എളുപ്പം നമ്പര്‍ ആഡ് ചെയ്യാം, പുതിയ വാട്സ്ആപ്പ് ഫീച്ചര്‍
ഉപഭോക്താക്കളുടെ സൗകര്യാർഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കാന്‍ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ആപ്പില്‍ നിന്നുകൊണ്ടു തന്നെ കോണ്ടാക്റ്റ് ലിസ്റ്റില്‍ നമ്പര്‍ എഡിറ്റ് ചെയ്യാനും ആഡ് ചെയ്യാനും കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാo. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഫോണില്‍ വാട്സ്ആപ്പ് ബീറ്റയുടെ പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്യുന്നവര്‍ക്ക് ഈ സേവനം ലഭ്യമാവും.
നിലവില്‍ കോണ്ടാക്റ്റ് പട്ടികയില്‍ പുതിയ നമ്പര്‍ ആഡ് ചെയ്യുന്നതിനോ എഡിറ്റ് ചെയ്യുന്നതിനോ വാട്സ്ആപ്പ് ആപ്പില്‍ നിന്ന് കോണ്ടാക്റ്റ്സ് ആപ്പിലേക്ക് സ്വിച്ച് ചെയ്യണം. വാട്സ്ആപ്പില്‍ നിന്നുകൊണ്ടു തന്നെ പുതിയ നമ്പര്‍ ആഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും കഴിയുന്നവിധമാണ് പുതിയ ഫീച്ചര്‍.
അതായത്, വാട്സ്ആപ്പില്‍ നിന്നുകൊണ്ടു തന്നെ നേരിട്ട് കോണ്ടാക്റ്റ്സ് ലിസ്റ്റിലേക്ക് പുതിയ പേര് ആഡ് ചെയ്യാന്‍ സാധിക്കും. നിലവിലെ പോലെ ആപ്പുകള്‍ക്കിടയിലുള്ള സ്വിച്ചിങ് ഒഴിവാക്കാന്‍ സാധിക്കും. പുതിയ ഫീച്ചര്‍ ഫോണില്‍ വന്നോ എന്ന് അറിയാന്‍ വാട്സ്ആപ്പ് അക്കൗണ്ടില്‍ കോണ്ടാക്റ്റ്സ് ലിസ്റ്റ് തുറന്നശേഷം ന്യൂ കോണ്ടാക്റ്റ് എന്ന ഓപ്ഷന് തെരഞ്ഞെടുത്ത് നോക്കിയാല്‍ മതി.
വാട്സ്ആപ്പില്‍ വരുന്ന അജ്ഞാത നമ്പറുകള്‍ സേവ് ചെയ്യുന്നതിനാണ് പുതിയ ഫീച്ചര്‍ പ്രയോജനപ്പെടുക. കോണ്ടാക്റ്റ്സ് ലിസ്റ്റില്‍ പുതിയ നമ്പര്‍ എളുപ്പം ആഡ് ചെയ്യാം. കോണ്ടാക്റ്റ്സ് ആപ്പിലേക്ക് സ്വിച്ച് ചെയ്ത് മാറാതെ തന്നെ നമ്പര്‍ ആഡ് ചെയ്യാന്‍ കഴിയുന്നത് ഉപയോക്താക്കള്‍ക്ക് പ്രയോജനം ചെയ്യും. സമാനമായ നിലയില്‍ എഡിറ്റ് ചെയ്യാനും കഴിയുംവിധം ക്രമീകരണം ഒരുക്കാനാണ് വാട്സ്ആപ്പ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സമയം ലാഭിക്കുന്നതിന് പുറമേ, വാട്സ്ആപ്പില്‍ മറ്റു ആക്റ്റിവിറ്റികള്‍ ചെയ്ത് വരികയാണെങ്കില്‍, ശ്രദ്ധ തെറ്റാതെ അതില്‍ തന്നെ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ പുതിയ ഫീച്ചര്‍ വഴി സാധിക്കുo.