വിദേശയാത്രയിൽ എത്ര പണം കയ്യിൽ കരുതാം ? നോക്കാം; ചില രാജ്യങ്ങളിൽ അനുവദിക്കുന്ന തുക

വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകൾ വളരെ സാധാരണമായി മാറിയിരിക്കുകയാണ്. പഠനത്തിനും ജോലി ആവശ്യങ്ങൾക്കും വിദേശത്തേയ്ക്കു പോകുന്നത് കൂടാതെ, വിനോദ യാത്രകൾക്കും ആളുകൾ കൂടുതൽ തിരഞ്ഞെടുക്കുന്നതും ഇപ്പോൾ വിദേശരാജ്യങ്ങളാണ്. അതുകൊണ്ടുതന്നെ അറിഞ്ഞിരിക്കേണ്ടതായ കുറേയധികം കാര്യങ്ങളുമുണ്ട്. എന്തൊക്കെ സാധനങ്ങൾ വിദേശത്തേയ്ക്ക് കൊണ്ടുപോകാം എന്നതു മുതൽ എത്ര പണം കയ്യിൽ കരുതാം എന്നുവരെ നിരവധി കാര്യങ്ങളുണ്ട്. ഇതാ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ചില രാജ്യങ്ങളിൽ പോകുമ്പോൾ എത്ര തുക   കൈവശം വയ്ക്കുവാൻ സാധിക്കുമെന്ന് നോക്കാം.‍

യുണൈറ്റഡ് സ്റ്റേറ്റ്സ്

Advertisements
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഇന്ത്യയിൽ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് യാത്ര ചെയ്യുമ്പോൾ പരമാവധി 3000 യുഎസ് ഡോളർ വരെയാണ് ഒരാൾക്ക് നിയമപരമായി കൈവശം സൂക്ഷിക്കുവാൻ കഴിയുക.

കാനഡ

ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് യാത്ര ചെയ്യുമ്പോൾ പതിനായിരം രൂപയിലധികം കനേഡിയൻ ഡോളറിലോ മറ്റേതെങ്കിലും കറൻസിയിലോ കൊണ്ടുപോകുന്നതിന് അനുമതി വേണം. ബോർഡർ സെക്യൂരിറ്റി ഓഫീസർമാർക്ക് ഇതുസംബന്ധിച്ച ഡിക്ലറേഷൻ നൽകേണ്ടി വരും.

യുണൈറ്റഡ് കിങ്ഡം

പരമാവധി പതിനായിരം പൗണ്ട് വരെയാണ് യു.കെ യാത്രയിൽ ഇന്ത്യയിൽ നിന്നു പോകുമ്പോൾ കൈവശം വയ്ക്കുവാൻ കഴിയുന്ന തുക. ഒറ്റയ്ക്കോ ഗ്രൂപ്പായോ പോയാലും ഇതിൽ വ്യത്യാസമില്ല. ഇതിൽ കൂടുതൽ വരുന്ന തുകയ്ക്ക് ഡിക്ലറേഷൻ വേണ്ടി വരും.

ഓസ്ട്രേലിയ

10,000 ഓസ്ട്രേലിയൻ ഡോളർ വരെ പ്രത്യേകം ഡിക്ലയർ ചെയ്യാതെ ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിലേക്കുള്ള യാത്രയിൽ കരുതാം

ഫ്രാൻസ്

ഇന്ത്യയിൽ നിന്ന് ഫ്രാൻസിലേക്ക് പോകുമ്പോൾ പതിനായിരം യൂറോയിൽ താഴെയാണ് നിയമപരമായി കൈവശം സൂക്ഷിക്കുവാൻ സാധിക്കുക. അതിൽകൂടുതലുള്ള തുകയ്ക്ക് ഫ്രാൻസിൽ പ്രവേശിക്കുന്നതിനു മുൻപായി പ്രത്യേക ഡിക്ലറേഷൻ നൽകേണ്ടി വന്നേക്കാം.

ജർമനി

ജർമനിയിലേക്ക് ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുമ്പോൾ പണമായി 10000 യൂറോ വരെയോ അല്ലെങ്കിൽ പണമിടപാടിനുള്ള മറ്റു രൂപങ്ങളിൽ ഇതേ തുക വരെയോ കൊണ്ടുപോകാം. അതിൽ കൂടുതൽ വന്നാൽ ഡിക്ലയര്‍ ചെയ്യേണ്ടി വരും.

സ്പെയിൻ

ഇന്ത്യയിൽ നിന്ന് സ്പെയിനിലേക്ക് പ്രത്യേക ഡിക്ലഷേറൻ ആവശ്യമില്ലാതെ പതിനായിരം യൂറോ വരെ കൊണ്ടുപോകാം..

ഇറ്റലി

ഇന്ത്യയിൽ നിന്ന് ഇറ്റലിയിലേക്ക് പ്രത്യേക ഡിക്ലഷേറൻ ആവശ്യമില്ലാതെ പതിനായിരം യൂറോ വരെ കൊണ്ടുപോകാം.

ഗ്രീസ്

ഇന്ത്യയിൽ നിന്നു ഗ്രീസിലേക്ക് പോകുമ്പോൾ 10,000 യൂറോയാണ് നിയമപരമായി കൈവശം വയ്ക്കുവാൻ സാധിക്കുന്നത്. വിദേശകറൻസികളും കരുതാമെങ്കിലും അതും 10,000 യൂറോയിൽ കൂടരുത്. അല്ലാത്തപക്ഷം ഡിക്ലറേഷൻ നല്കേണ്ടി വരും.

തായ്‌ലൻഡ്

50,000 ബാത്തിൽ (തായ്‌ലൻഡ് കറൻസി) കൂടുതൽ തായ്‌ലൻഡ് യാത്രയിൽ കരുതുവാൻ സാധിക്കില്ല. ഒരു വ്യക്തിക്ക് 10,000 ബാത്തും ഒരു കുടുംബത്തിന് 20,000 ബാത്തുമാണ് ഏറ്റവും കുറഞ്ഞ കൈവശം വയ്ക്കുവാൻ സാധിക്കുന്ന തുക.

മാലദ്വീപ്

പ്രാദേശിക കറൻസിയിലായാലും ഫോറിൻ കറൻസിയിലായാലും ഇന്ത്യയിൽ നിന്ന് മാലദ്വീപിലേക്ക് യാത്ര ചെയ്യുമ്പോൾ 10,000 യുഎസ് ഡോളറിന് താഴെ വരെ  കൈവശം വയ്ക്കുവാൻ സാധിക്കും. അതിൽ കൂടുതൽ വന്നാൽ ഡിക്ലയര്‍ ചെയ്യേണ്ടി വരും

ഭൂട്ടാൻ

ഇന്ത്യൻ കറൻസിയിൽ ഭൂട്ടാനിൽ പണമിടപാടുകൾ നടത്തുവാൻ സാധിക്കുന്നതിനാൽ അധിക പണം കൊണ്ടുപോകേണ്ട ആവശ്യം വരുന്നില്ല. എന്നാൽ 500 രൂപയ്ക്ക് മുകളിലേക്കുള്ള കറൻസികൾ ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് കൊണ്ടുപോകുവാൻ സാധിക്കില്ല.

നേപ്പാൾ

ആർ.ബി.ഐ പറയുന്നതനുസരിച്ച് ഇന്ത്യൻ രൂപയിൽ 25,000 വരെ വിദേശത്തേയ്ക്ക് കൊണ്ടുപോകാം. എന്നാൽ നേപ്പാളിന് പോകുമ്പോൾ കറൻസികൾ 100 രൂപയ്ക്ക് താഴെയായിരിക്കണം.

സിംഗപ്പൂർ

കറൻസിയായോ അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിലോ 20,000 സിംഗപ്പൂർ ഡോളർ വരെ കരുതാം.

നിങ്ങൾ ഒരു താത്കാലിക വിദേശ സന്ദർശനത്തിനായി രാജ്യത്തിന് പുറത്തേക്ക് പോയിട്ടുള്ള ഇന്ത്യയിലെ താമസക്കാരനാണെങ്കിൽ, ഇന്ത്യയ്ക്ക് പുറത്ത് എവിടെ നിന്നും തിരികെ വരുമ്പോൾ നിങ്ങൾക്ക് 25,000 രൂപ വരെ ഇന്ത്യൻ സർക്കാരിൻെറ കറൻസി നോട്ടുകളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ടുകളും കൊണ്ടുപോകാൻ അനുവാദമുണ്ട്.

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.