ഹൃദയാഘാതം കൂടുതലും സംഭവിക്കുന്നത് തിങ്കളാഴ്ച
2013 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ അയർലണ്ടിൽ ചികിത്സ തേടിയ 10,528 രോഗികളുടെ വിവരങ്ങളാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്. എസ്ടി-സെഗ്മെന്‍റ് എലിവേഷൻ മയോകാർഡിനൽ ഇൻഫാർക്ഷൻ(സ്റ്റെമി) എന്ന ഇനം ഹൃദയാഘാതം കൂടുതലും തിങ്കളാഴ്ചയാണ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് കണ്ടെത്തിയത്.
മാഞ്ചസ്റ്ററിലെ ബ്രിട്ടിഷ് കാർഡിയോവാസ്കുലാർ സൊസൈറ്റിയുടെ കോൺഫറൻസിൽ ഈ പഠനം അവതരിപ്പിച്ചിട്ടുണ്ട്. എന്തു കൊണ്ടാണ് തിങ്കളാഴ്ചയിൽ ഹൃദയാഘാതം സംഭവിക്കുന്നതെന്നത് കണ്ടെത്തിയാൽ മാത്രമേ അതു രോഗികൾക്ക് ഗുണപ്പെടുകയുള്ളൂ എന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ നിലേഷ് സമാനി പറയുന്നു. ഈ പ്രതിഭാസത്തിന്‍റെ കാരണം കണ്ടെത്താൻ ഇനിയും ഗവേഷകർക്കായിട്ടില്ല.