ഭാരത് പാർക്ക്: യു.എ.ഇയില്‍ ഇന്ത്യയുടെ വന്‍ പാർക്ക് വരുന്നു

യു.എ.ഇയിൽ പ്രത്യേക വ്യാപാര പാർക്ക് സ്ഥാപിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കായി ഒരു ഗുഡ്‌സ് ഷോറൂമും വെയർഹൗസുകളും സ്ഥാപിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര വാണിജ്യ, ടെക്‌സ്‌റ്റൈൽസ് വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

‘ഭാരത് പാർക്ക്’ എന്ന പേരിലായിരിക്കും പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുക. മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യൻ സാധനങ്ങൾ വാങ്ങാൻ ഭാരത് പാർക്ക് സൗകര്യമൊരുക്കുമെന്നും പേയ്‌മെൻറ് യു.എ.ഇയിൽ ഉറപ്പാക്കുമെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.

ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം നിലനിർത്താൻ  ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ 21 ടെസ്റ്റിംഗ് ലബോറട്ടറികൾ സ്ഥാപിക്കുന്നതിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് 40 കോടി രൂപ ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇയിലെ ആസൂത്രിത ഇന്ത്യൻ വെയർഹൗസിംഗ് സൗകര്യം ചൈനയുടെ ഡ്രാഗൺ മാർട്ടിന് സമാനമായിരിക്കും.  ഡിപി വേൾഡിൻെറ ഉടമസ്ഥതയിലുള്ള ജബൽ അലി ഫ്രീ സോണിലായിരിക്കും ഭാരത് പാർക്ക് സ്ഥാപിക്കുക.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.