കേരളവും KSEB ലിമിറ്റഡ് രൂപീകരണവും

ഇക്കാലത്ത് കറൻറ് അല്ലെങ്കില്‍ വിദ്യുച്ഛക്തിയുടെ പ്രാധാന്യം  മനുഷ്യന് ജീവന്‍ നിലനിർത്താന്‍ ശ്വാസോച്ഛ്വാസം പോലെ തന്നയാണ്. എന്നുവച്ചാല്‍ നിത്യജീവിതത്തില്‍ ഒരു മണിക്കൂര്‍ കറൻറ് ഇല്ലാതെ പോയാൽ തന്നെ മനുഷ്യജീവിതം ദുസ്സഹമാകും. അത്രമാത്രം കറൻറ് എന്ന വിദ്യുച്ഛക്തി മനുഷ്യ ജീവിതവുമായി പറിച്ചു മാറ്റാനാകാത്ത വിധം ഇഴചേർന്നുപോയി. ഗാർഹിക ഉപയോഗത്തിൻെറ കാര്യം പറഞ്ഞാല്‍ ഇടത്തരക്കാരനും സാധാരണക്കാരനും താങ്ങാന്‍ പറ്റാത്ത വിധമാണ് അടയ്ക്കേണ്ടി വരുന്ന പ്രതിമാസ ബില്‍ തുക വരുന്നത്. പക്ഷേ അതു സഹിക്കാതെ നിർവാഹമില്ലാത്ത വിധം പ്രശ്നങ്ങള്‍ എത്തിച്ചേർന്നി രിക്കുന്നു. ഇനി ഇലക്ട്രിസിറ്റി സംബന്ധമായി വളരെ പ്രസക്തമായ ചില കാര്യങ്ങള്‍ പറയാം.

കെ.എസ്.ഇ.ബി എന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് എന്നാണ് രൂപീകരിക്കപ്പെട്ടത്?

Advertisements
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം കൃത്യം 10 വർഷങ്ങള്‍ കഴിഞ്ഞാണ് കേരളത്തില്‍ കെ.എസ്.ഇ.ബി സ്ഥാപിതമാകുന്നത്. കൃത്യമായിപ്പറഞ്ഞാല്‍ 1957 ഓഗസ്റ്റ് 31-ന് തിരുവനന്തപുരം ആസ്ഥാനമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് രൂപീകരിച്ചു. തുടർന്ന് പ്രധാന ഹൈഡ്രൽ സ്റ്റേഷനുകളായ സെങ്കുളം, നേര്യമംഗലം, പന്നിയാർ, പെരിങ്ങൽക്കുത്ത്, ഷോളയാർ, ശബരിഗിരി, കുറ്റിയാടി, ഇടുക്കി, ലോവർ പെരിയാർ പവർ സ്റ്റേഷനുകൾ കമ്മീഷൻ ചെയ്തു. അതിനുശേഷം പല വർഷങ്ങളിലായി കേരളത്തില്‍ അനവധി പവർ സ്റ്റേഷനുകള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി.

കേരളത്തിലെ ആദ്യത്തെ പവർ സ്റ്റേഷൻ ഏതാണ്?
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത നിലയമാണ് ഇടുക്കി ജില്ലയിലെ മനോഹരമായ മൂന്നാര്‍ എത്തിപ്പെടുന്നതിനു മുമ്പുള്ള പള്ളിവാസൽ എന്ന പ്രദേശം. ഇത് രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കിയത്. ആദ്യഘട്ടത്തിൽ, 4.5 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് യൂണിറ്റുകളുള്ള ഒരു റൺ ഓഫ് റിവർ സ്കീമാണ് ആദ്യം അവതരിപ്പിച്ചത്. പള്ളിവാസൽ പവർ സ്റ്റേഷൻെറ ആദ്യ യൂണിറ്റ് 19.03.

കെ.എസ്.ഇ.ബിയുടെ ഉടമസ്ഥാവകാശം ആരിലാണ് നിക്ഷിപ്തമായിട്ടുള്ളത്? ഏതെങ്കിലും ഒരു വ്യക്തിയിലാണോ അതോ സർക്കാറിലാണോ?

KSEB ലിമിറ്റഡ്  ഓർഡർ നമ്പർ പ്രകാരം കേരള സർക്കാർ രൂപീകരിച്ച കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻെറ പിൻഗാമിയാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്.

ആരാണ് കേരളത്തിലെ ആദ്യത്തെ വിദ്യുച്ഛക്തി മന്ത്രി?

കേരളത്തിലെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് എന്ന KSEB ലിമിറ്റഡ് സ്ഥാപിതമായതിനുശേഷം കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായ EMS നമ്പൂതിരിപ്പാടിൻെറ   മന്ത്രിസഭയിലെ അംഗമായിരുന്ന കെ. കൃഷ്ണൻകുട്ടിയാണ് കേരളത്തിലെ ആദ്യത്തെ വിദ്യുച്ഛക്തി വകുപ്പ് മന്ത്രി.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.