറയാം. ആദ്യമേ സൂചിപ്പിച്ചതുപോലെ മാനസികമായി വിദേശ യാത്രയ്ക്ക് തയ്യാറെടുക്കണം. മൂന്നുമണിക്കൂര്‍ മുൻപേ നിർബന്ധമായും എയർപോർട്ടി ല്‍ എത്തിയിരിക്കണം. യാത്ര ചെയ്യുന്ന വ്യക്തിക്ക് വിമാനത്തില്‍ കയറുന്നതിനു മുൻപേ ചെയ്യേണ്ട ചില നിയന്ത്രിതമായ ഫോർമാലിറ്റികള്‍ ഉണ്ട്. നിങ്ങളുടെ സീറ്റ് നമ്പറുള്ള ഒരു ബോർഡിഠഗ് കാർഡ് അവര്‍ യാത്രക്കാരനായ നിങ്ങള്‍ക്ക് നല്‍കും . ഒഫീഷ്യല്‍സ് നിങ്ങളുടെ പാസ്പോർട്ട് പരിശോധിക്കും, അപ്പോഴോ അതിനുമുൻപോ യാത്രക്കാരനായ നിങ്ങള്‍ക്ക് എയര്‍പോർട്ടി നകത്തു ചുറ്റുംനോക്കി കാര്യങ്ങള്‍ മനസ്സിലാക്കാനാകും. അവിടെയുള്ള ഡിസ്പ്ലേ സ്ക്രീനുകള്‍ ഏതു ഗേറ്റിലേക്ക് പോകണം? എപ്പോള്‍ കയറണം? എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നിങ്ങളെ മനസ്സിലാക്കിത്തരും.
അല്പം വിവേകവും കരുതലും എപ്പോഴും നല്ലത്.ഗേറ്റില്‍ അവര്‍ നിങ്ങളുടെ ബോർഡിംഗ് പാസ് നോക്കും, പാസ്പോർട്ട് സൂക്ഷ്മമായി പരിശോധിക്കും. ഇപ്പറഞ്ഞതെല്ലാം വിമാനത്തില്‍ കയറുന്നതിനു മുൻപുള്ള കാര്യങ്ങളാണ്. എയര്‍പോർട്ടി ല്‍ എത്തിക്കഴിഞ്ഞു മൂന്നു മണിക്കൂറിനുള്ളില്‍ വേറേയും കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്, യാത്രാ ബാഗില്‍ പാസ്പോർട്ട് ഭദ്രമാണോയെന്നു ഇടയ്ക്കിടെ ശ്രദ്ധിക്കണം. ഹോട്ടല്‍ ബുക്കിംഗ് പേപ്പറുകളുടെ ഫോട്ടോ കോപ്പി രണ്ടെണ്ണം വീതം കരുതിയിരിക്കണം. ഒരെണ്ണം വിദേശത്ത് എയര്‍ പോർട്ടില്‍ നിന്ന് താമസിക്കുന്ന ഹോട്ടലില്‍ ചെല്ലുമ്പോള്‍ അവിടെ റിസപ്ഷന്‍ കൌണ്ടറില്‍ കൊടുക്കേണ്ടിവരും. രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ ബാഗില്‍ കരുതിയിരിക്കണം. കേരളത്തിലെ എയര്‍ പോർട്ടി ല്‍ നിന്ന് പുറപ്പെടുന്നതിനു മുൻപ് തന്നെ എയര്‍പോർട്ടിലെ മണി എക്സ്ചേഞ്ച് സൌകര്യം പ്രയോജനപ്പെടുത്തണം, ഓരോ രാജ്യത്തേക്കും യാത്ര ചെയ്യുന്ന വ്യക്തിയുടെ ഇഷ്ടാനുസരണം പണം കയ്യില്‍ വച്ചുകൊണ്ടു യാത്ര ചെയ്യാന്‍ പറ്റില്ല. ഓരോ രാജ്യത്തേക്കും ഒരു നിശ്ചിത തുക മാത്രം കയ്യിൽ കൊണ്ടേ യാത്ര ചെയ്യാന്‍ പറ്റൂ. ഇന്ത്യന്‍ രൂപ ഡോളറായി മാറ്റി കയ്യില്‍ കരുതുന്നതാണ് ഏറ്റവും സൌകര്യപ്രദം. വിദേശ എയർപോർട്ടുകളില്‍, പ്രത്യേകിച്ചും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ രൂപ മാറിക്കിട്ടില്ല. സുരക്ഷിത ബോധം ഒരു തിരിച്ചറിവാണ്. വിദേശത്ത് ചെന്നുകഴിഞ്ഞു ഹോട്ടലില്‍ മുറിയെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്, ഹോട്ടല്‍ റിസപ്ഷന്‍ കൌണ്ടറുമായി അധികം അകലെയല്ലാത്ത മുറിതന്നെ എടുക്കണം. റിസപ്ഷനുമായി അധികം അകലെയുള്ള മുറിയെടുക്കാതിരിക്കുന്നതാണ് സുരക്ഷിതമായ കാരണങ്ങളാല്‍ ബുദ്ധിപരമായ തീരുമാനം. കൂടുതല്‍ അകലെയുള്ള മുറി എടുത്താല്‍ തൊട്ടടുത്ത മുറിയിലെ താമസക്കാരൻെറ സ്വഭാവം അറിയാത്തതുകൊണ്ട് ചില പ്രശ്നങ്ങള്‍ (ഒരുപക്ഷേ) ഉണ്ടായേക്കാം. മോഷണം മാത്രമല്ല, അക്രമം, കൊലപാതകം വരെ സംഭവിക്കാനുള്ള സാധ്യതയെ മുൻകൂട്ടിക്കണ്ടുകൊണ്ടു സുരക്ഷിതമായ, റിസപ്ഷന് അടുത്തുള്ള മുറി തന്നെ എടുക്കണം. രാവിലെ നിർബന്ധമായും റിസപ്ഷനില്‍ നിന്നുള്ള “വേയ്ക്ക്അപ്പ്” കോള്‍ വേണമെന്നു പറയണം.