കശ്മീരിലെ തീവണ്ടിയാത്ര അവിസ്മരണീയം
മഞ്ഞില്‍ പുതഞ്ഞ കാഴ്ച അനുഭവിക്കുന്നതിനായി നിരവധി വിനോദസഞ്ചാരികള്‍ കശ്മീർ താഴ്‌വരയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ബനിഹാളില്‍ നിന്നും ബുഡ്ഗാമിലേക്കുള്ള തീവണ്ടിയാത്ര ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പറയുന്നു.
കഴിഞ്ഞദിവസം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ട്വിറ്ററില്‍ ഒരു റെയില്‍വേ സ്റ്റേഷന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. അതിനോടൊപ്പം ഒരു കുറിപ്പും, ഈ സ്റ്റേഷന്‍ ഏതെന്ന് ഊഹിക്കാമോ, ഒരു സൂചനയുണ്ട്, ഇത് ഭൂമിയിലെ സ്വര്‍ഗ്ഗമാണ്. ഫോട്ടൊ പതിച്ച പോസ്റ്റ് കാര്‍ഡ് പോലെ തോന്നിച്ച ചിത്രങ്ങള്‍ കശ്മീരിലേതായിരുന്നു. മഞ്ഞില്‍ പുതഞ്ഞ പാളങ്ങളിലൂടെയുള്ള യാത്ര. കശ്മീരിലെ തീവണ്ടിയാത്ര ഇപ്പോള്‍ ഒരു അവിസ്മരണീയ അനുഭവമാണ്.