വൈദ്യുതി ബില്ല്: അറിയേണ്ട കാര്യങ്ങൾ

 

വൈദ്യുതി ബില്ലിനെ കുറിച്ചുള്ള സംശയങ്ങൾക്കുള്ള മറുപടിയുമായി കെഎസ്ഇബി. ബില്ല് അടച്ചില്ലെങ്കിൽ എന്തുകൊണ്ടാണ് യാതൊരു തരത്തിലുള്ള നിർദ്ദേശങ്ങളും നൽകാതെ കെഎസ്ഇബി ഫ്യൂസ് ഊരാൻ എത്തുന്നതെന്ന സംശയം നമ്മളിൽ പലർക്കുമുണ്ട്. ഇക്കാര്യത്തിന് ഉൾപ്പെടെയാണ് കെ.എസ്.ഇ.ബി മറുപടി നൽകിയിരിക്കുന്നത്.

ഡിമാൻഡ് കം ഡിസ്‌കണക്ഷൻ നോട്ടീസ് ആയാണ് കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ നൽകുന്നത്. ഉപഭോക്താവിന്റെ പേര്, കൺസ്യൂമർ നമ്പർ, ബില്ലിംഗ് കാലയളവ്, മുൻപത്തെയും ഇപ്പോഴത്തെയും റീഡിംഗുകൾ, ബിൽ തയ്യാറാക്കിയ തീയതി, പിഴകൂടാതെ പണമടയ്ക്കാവുന്ന അവസാന തീയതി, വൈദ്യുതി വിച്ഛേദിക്കാതിരിക്കാൻ പണമടയ്‌ക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങൾ വ്യക്തമായി വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തിയിരിക്കും.

Advertisements
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

വൈദ്യുതി ബിൽ തയ്യാറാക്കുന്ന തീയതിക്കുശേഷം 10 ദിവസം പിഴകൂടാതെ പണമടയ്ക്കുന്നതിനും തുടർന്ന് 15 ദിവസം പിഴയോടുകൂടി പണമടയ്ക്കുന്നതിനും അവസരമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

2014 ലെ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡിന്റെ 122, 123 റെഗുലേഷനുകളനുസരിച്ചാണ് കെഎസ്ഇബി ബിൽ തയ്യാറാക്കുന്നത്. വൈദ്യുതി വിച്ഛേദിക്കുന്നത് സംബന്ധിച്ച നിയമ വ്യവസ്ഥകൾ റെഗുലേഷന് 138ൽ സുവ്യക്തമാണ്. ബിൽ തയ്യാറാക്കിയ തീയതി, പിഴകൂടാതെ പണമടയ്ക്കാവുന്ന അവസാന തീയതി, വൈദ്യുതി വിച്ഛേദിക്കാതിരിക്കാൻ പണമടയ്‌ക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ ഡിമാൻഡ് കം ഡിസ്‌കണക്ഷൻ നോട്ടീസ് ആണ് ഉപഭോക്താവിന് നൽകുന്നത്. ആയതിനാൽതന്നെ വൈദ്യുതി ബിൽ കുടിശ്ശിക വരുത്തുന്ന പക്ഷം കണക്ഷൻ വിച്ഛേദിക്കുന്നതിന് മറ്റൊരു ഡിസ്‌കണക്ഷൻ നോട്ടീസ് നൽകേണ്ടതായി വരുന്നില്ലെന്ന് കെ.എസ്.ഇ.ബി കൂട്ടിച്ചേർത്തു.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.