മനസ് വച്ചാല്‍ കറൻറ് ചാർജ് കുറയ്ക്കാം
കറൻറ് ഇല്ലാത്ത ഒരു ദിവസം സങ്കല്പ്പി ക്കാന്‍ പറ്റുമോ? മനുഷ്യൻെറ നിത്യ ജീവിതത്തില്‍ വൈദ്യുതി അഥവാ ഇലക്ട്രിസിറ്റി ഇല്ലാതായാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമാണ്. മനുഷ്യന്‍ വൈദ്യുതി എന്ന പ്രതിഭാസത്തോട് വിധേയത്വം കൊണ്ട് ഒട്ടിപ്പോയി എന്ന് വേണം പറയാന്‍. കാരണം വൈദ്യുതി ഇല്ലാത്ത ഒരു മണിക്കൂര്‍ പോലും നമുക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. അതിനെക്കുറിച്ച് ഒരു വിവരണത്തിൻെറ ആവശ്യമില്ല. കറൻറ് ഇല്ലാതായാല്‍ അത് എല്ലാ തരക്കാരെയും ഒരുപോലെ ബാധിക്കും, അക്കാര്യത്തില്‍ സമ്പന്നന്‍, സാധരണക്കാരന്‍ എന്ന വ്യത്യാസങ്ങള്‍ ഇല്ല. പക്ഷെ ഒരു കാര്യത്തില്‍ വളരെ വ്യത്യാസം ഉണ്ട്, അതായത് കറൻറ്ചാർജ് എന്ന ഇലക്ട്രിസിറ്റി ചാർജ് അടക്കേണ്ടിവരുമ്പോള്‍ ഏറ്റവും വിഷമിക്കുന്നത് സാധാരണക്കാരനും ഇടത്തരക്കാരനും ആണ്. സമ്പന്നനെ സംബന്ധിച്ചിടത്തോളം പണം ഒരു വിഷയം അല്ലല്ലോ? നിലവിലെ സാഹചര്യത്തില്‍ ഇലക്ട്രിസിറ്റി ബോർഡ് അമിതമായ കറൻറ് ചാർജ് ആണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. അതായത് കഴുത്തറുപ്പന്‍ കാശാണ് കറൻറ് ചാർജ് എന്ന നിലയില്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഇവിടെയാണ് “വീട്ടിലെ വൈദ്യുതി ബിൽ എങ്ങനെ കുറയ്ക്കാം?” എന്നതിൻെറ വർദ്ധിച്ച പ്രസക്തി. നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമ്മുടെ വീട്ടിലെ കറൻറ് ചാർജ് കുറയ്ക്കാന്‍ കഴിയും, ചില പൊടിക്കൈകള്‍ പറയാം. വീട്ടിലെ ലൈറ്റ്, ബൾബ്, എന്നിവകളുടെ കാര്യത്തില്‍ ശ്രദ്ധ വേണം, ആവശ്യമില്ലാത്തപ്പോൾ ലൈറ്റുകളും ഫാനുകളും ഓഫ് ചെയ്യുക. ബൾബുകൾക്ക് പകരം ട്യൂബ് ലൈറ്റുകളും CFL (കോംപാക്റ്റ് ഫ്ലൂറസെൻറ് ലാമ്പുകളും) ഉപയോഗിക്കുക. ഇലക്ട്രോണിക് ചോക്കുകളും റെഗുലേറ്ററുകളും ഉപയോഗിച്ച് സ്വാഭാവിക വെളിച്ചം ഉപയോഗിക്കുക. മാളുകളിലും മൾട്ടിപ്ലക്‌സുകളിലും ഹോട്ടലുകളിലും ലൈറ്റുകളുടെ ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുക.
കറൻറ് (ഊർജ്ജ) ഉപഭോഗം കുറയ്ക്കാൻ 7 വഴികൾ. എന്തൊക്കെയാണ്?
1 .ഉപയോഗത്തിലില്ലാത്തപ്പോൾ വീട്ടുപകരണങ്ങൾ അൺപ്ലഗ് ചെയ്യുക.
2. LED വിളക്കുകൾ സ്ഥാപിക്കുക.
3. നിങ്ങളുടെ വീട്ടുപകരണങ്ങൾ ഊർജ്ജ കാര്യക്ഷമമാണെന്ന് ഉറപ്പാക്കുക.
4. ഏതെങ്കിലും വിടവുകൾ അടയ്ക്കുക.
5. നിങ്ങളുടെ തെർമോസ്റ്റാറ്റ് കുറയ്ക്കുക.
6. നിങ്ങളുടെ വീട് നന്നായി ഇൻസുലേറ്റ് ചെയ്യുക.
7.ജല ഉപഭോഗം കുറയ്ക്കുക.
വൈദ്യുതി ലാഭിക്കാനുള്ള വഴികൾ എന്തൊക്കെയാണ്?
*ഊർജം വറ്റിക്കുന്ന ഉപകരണങ്ങൾക്കായി ശ്രദ്ധിക്കുക.
*സ്‌മാർട്ട് പവർ സ്ട്രിപ്പുകൾ സ്മാർട്ടായ രീതിയിൽ ഉപയോഗം നിയന്ത്രിക്കാൻ സഹായിക്കുന്നു.
*ഊർജ്ജ ഉപയോഗം കുറയ്ക്കാൻ വലിയ വീട്ടുപകരണങ്ങൾ ഒരുമിച്ച് ഉപയോഗിക്കുക.
*നിങ്ങൾക്ക് കഴിയുമ്പോൾ കോൾഡ് വാഷ് – അത് നല്ലതാണ്.
*നിങ്ങളുടെ വസ്ത്രങ്ങളും പാത്രങ്ങളും സ്വാഭാവികമായി ഉണക്കുക.
*ഊർജ്ജ കാര്യക്ഷമതയ്ക്കുള്ള സമയം വരുമ്പോൾ നവീകരിക്കുക.