യു.എ.ഇയിലെ ട്രാവൽ ആൻഡ് ടൂറിസം മേഖല വളരുന്നു ; ഒപ്പം ജോലി സാധ്യതയും

2024ൽ രാജ്യത്തിൻെറ മൊത്തം ജി.ഡി.പിയുടെ 12 ശതമാനം വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള സംഭാവനയായിരിക്കുമെന്ന് നേരത്തേ ഡബ്ല്യു.ടി.ടി.സി വ്യക്തമാക്കിയിരുന്നു. ആകെ സംഭാവന 236 ബില്യൺ ദിർഹമാകും. യു.എ.ഇയിൽ എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഏകദേശം 10 ശതമാനം അധികമായി ഇവർ ചെലവഴിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുവഴി 192 ബില്യൺ ദിർഹം സംഭാവന രാജ്യത്തിന് നൽകാനാകും. ആഭ്യന്തര സന്ദർശക ചെലവ് 4.3 ശതമാനം വർധിച്ച് 58 ബില്യൺ ദിർഹത്തിലെത്തുമെന്നും കൗൺസിൽ പറയുന്നു.
ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ 2034-ഓടെ 9,28,000 പേർക്ക് തൊഴിൽ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് 2024 നും 2034 നും ഇടയിൽ ഏകദേശം 95,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.  ട്രാവൽ ആൻറ് ടൂറിസം മേഖലയിൽ വലിയ ശ്രദ്ധയാണ് യു.എ.ഇ നൽകുന്നത്. വമ്പൻ നിക്ഷേപങ്ങൾ തന്നെ നടത്തുന്നുണ്ട്. മികച്ചൊരു വിനോദസഞ്ചാര ലക്ഷ്യസ്ഥാനം എന്ന നിലയിൽ മാത്രമല്ല യു.എ.ഇ അതിൻെറ സ്ഥാനം നിലനിർത്തുന്നത്. എല്ലാ വിപണികളേയും പിന്നിലാക്കുന്ന പ്രകടനമാണ് രാജ്യം നടത്തുന്നത് .

ഡബ്ല്യു.ടി.ടി.സി പുറത്തിറക്കിയ 2024 ലെ ഇക്കണോമിക് ഇംപാക്റ്റ് റിസർച്ച് (EIR) റിപ്പോർട്ട് അനുസരിച്ച് ട്രാവൽ ആൻറ് ടൂറിസം മേഖലയിൽ 2023 ൽ 809,000 തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതായത് മുൻ വർഷത്തെ അപേക്ഷിച്ച് 41,000ത്തിൻെറ വർധനവ്.അതേസമയം ദുബായ്,  അബുദാബി, റാസൽഖൈമ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള രാജ്യത്തിൻെറ പ്രതിബദ്ധതയുടെ തെളിവാണ് യു.എ.ഇയിലെ വിനോദ സഞ്ചാര മേഖലയുടെ കുതിപ്പിന് കാരണമെന്നാണ് ഡബ്ല്യുടി.ടി.സി വ്യക്തമാക്കുന്നത്.

യു.എ.ഇയുടെ ട്രാവൽ ആൻഡ് ടൂറിസം മേഖല തിരിച്ചുവരവ് നടത്തിയെന്ന് മാത്രമല്ല വലിയ ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതും, സന്ദർശക ചെവല് വർദ്ധിച്ചതുമെല്ലാം യു.എ.ഇയുടെ തന്ത്രപരമായ കാഴ്ചപ്പാടിൻെറയും ട്രാവൽ ആൻഡ് ടൂറിസം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെയും തെളിവാണ്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.