നമിതാ പ്രമോദ് അഭിനേത്രിയില്‍ നിന്നും സംരംഭകയിലേക്കുള്ള യാത്രയില്‍

നടി നമിതാ പ്രമോദ് കഴിഞ്ഞദിവസമാണു കൊച്ചി പനമ്പിള്ളി നഗറിലൊരു കഫെ ആരംഭിച്ചത്. അഭിനേത്രിയില്‍ നിന്നും സംരംഭകയിലേക്കുള്ള യാത്രയ്ക്ക് അനുഗ്രഹം നല്‍കാന്‍ നിരവധി പേര്‍ എത്തി. അപര്‍ണ ബാലമുരളി, അനു സിത്താര, മിയ, രജിഷ വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സമ്മര്‍ ടൗണ്‍ റെസ്റ്റോ കഫെയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. നടന്‍ ദിലീപിന്‍റെ മകള്‍ മീനാക്ഷിയും ചടങ്ങില്‍ സന്നിഹിതയായിരുന്നു.

ഇപ്പോഴിതാ ഒരു അപ്രതീക്ഷിത അതിഥി കഫെയില്‍ എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നമിതാ പ്രമോദ്. മമ്മൂട്ടിയാണ് കഫെയില്‍ സര്‍പ്രൈസ് വിസിറ്റ് നടത്തിയത്. കഫെയില്‍ ആരാണ് വന്നിരിക്കുന്നതെന്നു നോക്കൂ, ഈ സര്‍പ്രൈസിന് വളരെയധികം നന്ദി മമ്മൂക്കാ എന്ന കുറിപ്പോടെയാണ് നമിത ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നമിതയുടെ മാതാപിതാക്കള്‍ക്കൊപ്പം ചിത്രമെടുത്തതിനു ശേഷമാണ് മമ്മൂട്ടി കഫെയില്‍ നിന്നു മടങ്ങിയത്.

Advertisements
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.