`N O L’ കാർഡ് കൊണ്ടുള്ള ഗുണങ്ങൾ
യു.എ.ഇയിൽ താമസിക്കുന്നവർക്കെല്ലാം സുപരിചിതമാണ് NOL കാർഡ്. മെട്രോ, ബസ്, ടാക്സി, ട്രാം, ഫെറി എന്നിവയിൽ യാത്ര ചെയ്യാനാണ് മുഖ്യമായും നാം ഈ കാർഡ് ഉപയോഗിക്കുന്നത്.
എന്നാൽ, കാർഡിൽ 200 ദിർഹം ഡെപ്പോസിറ്റുണ്ടെകിൽ ഈ കാർഡ് ഒരു ഡെബിറ്റ് കാർഡായും നമുക്ക് ഉപയോഗിക്കാം. ഷോപ്പിംഗ് നടത്താനും മരുന്നുകൾ വാങ്ങാനും പെട്രോൾ അടിക്കാനും കുട്ടികളുമായി പാർക്കിലോ, മ്യൂസിയത്തിലോ പോകുമ്പോൾ അവിടത്തെ ചാർജ് അടയ്ക്കാനും നമുക്ക് ഈ. കാർഡ് ഉപയോഗിക്കാം.
`N O L’ കാർഡിൻെറ ഉപയോഗത്തിൻെറ കൂടുതൽ വിവരങ്ങൾ അറിയാൻ rta.ae എന്ന വെബ്സൈറ്റിൽ കയറി explore or about click ചെയ്ത് public transport കാറ്റഗറിയിൽ കടന്നാൽ കാർഡ് കൊണ്ടുള്ള പ്രയോജനങ്ങളുടെ യഥാർത്ഥ രൂപം നിങ്ങൾക്ക് ലഭിക്കും