വധു അതിസുന്ദരിയാകുമ്പോള്‍

പ്രായപൂർത്തി വന്ന ഏതൊരു പെൺകുട്ടിയും സ്വന്തം വിവാഹ സങ്കൽപ്പങ്ങളിലേക്ക് മനസ്സുകൊണ്ടൊരു യാത്രപോകും. എന്നതുപോലെ തന്നെ വിവാഹിതനാകാന്‍ ആഗ്രഹിക്കുന്ന ഏതൊരു പുരുഷനും തൻെറ വധുവിനെക്കുറിച്ചുള്ള സ്വപ്നങ്ങളിലേക്കും പലായനം ചെയ്യും. വധുവിനായാലും വരനായാലും വിവാഹ സുദിനം ഒരുപോലെ പ്രിയങ്കരമാണ്. നമ്മളില്‍ ഭൂരിപക്ഷം പേരെയും സംബന്ധിച്ചിടത്തോളം വിവാഹം ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മതപരമായ ചടങ്ങാണ്. ഹിന്ദുവായാലും, ക്രിസ്ത്യാനിയായാലും മുസ്ലീമായാലും വിവാഹ കമ്പോളത്തില്‍ പെണ്ണിന് അഥവാ വധുവാകാന്‍ പോകുന്ന പെൺകുട്ടിക്കാണ്‌ ഡിമാൻറ്. വധുവാകാന്‍ പോകുന്ന പെൺകു ട്ടിക്ക് സര്‍വ്വ സമ്മതമായ ഒരു വിളിപ്പേരുണ്ട് “മണവാട്ടി”.  ഈ മണവാട്ടി തന്നെയാണ് നവവധു.

വിവാഹത്തോടനുബന്ധിച്ച് നവവധുവിനെ അണിയിച്ചോരുക്കല്‍ ശ്രമകരമായ ഒരു ജോലി തന്നെയാണ്. അതൊരിക്കലും അത്ര എളുപ്പമുള്ള ഒരു പണിയല്ല, ഒന്നുരണ്ടു മണിക്കൂര്‍ തന്നെ വേണ്ടിവരും. നമുക്കറിയാവുന്നതുപോലെ ബ്രൈഡല്‍ മേക്കപ്പ് അറിയാവുന്ന ബ്യൂട്ടീഷ്യന്മാ രാണ് ഇക്കാലത്ത് നവവധുവിനെ അണിയിച്ചൊരുക്കുന്നത്. വിവാഹം സ്വർഗത്തില്‍ എന്നൊരു ചിര പരിചിത വായ് മൊഴിയുണ്ട്. ഏറ്റവും സന്തോഷകരമായ ഒരു മാനസികാവസ്ഥ തീർച്ച യായും നമ്മള്‍ തന്നെ മനസില്‍ പണിയുന്ന സ്വർഗമാണ്, അപ്പോള്‍ വിവാഹ സുദിനം ഏതൊരു വധുവിനും വരനും ഏറ്റവും സന്തോഷകരമായ മനസിൻെറ സ്വർഗീയാനുഭവമാണ്. അതുകൊണ്ടുതന്നെയാണ് “വിവാഹം സ്വർഗത്തി”ലെന്നു പറയുന്നത്. അപ്പോള്‍ വിവാഹിതയാകാന്‍ പോകുന്ന വധു എങ്ങിനെയായിരിക്കണം? കാഴ്ചയില്‍ ഒരു സ്വപ്ന സുന്ദരിയായിരിക്കണം, അണിഞ്ഞൊരുങ്ങിയ വധുവിനെക്കണ്ടാല്‍ ആരും കൊതിക്കണം. വിവാഹ സുദിനത്തില്‍ ഒരു രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങുന്നതിന് അവൾക്ക് ഏറ്റവും അനുയോജ്യമായ കേശാലങ്കാരവും (ഹെയര്‍ സ്റ്റൈല്‍) മേക്കപ്പും കൂടിയേ തീരൂ. കല്യാണ നാളുകളില്‍ അറിയേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.

നവവധുവിനെ അണിയിച്ചോരുക്കേണ്ടതെങ്ങിനെയെന്നറിയാന്‍ സ്ത്രീകൾക്ക് പ്രത്യേകിച്ച് ബ്യൂട്ടീഷ്യന്‍ ജോലി ചെയ്യുന്നവർക്കും അതില്‍ താല്പര്യമുള്ള പെൺകു ട്ടികൾക്കും ആകാംക്ഷ കാണുമല്ലോ. ആദ്യമേ വരുന്നത് കേശാലങ്കാരം അഥവാ ഹെയര്‍ സ്റ്റൈല്‍ സംബന്ധമായ ചില കാര്യങ്ങളാണ്. ഹെയര്‍ സ്റ്റൈല്‍ തിരഞ്ഞെടുക്കുമ്പോള്‍ വ്യക്തമായ ഒരു ധാരണ വധുവിനുണ്ടാകണം എന്നതുപോലെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ശരീര പ്രകൃതി, വിവാഹത്തിനു അണിയുന്ന വസ്ത്രം, മുഖത്തിൻെറ ആകൃതി എന്നിവയ്ക്ക് യോജിച്ചതാവണം വിവാഹ കേശാലങ്കാരം അഥവാ വെഡ്ഡിംഗ് ഹെയര്‍ സ്റ്റൈല്‍. അക്കാര്യത്തില്‍ രണ്ടുപേരോട് ആലോചിക്കേണ്ടതുണ്ട്, മേക്കപ്പ് ആർട്ടി സ്റ്റുമായോ ബ്യൂട്ടീഷ്യനുമായോ കൂടിയാലോചിച്ച ശേഷം വേണം ഹെയര്‍ സ്റ്റൈല്‍ ഏതാണെന്ന് ഉറപ്പിക്കാന്‍. നമ്മള്‍ അല്പം മോഡേണായി ചിന്തിക്കുന്നതുകൊണ്ട് കുഴപ്പമൊന്നും വരാനില്ല. ഹെയര്‍ സ്റ്റൈലിന്റെ കാര്യത്തില്‍ വിവാഹിതയാകാന്‍ പോകുന്ന പെൺകുട്ടി (വധു) പരമ്പരാഗത കേശാലങ്കാര ശൈലി തന്നെ പിന്തുടരണമെന്നില്ല. കല്യാണ നാളില്‍ ട്രഡീഷണല്‍ തന്നെ മതിയെന്ന ചിന്തയ്ക്ക് ഇക്കാലത്ത് പ്രസക്തിയില്ല. സ്വന്തം മുഖാകൃതിയെക്കുറിച്ചും ശരീരഘടനയെക്കുറിച്ചും വധുവിന് സ്വയം ഒരു ധാരണ വേണം. അതനുസരിച്ച് മുഖാകൃതിക്കും ശരീരത്തിനും ഇണങ്ങും വിധം വേറിട്ട ഹെയര്‍ സ്റ്റൈല്‍ പരീക്ഷിക്കാവുന്നതാണ്. ഒരു മാറ്റം ആരാണാഗ്രഹിക്കാത്തത്? ചിലപ്പോള്‍ വധുവിന് ഒരു വ്യത്യസ്തത പരീക്ഷിച്ചാലോ എന്നു തോന്നിയേക്കാം. അതിനും വഴിയുണ്ട്, ഡിഫറൻറ് ലുക്ക്‌ വേണമെന്ന് വധുവിന് തോന്നിയാല്‍ ഹെയര്‍ എക്സ്റ്റൻഷന്‍ ഉപയോഗിച്ചാല്‍ മതിയാകും. പരമ്പരാഗത കേശാലങ്കാര ശൈലി അഥവാ ട്രഡീഷനല്‍ ഹെയര്‍ സ്റ്റൈലിനെ മേക്കൊവര്‍ ചെയ്യാന്‍ പറ്റും. അതിനു പറ്റിയ മാർഗം തന്നെയാണ്  ഹെയര്‍ എക്സ്റ്റൻഷന്‍. ഇത് ചെയ്‌താല്‍ വധുവിന് ട്രെൻഡിംഗ് ലുക്ക്‌ കിട്ടും, സംശയം വേണ്ട. മുടി കെട്ടുന്നതിൽ തന്നെ വ്യതസ്തത പുലർത്താന്‍ കഴിയും.  നവവധുവിന് യോജിക്കും വിധം വിവിധതരം ഹെയര്‍ സ്റ്റൈലുകളുണ്ട്. ചിലർക്ക് ബണ്‍ സ്റ്റൈലില്‍ മുടി കെട്ടുന്നതിനോട് താൽപര്യം കാണില്ല. ബണ്‍ സ്റ്റൈലില്‍ മുടി കെട്ടുന്നത് ഇഷ്ടമല്ലെങ്കില്‍ പോണി ടെയില്‍ കെട്ടാം, അതുമല്ലെങ്കില്‍ ചുരുളുകളുള്ള ഹെയര്‍ എക്സ്റ്റൻഷന്‍ ഉപയോഗിച്ച് മുടിക്കെട്ട് സ്റ്റൈലിഷാക്കുകയും ചെയ്യാം. ഇവിടെയും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് തലയുടെ മുൻഭാഗത്തെ സ്റ്റൈലിംഗ്. ഹെയര്‍ സ്റ്റൈലിൻെറ കാര്യത്തില്‍ തലയുടെ മുൻഭാഗവും മുഖാകൃതിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. തലയുടെ മുൻഭാഗം സ്റ്റൈലിംഗ് ചെയ്യുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

മുഖാകൃതിക്ക് അനുയോജ്യമായ രീതിയില്‍ വേണം തലയുടെ മുൻഭാഗം സ്റ്റൈലിംഗ് ചെയ്യേണ്ടത്. ഇത്തരം സ്റ്റൈലിംഗ് ഏതൊരു പെൺകുട്ടിയെയും (വധുവിനെയും) കൂടുതല്‍ സുന്ദരിയാക്കും. പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് മുടിയില്‍ വകച്ചില്‍ എടുക്കുന്നത്. അത് ചെയ്യുമ്പോള്‍ മുഖത്തിനും രൂപത്തിനും ചേർന്ന വിധത്തിലാകാന്‍ ശ്രദ്ധിക്കണം. ഹെയര്‍ ആക്സസറീസ് അണിയുമ്പോഴും അല്പം ആലോചന കൂടിയേ തീരൂ. പൂക്കൾക്കും ക്രിസ്റ്റലുകൾക്കുമൊപ്പം ഹെയര്‍ ആക്സസറീസ് അണിയുന്നത് തീർച്ചയായും നവവധുവിനെ കൂടുതല്‍ സുന്ദരിയാക്കും. ബ്രൈഡല്‍ മേക്കപ്പിന്  ഒരു തീമുണ്ട്. അത് മേക്കപ്പ് ആർട്ടി സ്റ്റും ബ്യൂട്ടീഷ്യനും പിന്നെ വധുവും ചേർന്ന് ഒരേ തീരുമാനത്തിലെത്തുമ്പോള്‍ സംഭവിക്കുന്നതാണ്. കല്യാണനാളില്‍ ഒരു വധുവിനെ അതീവ സുന്ദരിയാക്കുന്നത് പരസ്പര പൂരകമായ ഈ തീമിൻെറ മികവുകൊണ്ടാണ്. ഹെയര്‍ ആക്സസറീസ് അണിയുമ്പോള്‍ തീമിനോ വസ്ത്രത്തിനോ ഇണങ്ങും വിധം ഭംഗിയുള്ളതായിരിക്കണം. അത് നവ വധുവിനെ കൂടുതല്‍ സുന്ദരിയാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട, വേറിട്ട ലുക്ക്‌ നൽകുകയും ചെയ്യും. സ്വന്തം മുഖത്തെക്കുറിച്ചും ശരീരഘടനെയെക്കുറിച്ചും വ്യക്തമായ ധാരണയുള്ള വധു (പെൺകുട്ടി) അല്പം ദൂരക്കാഴ്ചയോടെ സ്വയം വിലയിരുത്തുന്നത് നല്ലതാണ്.വിവാഹത്തിനു ഏതുതരം ലുക്ക്‌ വേണമെന്ന് നേരത്തേ തീരുമാനിക്കുന്നത് എന്തുകൊണ്ടും അഭികാമ്യം തന്നെ. മേക്കപ്പ് അണിയുമ്പോള്‍ അല്പം പോലും അശ്രദ്ധ പാടില്ല, വധു സ്വന്തം ചർമ്മത്തെ അറിയണം. വ്യക്തിയെന്ന നിലയില്‍ ഓരോരുത്തരും വ്യത്യസ്തരാണല്ലോ, നിറം, ശരീര പ്രകൃതം, മുഖം എല്ലാം സ്വയം അറിഞ്ഞുവേണം മേക്കപ്പ് തുടങ്ങാന്‍. ഓരോരുത്തരുടേയും സ്കിന്‍ ടോണിനും രൂപത്തിനും ചേർന്ന  മേക്കപ്പ് വേണം അണിയേണ്ടത്. ഇരുണ്ട നിറക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്, കൂടുതല്‍ നിറം കിട്ടുന്നതിനുവേണ്ടി ഇളം നിറത്തിലുള്ള ഫൌണ്ടേഷന്‍ അണിയുന്നത് കണ്ടുവരുന്നുണ്ട്. അത് ഒഴിവാക്കണം, കൃത്രിമത്വം തോന്നാനുള്ള സാധ്യതയുണ്ട്, അതുകൊണ്ടാണ് വേണ്ടെന്നു വയ്ക്കണമെന്നു പറയുന്നത്. സ്വാഭാവിക ഭംഗി ലഭിക്കാന്‍ ചർമ്മത്തിന് ഇണങ്ങുന്ന വിധത്തിലുള്ള ഫൌണ്ടേഷനാണ് നല്ലത്.

ഐ മേക്കപ്പ് ബ്രൈഡല്‍ മേക്കപ്പില്‍ വളരെ പ്രധാന്യം അർഹിക്കുന്നു. ഒരു കലയെന്ന നിലയില്‍ മേക്കപ്പില്‍ ഏറ്റവുമധികം ട്രെൻഡ്   മാറിമറിയുന്നത് ഐ മേക്കപ്പിലാണ്. വധുവിൻെറ കണ്ണുകളുടെ ആകൃതിയെക്കുറിച്ചു മേക്കപ്പ് ആർട്ടിസ്റ്റിന് കൃത്യമായ ധാരണവേണം. ചില പെൺകുട്ടികൾക്ക് നീളമുള്ള കണ്ണുകളായിരിക്കും, ചിലർക്കാകട്ടെ ഉരുണ്ട കണ്ണുകളും. ചിലപ്പോഴെങ്കിലും പൂച്ചകണ്ണുള്ള പെൺകുട്ടി വധുവായി വന്നേക്കാം. കണ്ണുകൾക്ക് തിളക്കവും ഭംഗിയും നൽകുന്ന ഐ മേക്കപ്പാണ് വധുവിനു നല്ലത്. ഇവിടെയാണു ഐ ലൈനറിൻെറയും ഐ ഷാഡോയുടെയും പ്രസക്തി. ഐ ലൈനറിനും കാജലിനുമൊപ്പം ഏറ്റവും ഇണങ്ങുന്ന വിധത്തിലുള്ള ഐ ഷാഡോയും അണിയാം. കണ്ണുകളെ കൂടുതല്‍ ആകർഷകമാക്കാന്‍ പിന്നെയുമുണ്ട് മാർഗങ്ങള്‍, ധാരാളം മസ്കാര അണിയുന്നതുകൊണ്ട് വധുവിൻെറ കണ്ണുകള്‍ കൂടുതല്‍ ആകർഷകമാകും. വധു ലിപ്സ്റ്റിക്ക് അണിയുമ്പോള്‍ കാഴ്ചയില്‍ അരോചകമായി തോന്നാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വധുവിൻെറ ചർമ്മത്തിൻെറ നിറത്തിന് അനുയോജ്യമായ ലിപ്സ്റ്റിക്ക് വേണം അണിയേണ്ടത്. ഇനിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്, ഒരു കാരണ വശാലും വിവാഹത്തിനു ഗ്ലോസ്സി ലിപ്സ്റ്റിക്ക് അണിയരുത്. അധികനേരം നിലനിൽക്കി ല്ല, വധു ലിപ്സ്റ്റിക്ക് അണിയുമ്പോള്‍ ശ്രദ്ധിക്കുക, ലിപ്സ്റ്റിക്ക് ലിപ്ഗ്ലോസ്സിനു പുറമെയാണ് അണിയേണ്ടത്. ഇത്തരം കാര്യങ്ങള്‍ എല്ലാം ശ്രദ്ധിച്ചാല്‍ തീർച്ചയായും നവവധു ഒരു സ്വപ്ന സുന്ദരി തന്നെയായിത്തീരും. പറയാനുണ്ടോ? പിന്നെ എക്കാലവും വധൂവരന്മാരുടെ ഓർമ്മയില്‍ വിവാഹം ഒരു മധുരസ്മരണ തന്നെ.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.