ദുബായിൽ പുതിയ മെട്രോ പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ചു

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് മെട്രോ സ്റ്റേഷനുകളിൽ പുതിയ പ്രതിദിന പ്രോട്ടോക്കോളുകൾ നടപ്പാക്കുന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ)   അറിയിച്ചു. തിരക്കുള്ള സമയങ്ങളിൽ ‘ക്രൗഡ് മാനേജ്‌മെൻറ് പ്രോട്ടോക്കോളുകൾ’ നിലവിലുണ്ടാകുമെന്ന് ആർ.ടി.എ അറിയിച്ചു.

രാവിലെ 7 മുതൽ 9.30 വരെയും വൈകിട്ട് 5 മുതൽ രാത്രി 8.30 വരെയും ദുബായ് മെട്രോ യാത്രക്കാർ തങ്ങളുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അഭ്യർത്ഥിക്കുന്നു. സ്‌റ്റേഷനുകളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കുകയും യാത്രക്കാർക്ക് മാർഗനിർദേശം നൽകാൻ ജീവനക്കാർ സ്ഥലത്തുണ്ടാവുകയും ചെയ്യും. ഏപ്രിൽ 16-ലെ അഭൂതപൂർവമായ മഴയ്ക്ക് ശേഷം ദുബായ് മെട്രോ ഇതുവരെ പൂർണ്ണമായ പ്രവർത്തനങ്ങളിലേക്ക് തിരിച്ചെത്തിയിട്ടില്ല. നാല് സ്റ്റേഷനുകൾ – ഓൺപാസീവ്, ഇക്വിറ്റി, അൽ മഷ്‌റെഖ്, എനർജി – എന്നിവ ഇപ്പോഴും അടച്ചിട്ടി രിക്കുകയാണ് .

“തിരക്കേറിയ സമയങ്ങളിൽ മെട്രോ ഉപയോഗിക്കുന്നത് ഒഴിവാക്കാനും” നിലവിൽ പ്രവർത്തിക്കുന്ന സ്റ്റേഷനുകൾക്കനുസരിച്ച് യാത്രകൾ ആസൂത്രണം ചെയ്യാനും യാത്രക്കാരോട്  ആർ.ടി.എ അഭ്യർത്ഥിക്കുന്നു .

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.