ഫാഷന്‍ ടി.വി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു
കൊച്ചി: പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ ചാനലായ ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടി.വി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. എം.ജി റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അനിത നവീണ്‍ ആണ് എഫ്ടി.വി സലൂണിന്‍റെ കൊച്ചി ഫ്രാഞ്ചൈസി എടുത്തിരിക്കുന്നത്. ഫാഷന്‍ ടി.വി മാനേജിംഗ് ഡയറക്ടര്‍ കാഷിഫ് ഖാന്‍, ശീമാട്ടി സില്‍ക്‌സ് സി.ഇ.ഒ ബീന കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സലൂണിൻെറ ഉദ്ഘാടനം നിര്‍വഹിച്ചു.
മികച്ച ബ്യൂട്ടി പ്രൊഫഷണലുകളും അത്യാധുനിക സൗകര്യങ്ങളുമുള്ള സലൂണില്‍ ആഡംബരാന്തരീക്ഷത്തില്‍ സെലിബ്രിറ്റികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള മികച്ച ബ്യൂട്ടി ട്രീറ്റ്‌മെന്‍റുകളാണ് ലഭ്യമാക്കുന്നത്. സലൂണില്‍ എത്തുന്ന ഒരാള്‍ വര്‍ധിത സൗന്ദര്യത്തോടെയും നവോന്മേഷത്തോടെയുമാണ് തിരിച്ചുപോവുകയെന്ന് ഫാഷന്‍ ടി.വി മാനേജിംഗ് ഡയറക്ടര്‍ കാഷിഫ് ഖാന്‍ പറഞ്ഞു.
1997-ല്‍ ഫാഷന്‍ രംഗത്തെ പ്രമുഖനായ മൈക്കല്‍ ആഡം ഫ്രാന്‍സില്‍ തുടക്കം കുറിച്ച ഫാഷന്‍ ടി.വി സലൂണ്‍, സ്പാ രംഗത്തിന് പുറമേ ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, വസ്ത്രങ്ങള്‍, വിദ്യാഭ്യാസം, ഇവന്‍റ് തുടങ്ങി വിവിധ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഫാഷന്‍ ടി.വി പ്രേക്ഷകര്‍ കമ്പനിയുടെ എല്ലാ ബിസിനസ് മേഖലകളെയും ഒരുപോലെ അംഗീകരിച്ചിട്ടുണ്ടെന്നും കാഷിഫ് ഖാന്‍ പറഞ്ഞു.