കൗതുകകരം വിമാനങ്ങളുടെ ഈ നീണ്ട നിര കാണാൻ

വിമാനങ്ങളുടെ ഈ നീണ്ട നിര കാണാൻ വളരെ കൗതുകകരം . ഇത് ഇവിടെയാണെന്നെല്ലേ ദുബായ് ഇൻറർനാഷണൽ എയർ പോർട്ടിൽ . മധ്യപൂർവ്വേഷ്യയിലെ ഏറ്റവും വലിയ വിമാനകമ്പനിയായ എമിറേറ്റ്സിന്റെ താവളമായ ഈഎയർ പോർട്ട് വിമാന സർവീസു കളുടെ എണ്ണത്തിലും സഞ്ചരിക്കുന്ന യാത്രക്കാരുടെ കണക്ക് കൊണ്ടും ലോകത്ത്‌ മുൻനിരയിൽ നിൽക്കുന്നു .

ബയോമെട്രിക്സ് ചെക്കിങ്ങ് ഉൾപ്പെടെ എല്ലാ അത്യാധുനിക സംവിധാനങ്ങളും ആഡംബര സൗകര്യങ്ങളുമുള്ള ഈ എയർപോർട്ടിൽ 2023ൽ എട്ടു കോടി എഴുപത് ലക്ഷം പേർ യാത്ര ചെയ്തുവെന്നാണ് കണക്ക്‌ . പറന്നിറങ്ങിയതാകട്ടെ നാലുലക്ഷത്തി പതിനായിരത്തി നാനൂറ്റി അഞ്ച് വിമാനങ്ങളും .പാസ്സഞ്ചർ , കാർഗോ വിമാനങ്ങൾ അടക്കം നിരനിരയായി കിടക്കുന്ന വിമാനങ്ങൾ അത്ഭുതത്തോടെ കാണണമെങ്കിൽ ദുബായ് ഇൻറർനാഷണൽ എയർ പോർട്ടിൽ തന്നെ പറന്നിറങ്ങണം .

ലോകത്തെ ഏറ്റവും വികസിത രാജ്യമാകാൻ കൊതിക്കുന്ന ദുബായിയെ അടുത്തറിയാനും അതിൽ പങ്കാളിയാകാനും ഇവിടത്തെ ജീവിതം ആസ്വദിക്കാനും എത്തുന്നവരുടെ എണ്ണവും വർഷം തോറും കൂടിക്കൊണ്ടിരിക്കുന്നു എന്ന യാഥാർഥ്യവും ഈ കാഴ്ചയിലൂടെ നമ്മെ ഓർമ്മപ്പെടുത്തുന്നു .

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.