ബി.എം.ഡബ്ല്യു റൈഡ് ആസ്വദിച്ച് മഞ്ജു വാര്യർ
ബി.എം.ഡബ്ല്യു മോട്ടോർ സൈക്കിളിൽ റൈഡ് ആസ്വദിച്ച് മഞ്ജു വാര്യർ. ഫെയ്സ്ബുക്കിലൂടെയാണ് താരം റൈഡിംഗ് ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
ബിഎംഡബ്ല്യു ജിഎസ് 1250 മോഡലിൽ കറുത്ത ജാക്കറ്റും ഹെൽമറ്റുമെല്ലാമായി ഫുൾ റൈഡർ കോസ്റ്റ്യൂമിലുള്ള ചിത്രങ്ങളാണ് പങ്കു വച്ചിരിക്കുന്നത്. ബിനീഷ് ചന്ദ്രയാണ് മഞ്ജുവിന്‍റെ റൈഡർ ചിത്രങ്ങൾ പകർത്തിയത്.